ഐപിഎല്ലില്‍ ഒരു തവണ മാത്രമേ കിരീടമുയര്‍ത്താന്‍ സാധിച്ചിട്ടുള്ളൂവെങ്കിലും ഏറെ ആരാധകരുള്ള ടീമുകളിലൊന്നാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. 2008ലെ പ്രഥമ സീസണില്‍ കപ്പുയര്‍ത്തിയ ശേഷം കഴിഞ്ഞ 16 സീസണുകള്‍ക്കിടെ ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരാവാന്‍ റോയസല്‍സിനായിട്ടില്ല. 2022ല്‍ ഫൈനലിലെത്തിയതാണ് അവരുടെ അഭിമാനിക്കാവുന്ന മറ്റൊരു പ്രധാന നേട്ടം. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിലാണ് റോയല്‍സിനു പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായത്. അഞ്ചാംസ്ഥാനം കൊണ്ട് അവര്‍ക്കു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.
അടുത്ത സീസണില്‍ ശക്തമായ തിരച്ചുവരവിനാണ് സഞ്ജുവും സംഘവും കോപ്പ് കൂട്ടുന്നത്. പഴ്‌സില്‍ അധികം തുക ബാക്കി ഇല്ലാതിരുന്നതിനാല്‍ തന്നെ ലേലത്തില്‍ അധികം താരങ്ങളെയൊന്നും ടീമിലെത്തിക്കാന്‍ റോയല്‍സിനായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരാനായ താരം റോവ്‌മെന്‍ പവെലാണ് ലേലത്തില്‍ റോയല്‍സ് സ്വന്തമാക്കിയ ഏറ്റവും പ്രധാനപ്പെട്ട താരം.

അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബാറ്റര്‍ ശുഭം ദുബെ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ടോം കോലര്‍ കാഡ്‌മോര്‍, ഓള്‍റൗണ്ടര്‍ ആബിദ് മുഷ്താഖ്, സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ നാന്ദ്രെ ബര്‍ഗര്‍ എന്നിവരാണ് ലേലത്തില്‍ റോയല്‍സ് വാങ്ങിയ മറ്റു കളിക്കാര്‍.
കഴിഞ്ഞ സീസണില്‍ റോയല്‍സിനെ വലച്ച ഒരു പ്രധാന പ്രശ്‌നം മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ അഭാവമായിരുന്നു. ഈ കുറവ് ഇത്തവണയും പരിഹരിക്കാന്‍ റേയല്‍സിനായിട്ടില്ല. മികച്ചൊരു ഡെത്ത് ഓവര്‍ ബൗളറെ ലേലത്തില്‍ സ്വന്തമാക്കാന്‍ റോയല്‍സിനു സാധിക്കാതെ പോവുകയായിരുന്നു.
നായകനെന്ന നിലയില്‍ ഈ വീക്ക്‌നെസ് അടുത്ത സീസണില്‍ സഞ്ജു എങ്ങനെ മറികടക്കുമെന്നതാണ് ചോദ്യം. ടി20 ക്രിക്കറ്റില്‍ മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാര്‍ ഏതൊരു ടീമിനും വളരെ പ്രധാനമാണ്. അതുകൊണ്ടു തന്നെ ഈ കുറവ് റോയല്‍സിനു ഒരിക്കല്‍ക്കൂടി ഐപിഎല്‍ കിരീടം നിഷേധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. വരാനിരിക്കുന്ന സീസണില്‍ റോയല്‍സിന്റെ ഏറ്റവും ശക്തമായ ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു പരിശോധിക്കാം.
ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ വെടിക്കട്ട് ബാറ്റര്‍ ജോസ് ബട്‌ലറും ഇന്ത്യയുടെ ഇടംകൈയന്‍ യുവ താരം യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും റോയല്‍സിനു വേണ്ടി ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ സീസണില്‍ ടീമിന്റെ റണ്‍വേട്ടക്കാരനായിരുന്നു ജയ്‌സ്വാള്‍. ബട്‌ലറാവട്ടെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.
പുതിയ സീസണില്‍ ബട്‌ലറും ക്ലിക്കാവേണ്ടത് റോയല്‍സിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. 2022ല്‍ ടീം റണ്ണറപ്പായപ്പോള്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരന്‍ ബട്‌ലറായിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക നായകന്‍ സഞ്ജുവായിരിക്കും. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെയായിരിക്കും.

കഴിഞ്ഞ സീസണില്‍ റോയല്‍സിന്റെ കണ്ടെത്തലുകളിലൊന്നായിരുന്ന ഇന്ത്യന്‍ യുവതാരം ധ്രുവ് ജുറേലായിരിക്കും നാലാമനായി ക്രീസിലെത്തുക. കഴിഞ്ഞ തവണ ഫിനിഷറുടെ റോളായിരുന്നു താരത്തിനു ലഭിച്ചത്. ജുറേല്‍ ഈ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. അഞ്ചാം നമ്പറില്‍ കളിക്കുക വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറാണ്.. കഴിഞ്ഞ സീസണില്‍ ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു.
ആറാം നമ്പറില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാിയിരിക്കും കളിക്കുക. റോയല്‍സില്‍ ഇനിയും തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ പരാഗിനായിട്ടില്ല. ഇതിന്റെ ക്ഷീണം ഇത്തവണയെങ്കിലും അദ്ദേഹത്തിനു തീര്‍ക്കേണ്ടത് ആവശ്യമാണ്. പുതുതായി റോയല്‍സിനൊപ്പം ചേര്‍ന്ന വമ്പനടിക്കാരനായ പവെലായിരിക്കും ഏഴാം നമ്പറിലെത്തുക.
എട്ടാമന്‍ വെറ്ററന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനായിരിക്കും. ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. ആവേശ് ഖാന്‍, സന്ദീപ് ശര്‍മ/ പ്രസിദ്ധ് കൃഷ്ണ എന്നിവരായിരിക്കും ടീമിലെ മറ്റു പേസര്‍മാര്‍. അശ്വിനെക്കൂടാതെ യുസ്വേന്ദ്ര ചഹലായിരിക്കും ടീമിലെ മറ്റൊരു പ്രധാന സ്പിന്നര്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് 11
ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, റോമെന്‍ പവെല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ/ സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.