For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഒന്നാം സെറ്റില്‍ മലയാളിയും! ആദ്യ നാലു സെറ്റില്‍ ആര്‍ക്കാവും വന്‍ ഡിമാന്റ്? അറിയാം

ഐപിഎല്ലിന്റെ താരലേലത്തിനു ഇനി ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. 19നു ദുബായില്‍ വച്ചാണ് ഇത്തവണ താരലേലം. ലേലത്തിനുള്ള കളിക്കാരുടെ അന്തിമ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. 1177 കളിക്കാര്‍ നേരത്തേ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ നിന്നും 333 പേരെ മാത്രമേ ലേലപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 19നു ഉച്ചയ്ക്കു 2.30 മുതലാണ് ലേലം ആരംഭിക്കുന്നത്.

പത്തു ഫ്രാഞ്ചൈസികള്‍ക്കും കൂടി ലേലത്തില്‍ വാങ്ങിക്കാന്‍ സാധിക്കുക 77 കളിക്കാരെയാണ്. ഇതില്‍ 30 പേര്‍ വിദേശ താരങ്ങളുമാണ്. ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപയുടെ ലിസ്റ്റില്‍ 23 കളിക്കാരുണ്ട്. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ളവര്‍ 13 പേരുമാണ്. ബാക്കിയുള്ളവരെല്ലാം ഇതിനു താഴെ വരുന്ന കാറ്റററിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

KARUN NAIR

ലേലത്തില്‍ ചെലവഴിക്കാന്‍ ഏറ്റവുമധികം പണം പഴ്‌സിലുള്ളത് മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ പക്കലാണ്. 38.15 കോടി രൂപയാണ് അവരുടെ കൈവശമുള്ളത്. 30 കോടി രൂപയ്ക്കു മുകളില്‍ പണമുള്ള മറ്റു ഫ്രാഞ്ചൈസികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (34 കോടി), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (32.7 കോടി), ചെന്നൈ സൂപ്പര്‍ കിങ്‌സ് (31.4 കോടി) എന്നിവരാണ്.

ഏറ്റവും കുറച്ചു പണം ബാക്കിയുള്ളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പക്കലാണ്. 13.15 കോടി രൂപ മാത്രമേ അവരുടെ പഴ്‌സിലുള്ളൂ. രാജസ്ഥാന്‍ റോയല്‍സ് (14.5 കോടി), മുംബൈ ഇന്ത്യന്‍സ് (17.75) എന്നിവരാണ് കുറഞ്ഞ തുക ബാക്കിയുള്ള മറ്റു ടീമുകള്‍. ലേലത്തില്‍ കൂടുതല്‍ താരങ്ങളെ വാങ്ങാന്‍ സാധിക്കുക കെകെആറിനാണ്. നാലു വിദേശ താരങ്ങളെയടക്കം 12 പേരെ അവര്‍ക്കു ടീമിലേക്കു കൊണ്ടുവരാം.

ലേലത്തിന്റെ ഓരോ സെറ്റിലും ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആദ്യ സെറ്റില്‍ ഒരു മലയാളി താരം കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. കര്‍ണാടകയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന മറുനാടന്‍ മലയാളിയായ കരുണ്‍ നായരാണ് ആദ്യ സെറ്റില്‍ ഇടം പിടിച്ചുള്ളത്.

ഈ സെറ്റിലുള്ള മറ്റു കളിക്കാര്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ മനീഷ് പാണ്ഡെ, വെസ്റ്റ് ഇന്‍ഡീസിന്റെ റോമന്‍ പവെല്‍, സൗത്താഫ്രിക്കയുടെ റൈലി റൂസ്സോ എന്നിവരാണ്.

രണ്ടാം സെറ്റില്‍ ഒമ്പതു പേരുണ്ട്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സൗത്താഫ്രിക്കയുടെ ജെറാള്‍ഡ് കോട്‌സി, ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗ, ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചെല്‍, രചിന്‍ രവീന്ദ്ര, ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സ്, ഇന്ത്യന്‍ താരങ്ങളായ ഹര്‍ഷല്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, അഫ്ഗാനിസ്താന്റെ അസ്മതുള്ള ഒമര്‍സായ് എന്നിവരാണ്.

RACHIN RAVINDRA

മൂന്നാം സെറ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്, ഓസ്ട്രേലിയയുടെ ജോഷ് ഇംഗ്ലിസ്, ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, സൗത്താഫ്രിക്കയുടെ ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ് എന്നിവരും നാലാം സെറ്റില്‍ ലോക്കി ഫെര്‍ഗൂസന്‍, ജോഷ് ഹേസല്‍വുഡ്, അല്‍സാറി ജോസഫ്, ദില്‍ഷന്‍ മധുഷങ്ക, ശിവം മാവി, ചേതന്‍ സക്കാറിയ, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജയദേവ് ഉനാട്കട്ട്, ഉമേഷ് യാദവ് എന്നിവരുമാണുള്ളത്.

നാലു സെറ്റുകളെടുത്താല്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങള്‍ രചിന്‍, ഹെഡ്, കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ഹസരംഗ എന്നിവരായിരിക്കും. ഈ അഞ്ചു പേരും മാച്ച് വിന്നര്‍മാരായ കളിക്കാരുമാണ്. പക്ഷെ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം ഒരുപോലെ തിളങ്ങുന്ന, ഓപ്പണിങ് മുതല്‍ എവിടെയും ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള രചിനായിരിക്കും ഏറ്റവും വലിയ ഡിമാന്റുണ്ടാവുക. 10 കോടി രൂപയ്ക്കു മുകളില്‍ വരെ യുവ താരത്തിനു ലഭിച്ചാലും അദ്ഭുതപ്പെടാനില്ല.

Story first published: Tuesday, December 12, 2023, 10:44 [IST]
Other articles published on Dec 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+