For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അമ്പമ്പോ പഞ്ചാബ്!! ഈഡനില്‍ പിറന്നത് ലോക റെക്കോര്‍ഡ്, കെകെആര്‍ നാണംകെട്ടു

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ റണ്‍മഴ കണ്ട ഐപിഎല്‍ ത്രില്ലറില്‍ ലോക റെക്കോര്‍ഡ് ജയം കുറിച്ച് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഐപിഎല്ലില്‍ മാത്രമല്ല ടി20യുടെ ചരിത്രത്തില്‍ തന്നെ ഇതുവരെ ഒരു ടീമും ചേസ് ചെയ്തിട്ടില്ലാത്ത 261 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് എട്ടു ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് മറികടന്നത്. ഇതോടെ പ്ലേഓഫ് പ്രതീക്ഷയും അവര്‍ കാത്തു സൂക്ഷിച്ചിരിക്കുകയാണ്.

262 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശുമ്പോള്‍ പഞ്ചാബിനു ആരും നേരിയ സാധ്യത പോലും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ജോണി ബെയര്‍സ്‌റ്റോ (108*) അപരാജിത സെഞ്ച്വറിയോടെ പട നയിക്കുകയും ശശാങ്ക് സിങും (68*) പ്രഭ്‌സിമ്രന്‍ സിങും (54) ഇടിവെട്ട് ഫിഫ്റ്റികളും കുറിക്കുകയും ചെയ്തപ്പോള്‍ അസാധ്യമെന്നു കരുതപ്പെട്ട ടോട്ടല്‍ പഞ്ചാബ് അനായാസം (18.4 ഓവര്‍) മറികടന്നു. വെറും 48 ബോളിലാണ് എട്ടു വീതം ഫോറും സിക്‌സറുമടക്കം ബെയര്‍സ്‌റ്റോ 108 റണ്‍സ് വാരിക്കൂട്ടിയത്.

BAIRSTOW

ശശാങ്ക് 28 ബോളില്‍ എട്ടു സിക്‌സറും രണ്ടു ഫോറുമടിച്ചപ്പോള്‍ പ്രഭ്‌സിമ്രന്‍ 20 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറുകളും പറത്തി. 26 റണ്‍സെടുത്ത റൈലി റൂസ്സോയാണ് പുറത്തായ മറ്റൊരു താരം. മികച്ച കൂട്ടുകെട്ടുകളാണ് പഞ്ചാബ് ജയത്തിനു അടിത്തറയിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ ബെയര്‍സ്‌റ്റോ- പ്രഭ്‌സിമ്രന്‍ ജോടി 93 റണ്‍സും രണ്ടാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോ- റൂസ്സോ ജോടി 85 റണ്‍സും കൂട്ടിച്ചേര്‍ത്തു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ബെയര്‍‌സ്റ്റോ- ശശാങ്ക് ജോടി 84 റണ്‍സും അടിച്ചെടുത്തു.

ഈ സ്‌കോര്‍ പഞ്ചാബിനു ഒരിക്കലും ചേസ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ പഞ്ചാബും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി കൂുടുതല്‍ ആവേശകരമായി മാറി. ഓപ്പണിങ് വിക്കറ്റില്‍ പ്രഭ്‌സിമ്രന്‍- ബെയര്‍സ്‌റ്റോ ജോടി ആറോവറില്‍ 93 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കെകെആര്‍ പരുങ്ങലിലായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആര്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 261 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആറിന്റെ ഏക്കാലത്തെയും മികച്ച ടോട്ടല്‍ കൂടിയാണിത്. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് (75), സുനില്‍ നരെയ്ന്‍ (71) എന്നിവരുടെ തീപ്പൊരി ഫിഫ്റ്റികളാണ് കെകെആറിനെ വന്‍ സ്‌കോറിലെത്തിച്ചത്. സാള്‍ട്ട് 37 ബോളില്‍ ആറു വീതം ഫോറും സിക്‌സറും പറത്തിയപ്പോള്‍ നരെയ്ന്‍ 32 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറും വാരിക്കൂട്ടി.

KKR

കെകെആറിനെ ഇത്രയും വലിയ സ്‌കോറിലെത്തിക്കാന്‍ സഹായിച്ചത് പഞ്ചാബ് തന്നെയാണ്. ഫീല്‍ഡിങില്‍ നിരവധി പിഴവുകളാണ് അവര്‍ വരുത്തിയത്. പവര്‍പ്ലേയില്‍ മൂന്നു ക്യാച്ചുകളാണ് പഞ്ചാബ് പാഴാക്കിയത്. നരെയ്‌നു രണ്ടു തവണ ആയുസ് നീട്ടിക്കൊടുത്ത പഞ്ചാബ് ഒരു തവണ സാള്‍ട്ടിന്റെ ക്യാച്ചും താഴെയിട്ടു. ഇതിനു പിന്നീട് വലിയ വില അവര്‍ക്കു നല്‍കേണ്ടി വരികയും ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ 138 റണ്‍സാണ് കെകെആര്‍ അടിച്ചെടുത്തത്. വെറും 62 ബോളുകളിലാണിത്.

നരെയ്ന്‍, സാള്‍ട്ട് എന്നിവരെ നഷ്ടമായ ശേഷം ഫിനിഷിങ് ദൗത്യം പൂര്‍ത്തിയാക്കിയത് വെങ്കടേഷ് അയ്യര്‍ (23 ബോളില്‍ 39), ആന്ദ്രെ റസ്സല്‍ (12 ബോളില്‍ 24), നായകന്‍ ശ്രേയസ് (10 ബോളില്‍ 28) എന്നിവരാണ്. ഇതോടെ കെകെആറിന്റെ ടീം ടോട്ടല്‍ 260 റണ്‍സ് കടക്കുകയും ചെയ്തു. പഞ്ചാബിനായി ബൗള്‍ ചെയ്തവരില്‍ രാഹുല്‍ ചാഹറൊഴികെ എല്ലാവരും തല്ലുവാങ്ങി. അര്‍ഷ്ദീപ് സിങ് പഞ്ചാബിനായി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

പ്ലെയിങ് ഇലവന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആന്‍ക്രിഷ് രഘുവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, ദുഷ്മന്ത ചമീര, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍സ്‌റ്റോ, സാം കറെന്‍ (ക്യാപ്റ്റന്‍), റൈലി റൂസ്സോ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കാഗിസോ റബാഡ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

Story first published: Friday, April 26, 2024, 12:37 [IST]
Other articles published on Apr 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+