Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനെ മുംബൈ കൈവിട്ടാല്‍ പകരം ഓപ്പണറാര്? ഇവര്‍ ബെസ്റ്റ്, ഒരു മലയാളിയും!

ഐപിഎല്ലിന്റെ പുതിയ സീസണിനു ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇടിത്തീപോലെ ഈയാഴ്ച മുംബൈ ഇന്ത്യന്‍സിന്റെ ഞെട്ടിക്കുന്നപ്രഖ്യാപനം വന്നത്. അഞ്ചു ട്രോഫികള്‍ തങ്ങള്‍ക്കു സമ്മാനിച്ച രോഹിത് ശര്‍മയമല്ല, മറിച്ച് ടീമിലേക്കു തിരികെ കൊണ്ടുവന്ന ഹാര്‍ദിക് പാണ്ഡ്യയാവും അടുത്ത സീസണില്‍ ടീമിനെ നയിക്കുക എന്നതായിരുന്നു എല്ലാവരെയും സ്തബ്ധരാക്കിയ ഈ പ്രഖ്യാപനം.

രോഹിത്തിനെ നീക്കി പകരം ഹാര്‍ദിക്കിനെ നായകനാക്കിയതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ശക്തമാണ്. ട്രേഡ് വിന്‍ഡോയില്‍ ടീമിലെ ചില സീനിയര്‍ കളിക്കാര്‍ മുംബൈ വിടുമെന്ന അഭ്യൂഹങ്ങളും വരുന്നുണ്ട്. മാത്രമല്ല രോഹിത്തും ടീം വിടാന്‍ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. താരലേലത്തിനു ശേഷം 20നു ട്രേഡ് വിന്‍ഡോ വീണ്ടും തുറക്കുകയാണ്.

ROHIT VISHNU VINOD

ഈ വിന്‍ഡോയില്‍ രോഹിത്തിനെ മറ്റൊരു ഫ്രാഞ്ചൈസിക്കു മുംബൈ വില്‍ക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. രോഹിത്തിനെ മുംബൈ ഒഴിവാക്കിയാല്‍ അടുത്ത സീസണില്‍ ഓപ്പണറായി മുംബൈയ്ക്കു പകരം പരീക്ഷിക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മലയാളി വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ വിഷ്ണു വിനോദാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്ന വിഷ്ണു കഴിഞ്ഞ ലേലത്തിലാണ് മുംബൈയ്‌ക്കൊപ്പം ചേര്‍ന്നത്. മൂന്നു മല്‍സരങ്ങളില്‍ കളിക്കാന്‍ താരത്തിനു അവസരം ലഭിക്കുകയും ചെയ്തിരുന്നു. 119.35 സ്‌ട്രൈക്ക് റേറ്റില്‍ 37 റണ്‍സാണ് വിഷ്ണു സ്‌കോര്‍ ചെയ്തത്.

പുതിയ താരങ്ങളെ അവതരിപ്പിക്കാനും അവരെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്താനും എല്ലായ്‌പ്പോഴും മുന്‍കൈയെടുത്തിട്ടുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ. ജസ്പ്രീത് ബുംറ മുതല്‍ തിലക് വര്‍മ വരെയുള്ള താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ രോഹിത് ഇല്ലെങ്കില്‍ പകരം വിഷ്ണുവിനെ ഓപ്പണിങിലേക്കു മുംബൈ പ്രൊമോട്ട് ചെയ്യാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം റൊമാരിയോ ഷെപ്പേര്‍ഡാണ് മുംബൈയ്ക്കു ഓപ്പണറായി പരീക്ഷിക്കാവുന്ന രണ്ടാമത്തെയാള്‍. ഇഷാന്‍ കിഷനോടൊപ്പം ഷെപ്പേര്‍ഡിനെ മുംബൈയ്ക്കു ഓപ്പണിങില്‍ ഇറക്കാവുന്നതാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നേരത്തേ ഓപ്പണിങില്‍ സുനില്‍ നരെയ്‌നെയും ക്രിസ് ലിന്നിനെയും പരീക്ഷിച്ച് വിജയം കൊയ്തതു പോലെ ഇഷാന്‍- ഷെപ്പേര്‍ഡ് ജോടിയും മുംബൈയ്‌ക്കൊപ്പം ഓപ്പണിങില്‍ ക്ലിക്കായേക്കും. കെകെആറില്‍ നരെയ്ന്‍ പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുത്തതു പോലെ ഷെപ്പേര്‍ഡിനും പവര്‍പ്ലേയില്‍ മുംബൈയ്ക്കായി തകര്‍ത്തടിക്കാന്‍ സാധിക്കുന്ന ബാറ്ററാണ്.

SURYAKUMAR YADAV

360 ബാറ്ററും ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ താരവുമായ സൂര്യകുമാര്‍ യാദവാണ് മുംബൈയ്ക്കു ഓപ്പണിങില്‍ ഇറക്കാവുന്ന മൂന്നാമത്തെ താരം. നിലവില്‍ മുംബൈയ്ക്കായി മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ നിരവധി പേരുണ്ട്. തിലക് വര്‍മ, നെഹാല്‍ വദേര, ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങിയവരെല്ലാം മധ്യനിരയില്‍ കളിക്കുന്നവരാണ്.

അതുകൊണ്ടു തന്നെ സ്‌കൈയ്ക്കു ഓപ്പണിങിലേക്കു വരാവുന്നതുമാണ്. സൂര്യയെ സംബന്ധിച്ച് ഓപ്പണിങെന്നത് അസാധ്യമായ റോളൊന്നുമല്ല. നേരത്തേ ഇന്ത്യക്കു വേണ്ടി ടി20യില്‍ കുറച്ചു മല്‍സരങ്ങളില്‍ ഓപ്പണറായി കളിച്ചിട്ടുള്ള അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇഷാന്റെ ഓപ്പണിങ് പങ്കാളിയായി സൂര്യയും നല്ലൊരു ഓപ്ഷനാണ്.

Story first published: Sunday, December 17, 2023, 20:11 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+