Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജുവിനു ശേഷം പരാഗ്, പ്രസിദ്ധ് പുറത്തിരിക്കും! പകരം ആവേശ്? റോയല്‍സ് പ്ലെയിങ് 11

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കൈയെത്തുംദൂരത്ത് പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായ ടീമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. 2022ലെ എഡിഷനിലെ റണ്ണറപ്പായ റോയല്‍സ് കഴിഞ്ഞ തവണയും നോക്കൗട്ടിലെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ നേരിയ വ്യത്യാസത്തില്‍ അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട റോയല്‍സിനു പ്ലേഓഫിലെത്താനാവാതെ നിരാശപ്പെടേണ്ടി വരികയും ചെയ്തു. കഴിഞ്ഞ രണ്ടു സീസണുകളിലെയും ഏറെക്കുറെ അതേ സ്‌ക്വാഡിനെ തന്നെ വരാനിരിക്കുന്ന സീസണിലും റോയല്‍സ് നിലനിര്‍ത്തിയിരിക്കുകയാണ്.

മറുനാടന്‍ മലയാളിയും ഇടംകൈന്‍ ഓപ്പണറുമായ ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനു വിറ്റതൊഴിച്ചാല്‍ പ്രധാനപ്പെട്ട കളിക്കാരെയൊന്നും റോയല്‍സ് കൈവിട്ടിട്ടില്ല. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങളൊന്നും പുതിയ സീസണില്‍ പ്രതീക്ഷിക്കേണ്ടതുമില്ല. റോയല്‍സിന്റെ ശക്തമായ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SANJU ASHWIN CHAHAL

ഓപ്പണിങില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറിനോടൊപ്പം ഇടംകൈയന്‍ യുവതാരം യശസ്വി ജയ്‌സ്വാളായിരിക്കും കളിക്കുക. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ജയ്‌സ്വാള്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. കഴിഞ്ഞ തവണ നിരാശപ്പെടുത്തിയ ബട്‌ലര്‍ അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

മൂന്നാം നമ്പറില്‍ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ ഊഴമായിരിക്കും. സഞ്ജുവിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സീസണായിരിക്കും ഇത്. ടി20 ടീമില്‍ സ്ഥാനം നഷ്ടമായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു ഇതു തിരികെ പിടിക്കാന്‍ റോയല്‍സിനായി പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്‌തേ തീരൂ. സഞ്ജുവിനു ശേഷം നാലാം നമ്പറില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും.

മുന്‍ സീസണുകളിലൊന്നും തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ താരത്തിനായിരുന്നില്ല. അടുത്ത സീസണിലെങ്കിലും ഇതിനു പ്രായശ്ചിത്തം ചെയ്യാനാണ് പരാഗ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരമായിരുന്നു പരാഗ്. 500നു മുകളില്‍ റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. റോയല്‍സ് ജഴ്‌സിയിലും ഇതുപോലെയൊരു പ്രകടനം നടത്താന്‍ പരാഗിനായാല്‍ അവരെ തടഞ്ഞുനിര്‍ത്തുക എതിരാളികള്‍ക്കു ദുഷ്‌കരമായിരിക്കും.

അഞ്ച്, ആറ് സ്ഥാനങ്ങളില്‍ കളിക്കുക വെസ്റ്റ് ഇന്‍ഡീസിന്റെ ഷിംറോണ്‍ ഹെറ്റ്‌മെയറും കഴിഞ്ഞ സീസണില്‍ റോയല്‌സിന്റെ കണ്ടെത്തസായ ധ്രുവ് ജുറേലുമായിരിക്കും. ടീമിന്റെ ഫിനിഷിങ് ദൗത്യം പൂര്‍ത്തിയാക്കുക ഇരുവരും ചേര്‍ന്നായിരിക്കും. കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയില്‍ ഹെറ്റ്‌മെയറുടെ ചില കിടിലന്‍ ഇന്നിങ്‌സുകള്‍ റോയല്‍സിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിരുന്നു. അടുത്ത തവണയും അദ്ദേഹത്തില്‍ നിന്നും ഇത്തരം ഇന്നിങ്‌സുകള്‍ റോയല്‍സിനു ആവശ്യവുമാണ്.

ജുറേലിനു ശേഷം ബൗളര്‍മാരുടെ ഊഴമായിരിക്കും. ഏഴാം നമ്പറില്‍ കളിക്കുക വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനായിരിക്കും. എട്ടാം നമ്പറില്‍ ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടായിരിക്കും ഇറങ്ങുക. അശ്വിനെക്കൂടാതെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരിക്കും സ്പിന്‍ നിരയിലെ അടുത്തയാള്‍.

AVESH KHAN

ആവേശ് ഖാന്റെ വരവോടെ തല്ലുകൊള്ളിയായ പ്രസിദ്ധ് കൃഷ്ണയുടെ പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിച്ചേക്കും. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ദയനീയ ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ഇതേ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ നിന്നും പ്രസിദ്ധിനെ പുറത്താക്കുകയും ചെയ്തിരുന്നു. ബോള്‍ട്ട്, ആവേശ് എന്നിവരെക്കൂടാതെ പ്ലെയിങ് ഇലവനിലെ മൂന്നാമത്തെ പേസര്‍ സന്ദീപ് ശര്‍മയായിരിക്കും.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ.

Story first published: Sunday, December 3, 2023, 19:00 [IST]
Other articles published on Dec 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+