For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്‌സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!

ജയ്പൂര്‍: മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്ലിലെ സൂപ്പര്‍ പോരില്‍ രാജസ്ഥാന്‍ റോയല്‍സ് മിന്നുന്ന വിജയം കൊയ്തതിനു പിന്നാലെ കളിയിലെ ടേണിങ് പോയിന്റ് എന്തായിരുന്നുവെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. രണ്ടു താരങ്ങളുടെ ഗംഭീര പ്രകടനങ്ങളാണ് റോയല്‍സിനു ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം നേടിക്കൊടുത്തത്. ആദ്യം ബൗളിങില്‍ പേസര്‍ സന്ദീര് ശര്‍മ അഞ്ചു വിക്കറ്റുകളുമായി തുറുപ്പുചീട്ടായി മാറിയപ്പോള്‍ റണ്‍ചേസില്‍ അപരാജിത സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാളും (104*) ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

പക്ഷെ സന്ദീപിന്റെ ഫൈഫറോ, ജയ്‌സ്വാളിന്റെ സെഞ്ച്വറിയോ അല്ല കളിയിലെ യഥാര്‍ഥ ടേണിങ് പോയിന്റെന്നാണ് സഞ്ജു വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു റോയല്‍സ് നായകന്‍. ടീമിന്റെ വിജയത്തില്‍ എല്ലാ കളിക്കാരും ക്രെഡിറ്റ് അര്‍ഹിക്കുന്നതായി സഞ്ജു പറഞ്ഞു. പവര്‍പ്ലേയില്‍ (മുംബൈയുടെ ഇന്നിങ്‌സ്) വളരെ നന്നായി തുടങ്ങാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.

SANJU SAMSON

എന്നാല്‍ മധ്യ ഓവറുകളില്‍ ഇടംകൈന്‍ ബാറ്റര്‍മാര്‍ (തിലക് വര്‍മ, നെഹാല്‍ വദേര) അവിശ്വസനീയമായാണ് ബാറ്റ് ചെയ്തത്. പക്ഷെ മല്‍സരത്തിലേക്കു പിന്നീട് ശക്തമായി തിരിച്ചുവരാന്‍ ഞങ്ങള്‍ക്കു സാധിച്ചു. കളിയിലെ ടേണിങ് പോയിന്റായി മാറിയതും ടീമിനെ ജയിപ്പിച്ചതും ഇതു തന്നെയാണെന്നും സഞ്ജു വ്യക്തമാക്കി.

ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ മുംബൈയുടെ തുടക്കം പാളിയിരുന്നു. നാലോവര്‍ ആവുമ്പോളേക്കും മൂന്നു മുന്‍നിര ബാറ്റര്‍മാരെയും അവര്‍ക്കു നഷ്ടമായി. ആറു റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ട്രെന്റ് ബോള്‍ട്ട് മടക്കിയിരുന്നു. അഞ്ചു ബോളില്‍ ആറു റണ്‍സെടുത്ത അദ്ദേഹത്തെ സഞ്ജുവാണ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കിയത്. ഇഷാന്‍ കിഷന്‍ (0), സൂര്യകുമാര്‍ യാദവ് (10) എന്നിവരെ സന്ദീപും മടക്കിയതോടെ മുംബൈ മൂന്നു വിക്കറ്റിനു 20 റണ്‍സിലേക്കു കൂപ്പുകുത്തി. എട്ടാം ഓവറില്‍ മുഹമ്മദ് നബിയും (23) പുറത്തായതോടെ മുംബൈ നാലിന് 52.

ഇതോടെ 100 റണ്‍സ് പോലും മുംബൈ തികയ്ക്കുമോയെന്നു ആരാധകര്‍ ഭയപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് അവരെ കളിയിലേക്കു തിരികെ കൊണ്ടുവന്ന തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ പിറവി. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച തിലക്- വദേര ജോടി 99 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തതോടെ 17ാം ഓവറില്‍ മുംബൈ 150 കടന്നു. 200 പ്ലസ് സ്‌കോര്‍ മുംബൈ തീര്‍ച്ചയായും പടുത്തുയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

TILAK- WADHERA

എന്നാല്‍ ഡെത്ത് ഓവറുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത് മുംബൈയ്ക്കു റോയല്‍സ് കടിഞ്ഞാണിട്ടു. 49 റണ്‍സെടുത്ത വദേരരെയ ട്രെന്റ് ബോള്‍ട്ട് മടക്കിയതോടെയാണ് മുംബൈയുടെ സ്‌കോറിങ് വേഗത കുറഞ്ഞ്. ഒടുവില്‍ ഒമ്പതു വിക്കറ്റിനു 179 റണ്‍സിനു ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.

മല്‍സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് കുറേക്കൂടി എളുപ്പമായിരുന്നുവെന്നു സഞ്ജു ചൂണ്ടിക്കാട്ടി. വിക്കറ്റ് അല്‍പ്പം ഡ്രൈ ആയിട്ടാണ് കാണപ്പെട്ടത്. പക്ഷെ വെളിച്ചം വന്നതിനു ശേഷം രാത്രിയില്‍ ഇതു തണുപ്പേറിയതായി മാറി. രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുക കൂടുതല്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സീസണില്‍ മോശം ഫോമിലൂടെ കടന്നുപോയ ശേഷം മുംബൈയ്‌ക്കെതിരേ സെഞ്ച്വറിയോടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജയ്‌സ്വാളിനെ സഞ്ജു പ്രശംസിക്കുകയും ചെയ്തു. ഒരു ബ്രേക്ക് കിട്ടുമ്പോള്‍ എന്താണ് വേണ്ടതെന്നു പ്രൊഫഷണലുകളായ ഓരോരുത്തര്‍ക്കുമറിയാം. യശസ്വിക്കു ആരില്‍ നിന്നെങ്കിലും ഉപദേശം ആവശ്യമാണെന്നു ഞാന്‍ കരുതുന്നില്ല. അവന്‍ വളരെയധികം ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 23, 2024, 10:40 [IST]
Other articles published on Apr 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+