For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സച്ചിനോ, രോഹിത്തോയല്ല; എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്റര്‍ അവന്‍! സിദ്ധു പറയുന്നു

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ ഇന്ത്യന്‍ ബാറ്ററെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്ററും പ്രശസ്ത കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോ, നിലവിലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയോ അല്ല ഏറ്റവും ബെസ്റ്റെന്നാണ് സിദ്ധുവിന്റെ നിരീക്ഷണം. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന റണ്‍മെഷീന്‍ വിരാട് കോലിയെയാണ് അദ്ദേഹം ഏറ്റവും കേമനായി ചൂണ്ടിക്കാണിച്ചത്.

ഐപിഎല്ലിന്റെ 17ാം സീസണിനു മുന്നോടിയായി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കമന്റററി രംഗത്തേക്കു മടങ്ങിയെത്തിയ ശേഷം സംസാരിക്കുകയായിരുന്നു സിദ്ധു. ആദ്യത്തെ കുറച്ച് ഐപിഎല്‍ സീസണുകളില്‍ കമന്ററി പാനലിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പിന്നീട് സിദ്ധു ഈ റോളില്‍ നിന്നും തീര്‍ത്തും അപ്രത്യക്ഷമായി. ഇപ്പോഴിതാ ആരാധകരെ ചടുലവും രസകരവുമായ കമന്ററി കൊണ്ട് വീണ്ടും ആവേശം കൊള്ളിക്കാന്‍ മടങ്ങിയെത്തിയിരിക്കുകയാണ് സിദ്ധു.

VIRAT KOHLI

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിസിയുടെ ടി20 ലോകകപ്പില്‍ കോലിയുടെ പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തെ എക്കാലത്തെയും മഹാനായ ബാറ്ററെന്നു സിദ്ധു വിശേഷിപ്പിച്ചത്. ലോകകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും കോലിയെ തഴഞ്ഞേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും നായകന്‍ രോഹിത്തും കോലി ടീമില്‍ വേണമെന്നു ആവശ്യപ്പെടുന്നവരാണെങ്കിലും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കു താല്‍പ്പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

കോലി തീര്‍ച്ചയായും ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ വേണമെന്നാണ് സിദ്ധു ചൂണ്ടിക്കാണിക്കുന്നത്. കോലിയെ മാത്രമല്ല രോഹിത്തിനെയും ലോകകപ്പില്‍ വേണമെന്നും അദ്ദേഹം പറയുന്നു. എക്കാലത്തെയും മഹാനായ ഇന്ത്യന്‍ ബാറ്റററായിട്ടാണ് ഞാന്‍ കോലിയെ റേറ്റ് ചെയ്യുന്നത്. ഇതിനൊരു സിംപിള്‍ കാരണമേയുള്ളൂ, അതു അദ്ദേഹത്തിന്റെ ഫിറ്റ്‌നസാണ്. പഴകുന്തോറും വീര്യം കൂടിക്കൊണ്ടിരിക്കുന്ന വീഞ്ഞിനെപ്പോലെ കോലിയുടെ ഫിറ്റ്നസും കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്.

സാങ്കേതികപരമായി വരെ മികവുറ്റ ബാറ്ററാണ് അദ്ദേഹം. കൂടാതെ ഏതു ഫോര്‍മാറ്റുമായി വളരെ പെട്ടെന്നു പൊരുത്തപ്പെടാന്‍ സാധിക്കുന്നയാളും കൂടിയാണ് കോലി. രോഹിത്തും ഇതേ തരത്തിലുള്ള ബാറ്ററാണെന്നും സിദ്ധു പിടിഐയോടു പറഞ്ഞു. നേരത്തേ സച്ചിനോടൊപ്പം ഒരുപാട് കളിക്കുകയും അദ്ദേഹത്തിന്റെ അസാധാരണ ബാറ്റിങ് പാടവത്തെക്കുറിച്ച് ഒരുപാട് പുകഴ്ത്തി സംസാരിക്കുകയും ചെയ്തിട്ടുള്ളയാളാണ് സിദ്ധു.

ROHIT-SACHIN

1996ലെ ലോകകപ്പില്‍ അദ്ദേഹം സച്ചിനോടൊപ്പം ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ സച്ചിനും മുകളിലാണ് കോലിക്കു സിദ്ധു സ്ഥാനം നല്‍കിയിരിക്കുന്നത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഒരിക്കലും തകരില്ലെന്നു പ്രതീക്ഷിക്കപ്പെട്ട സച്ചിന്റെ ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുള്ളയാളാണ് കോലി. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനിടെയും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ചില വമ്പന്‍ ലോക റെക്കോര്‍ഡുകള്‍ അദ്ദേഹം പഴങ്കഥയാക്കിയിരുന്നു.

ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന സച്ചിന്റെ ലോക റെക്കോര്‍ഡായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 49 സെഞ്ച്വറികളായിരുന്നു നേരത്തേ ലിറ്റില്‍ മാസ്റ്ററുടെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ലോകപ്പില്‍ 50ാം സെഞ്ച്വറിയോടെ കോലി ഈ റെക്കോര്‍ഡ് പഴങ്കഥയാക്കുകയായിരുന്നു.

എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഓവറോള്‍ സെഞ്ച്വറികളെടുത്താല്‍ കോലിയേക്കാള്‍ ഏറെ മുന്നിലാണ് സച്ചിന്‍. രണ്ടു ഫോര്‍മാറ്റുകളിലുായി 100 സെഞ്ച്വറികളെന്ന അപൂര്‍വ്വ നാഴികക്കല്ല് പിന്നിട്ടയാളാണ് അദ്ദേഹം. എന്നാല്‍ കോലിക്കാവട്ടെ 80 സെഞ്ച്വറികളാണ് മൂന്നു ഫോര്‍മാറ്റുകളിലുമായി നേടാനായത്. 100 സെഞ്ച്വറികളെന്ന സച്ചിന്റെ ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേത്തിനു സാധിക്കുമോയെന്നത് സംശയമാണ്.

Story first published: Wednesday, March 20, 2024, 6:25 [IST]
Other articles published on Mar 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+