Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹാര്‍ദിക്കല്ല, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവേണ്ടത് ശ്രേയസ്! ഗംഭീറിനെ കോച്ചുമാക്കൂ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനാവാന്‍ നിലവിലെ താരങ്ങളില്‍ ഏറ്റവും ബെസ്റ്റ് താന്‍ തന്നെയാണെന്നു ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം കെകെആറിനു വീണ്ടുമൊരു ഐപിഎല്‍ കിരീടം നേടിക്കൊടുക്കാന്‍ ശ്രേയസ് തന്നെ വേണ്ടി വന്നു. സീസണിലുടനീളം വളരെ ഗംഭീരമായിട്ടാണ് കെകെആര്‍ ടീമിനെ ശ്രേയസ് നയിച്ചത്.

പരിക്കു കാരണം കഴിഞ്ഞ സീസണ്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. ഇത്തവണ കെകെറിനെ ചാംപ്യന്‍മാരാക്കിയാണ് ശ്രേയസ് മടങ്ങിവരവ് ആഘോഷിച്ചത്. ഫൈനലിലുള്‍പ്പെടെ ടൂര്‍ണമെന്റിലുടനീളം കെകെആറിനെ വളരെ മികച്ച രീതിയില്‍ തന്നെ നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അഗ്രസീവ് ക്യാപ്റ്റന്‍സി പുറത്തെടുത്ത ശ്രേയസ് തന്റെ ബൗളര്‍മാരെ വളരെ തന്ത്രപരമായി തന്നെ ഉപയോഗിക്കുകയും ചെയ്തിരുന്നു.

SHREYAS IYER

ഇതാദ്യമായല്ല ഐപിഎല്ലില്‍ അദ്ദേഹം തന്റെ ക്യാപ്റ്റന്‍സി മിടുക്ക് പുറത്തെടുത്തത്. 2020ലും ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് ഏറെ കൈയടികള്‍ വാങ്ങിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഫൈനല്‍ കളിച്ചിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഈ നേട്ടത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

നിര്‍ഭാഗ്യവശാല്‍ കലാശക്കളിയില്‍ മുംബൈ ഇന്ത്യന്‍സിനോടു ഡിസി തോല്‍ക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം കെകെറിനൊപ്പം ഐപിഎല്‍ കിരീടമുയര്‍ത്തി ശ്രേയസ് തന്റെ നേതൃമികവ് അടിവരയിട്ടിരിക്കുകയാണ്.

മുഖ്യ കരാറില്‍ നിന്നും തന്നെ ഒഴിവാക്കിയ ബിസിസിഐയ്ക്കുള്ള ശ്രേയസിന്റെ മറുപടി കൂടിയാണ് ഈ ഐപിഎല്‍ കിരീടനേട്ടമെന്നു നിസംശയം പറയാം. ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാതിരുന്നപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ മാറിനിന്നതിനെ തുടര്‍ന്നായിരുന്നു ബിസിസിഐയുടെ ശിക്ഷാനടപടി. കെകെആറിനെ ഐപിഎല്ലിനെ രാജാക്കന്‍മാരാക്കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശ്രേയസിനെ ആരാധകര്‍ വാനോളം പുകഴ്ത്തുകയാണ്.

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ ടീമിനെ ആരു നയിക്കുമെന്നതിന്റെ ഉത്തരമാണ് ശ്രേയസ് അയ്യര്‍. അഹങ്കാരിയായ ഹാര്‍ദിക് പാണ്ഡ്യയെ ഒരിക്കലും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമേല്‍പ്പിക്കരുത്. ടീമിനെ നയിക്കാന്‍ അതിനേക്കാള്‍ യോജിച്ചയാള്‍ ശ്രേയസ് തന്നെയാണ്. ഈ സീസണിലെ ഐപിഎല്ലിലെ കിരീടനേട്ടം ഇതു ശരിവയ്ക്കുകയാണ്. ഐസിസി ട്രോഫികളടക്കം ടീമിനു വലിയ വിജയങ്ങള്‍ നേടിത്തരാന്‍ അദ്ദേഹത്തിനാവുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

SHREYAS IYER

ഹാര്‍ദിക് പാണ്ഡ്യയെ പൊക്കിനടക്കുന്നത് ബിസിസഐ ഇനിയെങ്കിലും അവസാനിപ്പിക്കണം. പകരം അതിനേക്കാള്‍ അംഗീകാരം അര്‍ഹിക്കുന്ന ശ്രേയസ് അയ്യരെ വളര്‍ത്തിക്കൊണ്ടു വരികയും വേണം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റാന്‍ കഴിയുന്ന ക്യാപ്റ്റനാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. രോഹിത് ശര്‍മയ്ക്കു ശേഷം തീര്‍ച്ചയായും ശ്രേയസിനെ ചുമതലയേല്‍പ്പിക്കണമെന്നും ആരാധകര്‍ പറയുന്നു.

ശ്രേയസ് അയ്യര്‍ ശരിക്കും വളരെ അണ്ടര്‍ റേറ്റാഡായിട്ടുള്ള ക്യാപ്റ്റനാണ്. നായകനെന്ന നിലയില്‍ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു ഇതുവരെ ലഭിച്ചിട്ടില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആദ്യമായും അവസാനുമായും ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് ശ്രേയസ്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തിരിക്കുന്നു. രോഹിത് ശര്‍മയ്ക്കു പകരം ടീം ഇന്ത്യയെ ആരു നയിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് അദ്ദേഹമെന്നും ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാട്ടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയത് ശ്രേയസ് അയ്യര്‍ - ഗൗതം ഗംഭീര്‍ കോമ്പിനേഷനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെയും തലപ്പത്തേക്കു ഇനി ഇതേ കോമ്പിനേഷന്‍ തന്നെ വരണം. പടിയിറങ്ങുന്ന രാഹുല്‍ ദ്രാവിഡിനു പകരം അടുത്ത കോച്ചായി ഗംഭീറിനെ തന്നെ ബിസിസിഐ കൊണ്ടു വന്നേ തീരൂ. രോഹിത് ശര്‍മയക്കു ശേഷം അടുത്ത നായകനായി ശ്രേയസിനെ നിയമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Sunday, May 26, 2024, 23:50 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+