For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് ഫേവറിറ്റ്, അക്കാര്യം 'പഠിപ്പിച്ചത്' അദ്ദേഹം! വെളിപ്പെടുത്തി പൃഥ്വിരാജ്, വീഡിയോ

ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ. കളിക്കളത്തിലെ ഇടിവെട്ട് ബാറ്റിങ് പ്രകടനങ്ങള്‍ക്കൊപ്പം രസകരമായ പെരുമാറ്റവുമാണ് ഹിറ്റ്മാനെ ആരാധകര്‍ക്കു പ്രിയങ്കരനാക്കി മാറ്റിയത്. കളിക്കളത്തില്‍ രോഹിത്തിന്റെ പല ഭാഷാപ്രയോഗങ്ങളും സ്റ്റംപ് മൈക്കിലൂടെ പുറത്തുവരികയും വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രോഹിത്തിനോടുള്ള ആരാധനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരന്‍.

മഷെബ്ള്‍ ഇന്ത്യയെന്ന യൂട്യൂബ് ചാനലില്‍ സിദ്ധാര്‍ഥ് ആംലബയാനു നല്‍കിയ ദൈര്‍ഘ്യമേറിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് രോഹിത്തിന്റെ വലിയ ഫാനാണ് താനെന്ന കാര്യം പൃഥ്വി വെളിപ്പെടുത്തിയത്. മാത്രമല്ല ചില കാര്യങ്ങള്‍ താന്‍ പഠിച്ചെടുത്തത് അദ്ദേഹത്തില്‍ നിന്നാണെന്നും പൃഥ്വി വ്യക്തമാക്കി. മുംബൈയിലെ സ്ലാങിനെക്കുറിച്ച് സംസാരിക്കവെയാണ് രോഹിത്തിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചത്.

PRITHVIRAJ

മുംബൈയിലെ ഭൂരിഭാഗം സ്ലാങുകളും ഞാന്‍ മനസ്സിലാക്കിയെടുത്തത് സ്റ്റംപ് മൈക്കിലൂടെയുള്ള രോഹിത് ശര്‍മയുടെ സംസാരത്തില്‍ നിന്നാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനും കൂടിയാണെന്നും പൃഥ്വിരാജ് ചിരിയോടെ പറഞ്ഞു. സ്റ്റംപ് മൈക്കിലൂടെയുള്ള രോഹിത്തിന്റെ വാക്കുകളില്‍ പകുതി അവര്‍ മ്യൂട്ട് ചെയ്യാറുണ്ടെന്നു അഭിമുഖം നടത്തിയ സിദ്ധാര്‍ഥ് പറഞ്ഞപ്പോള്‍ അതു തനിക്ക് അറിയാമെന്നായിരുന്നു പൊട്ടിച്ചിരിയോടെയുള്ള പൃഥ്വിയുടെ മറുപടി.

രോഹിത്തിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്ന വീഡിയോ കാണാം

രോഹിത്ത് പ്രയോഗിച്ചിട്ടുള്ള വാക്കുകളില്‍ ഏതെങ്കിലും പ്രത്യേക വാക്ക് നിങ്ങള്‍ക്കു ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. തനിക്കു അതു ഓര്‍മയുണ്ടെന്നു മറുപടി നല്‍കിയ പൃഥ്വി പക്ഷെ അതു ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇപ്പോള്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് രോഹിത്. 10 വര്‍ഷങ്ങള്‍ക്കു ശേഷം ക്യാപ്റ്റനല്ലാതെ വെറുമൊരു ബാറ്ററായി മാത്രം അദ്ദേഹം ഐപിഎല്ലില്‍ കളിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. 2013 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ മുംബൈ ടീമിനെ നയിച്ചുകൊണ്ടിരുന്നത് ഹിറ്റ്മാനാണ്. ഈ സീസണിലും അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ കഴിഞ്ഞ വര്‍ഷം ഡിസംബറിലെ താരലേലത്തിനു മുമ്പ് ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയ മുംബൈ അദ്ദേഹത്തിനു നായകസ്ഥാനവും നല്‍കുകയായിരുന്നു. ടീമിലേക്കു മടങ്ങിയെത്തി ദിവസങ്ങള്‍ക്കകമാണ് രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയ മുംബൈ പകരം ഹാര്‍ദിക്കിനെ നായകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ തീരുമാനം മുംബൈ ടീമിന്റെ ആരാധകരെ മാത്രമല്ല ടീമിലെ ഭൂരിഭാഗം താരങ്ങളെയും നിരാശരാക്കുകയും ചെയ്തിരുന്നു.

ROHIT SHARMA

ടീം മാനേജ്‌മെന്റിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് രോഹിത്തിനക്കൂടാതെ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ട്രേഡ് വിന്‍ഡോയില്‍ മുംബൈ വിട്ടേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. പക്ഷെ അതൊന്നും സംഭവിച്ചില്ല. എങ്കിലും ഈ സീസണിനു ശേഷം ഇവര്‍ മുംബൈയോടു ഗുഡ്‌ബൈ പറയുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കിയത് ടീമിനകത്ത് ഗ്രൂപ്പിസത്തിനും വഴിയൊരുക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു വിഭാഗം രോഹിത്തിനെ പിന്തുണയ്ക്കുന്നവരാണെങ്കില്‍ മറ്റൊരു വിഭാഗം ഹാര്‍ദിക്കിനോടൊപ്പവുാണ്.

ടീമിനകത്തെ ഈ പടലപ്പിണക്കങ്ങള്‍ മുംബൈയുടെ പ്രകടനത്തെയും ബാധിച്ചിരുന്നു. സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ അവസാന കളിയിലാണ് വിജയവഴിയില്‍ മടങ്ങിയെത്തിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്താണ് മുംബൈ അക്കൗണ്ട് തുറന്നത്. ബാറ്റിങില്‍ ടീമിനായി മോശമല്ലാത്ത പ്രകടനാണ് രോഹിത് നടത്തുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും 171.01 സ്‌ട്രൈക്ക് റേറ്റില്‍ 118 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍ 49 റണ്‍സാണ്.

Story first published: Tuesday, April 9, 2024, 12:32 [IST]
Other articles published on Apr 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+