Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക്കിന് അതു കഴിയുമോ? മുംബൈയ്ക്കു ഒരു പ്രശ്നമുണ്ട് ! ചൂണ്ടിക്കാട്ടി മുന്‍ താരം

പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഐപിഎല്ലില്‍ പുതിയ തുടക്കം ലക്ഷ്യമിടുന്ന മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നു നീക്കിയാണ് ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനായി നിയമിച്ചത്. ഇതിനെതിരേ ഇപ്പോഴും വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമെല്ലാം ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ മുംബൈുടെ പ്രധാന പ്രശ്‌നം മികച്ച ബൗളര്‍മാരുടെ അഭാവമായിരുന്നു. പക്ഷെ ഇത്തവത്തെ ലേലത്തില്‍ ഈ കുറവ് നികത്താനും മുംബൈയ്ക്കായിരുന്നു. സൗത്താഫ്രിക്കന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജെറാള്‍ഡ് കോട്‌സി, ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ദില്‍ഷന്‍ മധുഷങ്ക എന്നിവരെയാണ് മുംബൈ പുതുതായി ടീമിലേക്കു കൊണ്ടുവന്നത്. കൂടാതെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടമാരായി മുഹമ്മദ് നബി, ശ്രേയസ് ഗോപാല്‍ എന്നിവരെയും മുംബൈ വാങ്ങിയിരുന്നു.

ROHIT SHARMNA HARDIK PANDYA

ഇത്തവണത്തെ ട്രേഡ് വിന്‍ഡോയിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും തങ്ങളുടെ മുന്‍ താരവുമായ ഹാര്‍ദിക്കിനെ മുബൈ തിരികെ വാങ്ങിയത്. എന്നാല്‍ ഈ സീസണില്‍ രോഹിത്തിനു പകരം അദ്ദേഹം നായകസ്ഥാനത്തേക്കു വരുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. തീര്‍ത്തും അപ്രതീക്ഷിതമായാണ് ദിവസങ്ങള്‍ക്കു മുമ്പ് ഹാര്‍ദിക്കിനെ ക്യാപ്റ്റനായി മുംബൈ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇതിനെതിരേ വലിയ ആരാധകരോഷവും ഉയര്‍ന്നിരുന്നു. മുംബൈ ടീമിലെ ചില സീനിയര്‍ കളിക്കാര്‍ക്കും ഈ തീരുമാനത്തില്‍ അതൃപ്തിയുള്ളതായും അഭ്യൂഹങ്ങള്‍ വന്നിരുന്നു. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ മുംബൈ വിടാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാത്രമല്ല രോഹിത്തിനെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ മുംബൈയെ സമീപിച്ചതായും പക്ഷെ അവര്‍ ഇതു നിരസിക്കുകയായിരുന്നെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മുംബൈ ടീമിനകത്തു പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും ആരെയും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഐപിഎല്‍ ലേലത്തിനെത്തിയപ്പോള്‍ ടീം ഒഫീഷ്യല്‍ പ്രതികരിച്ചത്.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് മുംബൈ ടീമിന്റെ മുന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളിയെക്കുറിച്ച് ചോപ്ര ചൂണ്ടിക്കാട്ടിയത്. ഈ വര്‍ഷം മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കഴിവിനൊത്ത പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും പോഡിയത്തിലുണ്ടാവും. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യുമെന്നതു ഏറെക്കുറെ ഉറപ്പാണ്. ഒരു കാര്യത്തിനു മാത്രമേ ഇനി മുംബൈയെ തടയാന്‍ സാധിക്കുകയുള്ളൂ.

MUMBAI INDIANS

ഹാര്‍ദിക് പാണ്ഡ്യക്കു വേണ്ടി നല്ല ജോലിയാണ് അവര്‍ ചെയ്തിരിക്കുന്നത്, നല്ലൊരു ടീമിനെയാണ് പുതിയ സീസണിലേക്കു ഒരുക്കിയത്. പക്ഷെ ടീമിനകത്തു നല്ലൊരു അന്തരീക്ഷം ഹാര്‍ദിക് സൃഷ്ടിക്കേണ്ടതുണ്ട്. ഈ കാര്യം മാത്രമാണ് 17ാം സീസണില്‍ മുംബൈയ്ക്കു മുന്നിലുള്ള പ്രധാന തടസ്സമെന്നും ചോപ്ര വിലയിരുത്തി.

ടീമിലെ എല്ലാവരെയും ഹാര്‍ദിക് പാണ്ഡ്യ ഒരുമിച്ച് നിര്‍ത്തേണ്ടതുണ്ട്. സാധാരണയായി മുംബൈ ഇന്ത്യന്‍സ് ടീം ഒറ്റക്കെട്ടായി നില്‍ക്കുന്ന സംഘമാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ രോഹിത് നായകസ്ഥാനത്തു നിന്നും പോയതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ടീമിനകത്തുണ്ട്. കുഴപ്പങ്ങളൊന്നും സംഭവിക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീം മുംബൈ ഇന്ത്യന്‍സ് തന്നെയായിരിക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ സ്‌ക്വാഡ്

രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ടിം ഡേവിഡ്, വിഷ്ണു വിനോദ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ഷംസ് മുലാനി, നെഹാല്‍ വദേര, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജേസണ്‍ ബെറന്‍ഡര്‍ഫ്, റൊമാരിയോ ഷെപ്പേര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ജെറാള്‍ഡ് കോട്സി, ദില്‍ഷന്‍ മധുഷങ്ക, ശ്രേയസ് ഗോപാല്‍, നുവാന്‍ തുഷാര, നമാന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, മുഹമ്മദ് നബി, ശിവാലിക് ശര്‍മ.

Story first published: Thursday, December 21, 2023, 13:43 [IST]
Other articles published on Dec 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+