Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു ക്ലാസനേക്കാള്‍ കിടു! ഗില്ലി വരെ ഫാനായി, ഓസീസ് ഇതിഹാസം പറഞ്ഞത് കേട്ടോ

മലയാളികളുടെ പ്രിയതാരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ കരിയര്‍ ബെസ്റ്റ് ടൂര്‍ണമെന്റുകളിലൊന്നായി മാറിയിരിക്കുകയാണ് ഈ സീസിണിലെ ഐപിഎല്‍. ക്യാപ്റ്റന്നെ നിലയിലും ബാറ്ററുടെ റോളിലും ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. മികച്ച രീതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്ന സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ആദം ഗില്‍ക്രിസ്റ്റ്.

ഐപിഎല്ലില്‍ ഇത്തവണ ഇതുവരെ നടന്ന മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഏറ്റവും മികച്ച ബാറ്റര്‍ സഞ്ജുവാണെന്നാണ് ഗില്‍ക്രിസ്റ്റിന്റെ അഭിപ്രായം. ഇതു തീര്‍ച്ചയായും സഞ്ജുവിനെ സംബന്ധിച്ച് ഏറ്റവും അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യം തന്നെയാണ്. കാരണം ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും ഓറഞ്ച് ക്യാപ്പ് അവകാശിയുമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരൂ ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ പോലും തഴഞ്ഞാണ് സഞ്ജുവിനെ ബെസ്റ്റായി ഗില്ലി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

SANU SAMSON

ക്രിക്ക്ബസിന്റെ ഷോയില്‍ പ്രശസ്ത കമന്റേറ്ററും അവതാരകനുമായ ഹര്‍ഷ ഭോഗലെയോടൊപ്പം പങ്കെടുത്തപ്പോഴാണ് സഞ്ജുവാണ് കേമനെന്നു ഗില്‍ക്രിസ്റ്റ് വ്യക്താക്കിയത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ മികച്ച ബാറ്റര്‍ ആരാണെന്നായിരുന്നു ഗില്‍ക്രിസ്റ്റിനോടു അവതാരകനായ ഗൗരവ് കപൂറിന്റെ ചോദ്യം. അല്‍പ്പമൊന്നു ആലോചിച്ചതിനു ശേഷമാണ് ഗില്ലി ഇതിനു മറുപടി നല്‍കിയത്.

സഞ്ജു സാംസണിനൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറായ ഹെന്‍ട്രിച്ച് ക്ലാസന്റെയും പേരുകളാണ് ഗില്‍ക്രിസ്റ്റ് ആദ്യം പറഞ്ഞത്. സഞ്ജുവും ക്ലാസെനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. പക്ഷെ ഞാന്‍ ഇവരില്‍ നിന്നും ഒരാളെ മാത്രമേ ബെസ്റ്റായി തിരഞ്ഞെടുക്കുകയുള്ളൂ. അതു സഞ്ജുവാണെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

ജൂണില്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള സെലക്ഷന്‍ ട്രയല്‍സായ ഐപിഎല്ലില്‍ ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത് സഞ്ജുവാണ്. ലോകകപ്പില്‍ ആരൊക്കെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെന്ന കാര്യത്തില്‍ ചിത്രം തെളിഞ്ഞിട്ടില്ല. ആറു പേരാണ് ഈ റോളിനായി ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. സഞ്ജുവിനെക്കൂടാതെ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ തുടങ്ങിയവും ലോകകപ്പ് ടിക്കറ്റ് മോഹിക്കുന്നവരാണ്.

SANJU SAMSON

ഇവരെയെല്ലാം പിന്തള്ളിയാണ് സഞ്ജുവിന്റെ കുതിപ്പ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരെയെടുത്താല്‍ ലിസ്റ്റില്‍ നാലാംസ്ഥാനത്തു എത്തിയിരിക്കുകയാണ് അദ്ദേഹം. ഇതേ ഫോം തുടര്‍ന്നാല്‍ തീര്‍ച്ചയായും ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നമുക്കു സഞ്ജുവിനെയും കാണാന്‍ സാധിച്ചേക്കും. അഞ്ചു മല്‍സരങ്ങളിലാണ് സീസണില്‍ അദ്ദേഹം കളിച്ചിട്ടുള്ളത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം ഇവയില്‍ നിന്നും 246 റണ്‍സ് സഞ്ജു നേടുകയും ചെയ്തിട്ടുണ്ട്.

82 എന്ന തകര്‍പ്പന്‍ ശരാശരിയും 157.69 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നതു സഞ്ജു നേരത്തേ നേരിട്ടിരുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്നാണ്. എന്നാല്‍ ഈ ഐപിഎല്ലില്‍ ഇവയെല്ലാം തിരുത്തുന്ന ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. 82 എന്ന മികച്ച ശരാശരി ഇക്കാര്യം ശരിവയ്ക്കുകയും ചെയ്യുന്നു.

മുന്‍ സീസണുകളെടുത്താല്‍ ക്രീസിലെത്തിയ ഉടന്‍ ആദ്യ ബോളില്‍ തന്നെ സിക്‌സറിനു തുനിഞ്ഞ് പലപ്പോഴും വിക്കറ്റ് വലിച്ചെറിയുന്ന സഞ്ജുവിനെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. പക്ഷെ ഈ സീസണില്‍ ഇതുവരെ അത്തരമൊരു അമിതാവേശം അദ്ദേഹം കാണിച്ചിട്ടില്ല. ക്രീസിലെത്തിയ ശേഷം അല്‍പ്പം സമയമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത ശേഷം പിന്നീട് വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന സഞ്ജുവിനെയാണ് കാണാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനത്തിന്റെ രഹസ്യവും ഇതു തന്നെയാണ്.

Story first published: Saturday, April 13, 2024, 7:41 [IST]
Other articles published on Apr 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+