For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക്കോ സൂര്യയോ അല്ല, മുംബൈയുടെ എക്‌സ് ഫാക്ടര്‍ മറ്റൊരാള്‍! ബൗച്ചര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കം നടത്തി ടൂര്‍ണമെന്റിനായുള്ള പദ്ധതി മെനയാനുള്ള സമയമാണ്. ഇത്തവണ എന്ത് വിലകൊടുത്തു കപ്പിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഇത്തവണ ഇറങ്ങുന്നത്.

മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയതില്‍ അതൃപ്തി ശക്തമാണ്. ടീമിനുള്ളില്‍ത്തന്നെ പൊട്ടിത്തെറിയുണ്ട്. എന്നാല്‍ ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. ഇത്തവണ ശക്തമായ ടീം കരുത്ത് മുംബൈക്കുണ്ട്. അതുകൊണ്ടുതന്നെ മുംബൈ കപ്പിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്. മാച്ച് വിന്നര്‍മാരുടെ നിരയാണ് മുംബൈ. എന്നാല്‍ മുംബൈയുടെ ഏറ്റവും നിര്‍ണ്ണായക താരം ആരാണ്?

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചര്‍ തന്നെ ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ്. അത് ഹാര്‍ദിക് പാണ്ഡ്യയോ സൂര്യകുമാര്‍ യാദവോ ജസ്പ്രീത് ബുംറയോ അല്ല, മറിച്ച് 29കാരനായ ശ്രീലങ്കന്‍ താരമാണെന്നാണ് ബൗച്ചര്‍ പറയുന്നത്. ഇത്തവണ 4.80 കോടിക്ക് മുംബൈ ഒപ്പം കൂട്ടിയ നുവാന്‍ തുഷാരയെയാണ് ടീമിന്റെ എക്‌സ് ഫാക്ടറായി ബൗച്ചര്‍ പറയുന്നത്. 'അവസാന ഒന്നോ രണ്ടോ മാസം കൊണ്ടാണ് ഞങ്ങളുടെ പദ്ധതിയിലേക്ക് നുവാന്‍ തുഷാര എത്തുന്നത്.

അബുദാബിയില്‍ നടന്ന ടി10 ക്രിക്കറ്റില്‍ ഞാന്‍ അവന്റെ പ്രകടനം കണ്ടിരുന്നു. അവന്റെ വളരെ മനോഹരമായാണ് പന്തെറിഞ്ഞത്. നിരവധി വിക്കറ്റ് നേടിയെന്നത് മാത്രമല്ല ഡെത്തോവറില്‍ റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാട്ടുന്നു. കറെന്‍ പൊള്ളാര്‍ഡും ഈ ടൂര്‍ണമെന്റിലുണ്ടായിരുന്നു. എന്നാല്‍ നുവാനെ നേരിടാന്‍ പ്രയാസപ്പെട്ടു'- ബൗച്ചര്‍ പറഞ്ഞു. ലസിത് മലിംഗക്ക് ശേഷം ശ്രീലങ്കന്‍ ടീമില്‍ നിന്ന് മുംബൈയുടെ നട്ടെല്ലായി മാറാന്‍ കെല്‍പ്പുള്ള താരമാണ് നുവാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

rohit sharma

ഇത്തവണ മുംബൈയുടെ ബൗളിങ് പരിശീലകനായി മലിംഗയുണ്ട്. അതുകൊണ്ടുതന്നെ മുംബൈയുടെ ബൗളിങ് നിരക്ക് പഴയ മികവിലേക്കെത്താനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 'ലസിത് മലിംഗ നുവാനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവനെ ടീമിലെടുത്തതില്‍ ടീമിലെല്ലാവരും വളരെ സന്തുഷ്ടരാണ്. മഹേല ജയവര്‍ധനയും അവനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ബൗളിങ്ങില്‍ നല്ല വ്യത്യസ്തതയുള്ള താരമാണവന്‍. ഐപിഎല്ലില്‍ ഞങ്ങളുടെ എക്‌സ് ഫാക്ടര്‍ താരമാണവന്‍'- ബൗച്ചര്‍ പറഞ്ഞു.

അവസാന സീസണില്‍ മുംബൈയെ പ്രയാസപ്പെടുത്തിയത് മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവവും ബൗളിങ് നിരയുടെ ദൗര്‍ബല്യവുമാണ്. ഇത്തവണ അതിന് പരിഹാരം കാണാന്‍ മുംബൈക്കായിട്ടുണ്ട്. ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയുണ്ട്. പേസ് നിരയിലേക്ക് ജെറാള്‍ഡ് കോയിറ്റ്‌സി, നുവാന്‍ തുഷാര, ദസുന്‍ മധുശന്‍ക എന്നിവരെല്ലാം എത്തിയതോടെ മുംബൈയുടെ ബൗളിങ് കരുത്ത് ശക്തമായ ഉയര്‍ന്നിട്ടുണ്ട്. ബുംറക്കൊപ്പം തകര്‍പ്പന്‍ ബൗളിങ് കൂട്ടുകെട്ടിനെ ഇത്തവണ ലഭിച്ചിട്ടുണ്ട്.

ഇത് കിരീടത്തിലേക്കെത്താന്‍ മുംബൈയെ സഹായിച്ചേക്കും. ഇത്തവണ ഹാര്‍ദിക്കിനെപ്പോലൊരു നാലാം പേസറെ ലഭിച്ചതോടെ മുംബൈയുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായെന്ന് പറയാം. 'മധുശന്‍കയ്‌ക്കൊപ്പം ഞങ്ങള്‍ പോകാന്‍ കാരണം അവന്‍ ചെറുപ്പമായതിനാലാണ്. അടുത്ത സൂപ്പര്‍ താരമായാണ് അവന്‍ വളര്‍ന്നുവരുന്നത്. ഡെത്തോവറിലും ന്യൂബോളിലും ഒരുപോലെ തിളങ്ങാന്‍ കഴിവുണ്ട്. സ്വിങ് പന്ത് എറിയാന്‍ അവന്‍ മിടുക്കനാണ്.

താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് താരങ്ങളെയെടുത്തത്. ഇത്തവണ എത്തിയ താരങ്ങള്‍ ടീമിന്റെ കരുത്ത് ഉയര്‍ത്തുമെന്നുറപ്പാണ്'- ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയ ഹാര്‍ദിക്കിന് മുന്നിലെ പ്രധാന വെല്ലുവിളി ടീമിനുള്ളില്‍ ഒത്തൊരുമ കൊണ്ടുവരികയെന്നതാണ്. ഇടഞ്ഞു നില്‍ക്കുന്ന താരങ്ങളെ ഒത്തിണക്കത്തോടെ കളിപ്പിക്കാനും കപ്പിലേക്കെത്തിക്കാനും ഹാര്‍ദിക്കിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Saturday, December 23, 2023, 10:09 [IST]
Other articles published on Dec 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+