For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 2 ഫിഫ്റ്റി നേടി, പക്ഷെ സഞ്ജു ടി20 ലോകകപ്പ് കളിക്കില്ല? മുന്‍തൂക്കം റിഷഭിന്; കാരണമിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലേക്കാണ്. സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദ്രുവ് ജുറേല്‍, ഇഷാന്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ആരൊക്കെയാവും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുന്ന വിക്കറ്റ് കീപ്പര്‍മാരെന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ ചോദിക്കുന്നത്. ഐപിഎല്ലിലെ പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ റിഷഭ് പന്തും സഞ്ജു സാംസണുമാണ് ഈ സ്ഥാനത്തിനായി മുന്‍നിരയിലുള്ളത്. എന്നാല്‍ ഇവരിലാരാവും പ്രധാന വിക്കറ്റ് കീപ്പറാവുകയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു രാജസ്ഥാന്‍ നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും ഒരുപോലെ മികവ് കാട്ടുന്നു. എന്നാല്‍ ഇപ്പോഴും മുന്‍തൂക്കം റിഷഭ് പന്തിനാണെന്ന് പറയാം. സെലക്ടര്‍മാര്‍ സഞ്ജുവിനെക്കാള്‍ പ്രാധാന്യം റിഷഭിന് നല്‍കും.

ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം സഞ്ജു ടോപ് ഓഡര്‍ താരമാണെന്നതാണ്. ടോപ് ഓഡറില്‍ ഇന്ത്യക്ക് കളിക്കാന്‍ നിരവധി താരങ്ങളുണ്ട്. ഇന്ത്യക്ക് ആവശ്യം മധ്യനിരയില്‍ കളിക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പറെയാണ്. ഇതിന് സഞ്ജുവിനെക്കാള്‍ മിടുക്ക് റിഷഭിനും ജിതേഷും ജുറേലിനുമുണ്ട്. റിഷഭ് പന്തും രണ്ട് അര്‍ധ സെഞ്ച്വറി ഈ സീസണില്‍ നേടിയിട്ടുണ്ട്. മധ്യനിരയില്‍ കളിക്കാന്‍ റിഷഭ് മിടുക്കനാണ്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റിഷഭിന് സവിശേഷമായ മികവുണ്ട്. ഈ മിടുക്ക് സഞ്ജുവിന് അവകാശപ്പെടാനാവില്ല. സഞ്ജു മൂന്നാം നമ്പറിലാണ് കൂടുതല്‍ മികച്ചുനില്‍ക്കുന്നത്. ഈ റോളില്‍ കളിക്കാന്‍ വിരാട് കോലി, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ഇവരെയെല്ലാം മറികടന്ന് സഞ്ജുവിനെ പരിഗണിക്കില്ലെന്നുറപ്പ്. സഞ്ജുവിന് അവസരം തേടാനാവുക മധ്യനിരയിലാണ്.

sanju samson

പക്ഷെ മധ്യനിരയിലേക്ക് സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചേക്കില്ല. റിഷഭ് പന്ത് അഞ്ചാം നമ്പറില്‍ മികച്ച റെക്കോഡുള്ള താരമാണ്. സഞ്ജുവിനെക്കാള്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യം റിഷഭിനെ ടീമിലെടുക്കാനാവുമെന്നുറപ്പ്. മറ്റൊരു കാര്യം ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടീം മാനേജ്‌മെന്റ് മുന്‍തൂക്കം നല്‍കും. ഇടത്, വലത് കൂട്ടുകെട്ട് ശരിയാവാന്‍ വിക്കറ്റ് കീപ്പറായി ഇടം കൈയനെ കളിപ്പിക്കാനാവും ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുക.

ഇതും റിഷഭിന് അനുകൂലമായിത്തീരും. നിലവിലെ പ്രകടന മികവ് നോക്കുമ്പോള്‍ റിഷഭ് തീരെ മോശമല്ല. നായകനെന്ന നിലയില്‍ റിഷഭ് അല്‍പ്പം പിന്നിലാണെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും റിഷഭ് മോശമല്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെപ്പോലെ തന്നെ റിഷഭിനും ഇപ്പോള്‍ സജീവ സാധ്യതയുണ്ട്. വരുന്ന മത്സരങ്ങളില്‍ ഇതേ ഫോം തുടര്‍ന്നാല്‍ സഞ്ജുവിനെ മറികടന്ന് റിഷഭ് ടി20 ലോകകപ്പ് കളിക്കുമെന്നുറപ്പ്.

ബാക്കപ്പ് കീപ്പര്‍ സ്ഥാനത്തിനായി സഞ്ജു സാംസണും ജിതേഷ് ശര്‍മയും തമ്മില്‍ മത്സരം നടക്കാനാണ് സാധ്യത. നേരിടുന്ന ആദ്യ പന്ത് മുതല്‍ ജിതേഷിന് ആക്രമിക്കാന്‍ കഴിവുണ്ട്. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷിച്ച പ്രകടനമല്ല ജിതേഷ് നടത്തുന്നത്. എന്നാല്‍ വരുന്ന മത്സരങ്ങളിലൂടെ ഫോമിലേക്കെത്തിയാല്‍ ജിതേഷിന് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കെത്താനായേക്കും. കെ എല്‍ രാഹുലിനെ ഇന്ത്യ പരിഗണിച്ചേക്കില്ല. സീനിയര്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്.

ഇഷാന്‍ കിഷനും ടോപ് ഓഡര്‍ താരമാണെന്നതാണ് പ്രശ്‌നം. മുംബൈക്കൊപ്പം കാര്യമായ പ്രകടനം നടത്താന്‍ ഇഷാന് സാധിക്കുന്നില്ല. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ റിഷഭ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടി20 ലോകകപ്പ് കളിച്ചേക്കും.

Story first published: Sunday, April 7, 2024, 15:03 [IST]
Other articles published on Apr 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+