For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്കല്ല അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാവേണ്ടത്! ഗില്ലിനെ നായകനാക്കൂ, ആവശ്യം റെയ്‌നയുടേത്

ഐപിഎല്ലിന്റെ 17ാം സീസണ്‍ ആവേശകരമായ രണ്ടാംപകുതിയിലേക്കു കടക്കവെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വരേണ്ടതു ഗില്ലാണെന്നാണ് റെയ്‌നയുടെ അഭിപ്രായം. നിലവില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഭാവി നായകനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനിടെയാണ് ഗില്ലിനെ പിന്തുണച്ച് റെയ്‌ന രംഗത്തുവന്നിരിക്കുന്നത്.

ക്യാപ്റ്റനായി ഗില്ലിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയാണ് ഇത്തവണത്തെ ഐപിഎല്‍. മുന്‍ നായകന്‍ ഹാര്‍ദിക് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിപ്പോയതോടെയാണ് പകരം ജിടിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഗില്‍ വന്നത്. പക്ഷെ നായകനായി അത്ര മികച്ച തുടക്കമല്ല ജിടിക്കൊപ്പം അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ എട്ടാംസ്ഥാനത്താണ് ഗില്ലും സംഘവുമുള്ളത്. ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് ജിടിക്കു ജയിക്കാനായത്. ശേഷിച്ച നാലു കളിയില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു.

GILL

ഹാര്‍ദിക്കിനെക്കൂടാതെ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരും സീനിയര്‍ താരങ്ങളായി ഇന്ത്യന്‍ ടീമിലുണ്ട്. ഇവരും ഭാവി ക്യാപ്റ്റന്‍മാരായി വരാന്‍ ശേഷിയുള്ളവരുമാണ്. എന്നാല്‍ ഇവരെയെല്ലാം തഴഞ്ഞാണ് 24 കാരനായ ഗില്ലിനെ നായകനാക്കണമെന്നു റെയ്‌ന അഭിപ്രായപ്പെട്ടിരിക്കുന്നത്. 2018ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തതും അദ്ദേഹമാണ്. ഇതോടെയാണ് ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയമായി മാറിയത്.

ദി ലല്ലന്‍ ടോപ്പെന്ന യൂട്യൂബ് ചാനലില്‍ ഗസ്റ്റ് ഇന്‍ ദി ന്യൂസ്‌റൂം ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് ഗില്ലിനെ അടുത്ത ക്യാപ്റ്റനാക്കണമെന്നു റെയ്‌ന അഭിപ്രായപ്പെട്ടത്. ഗില്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാവണമെന്നാണ് ഞാന്‍ പറയുക. രോഹിത് ശര്‍മയ്ക്കു ശേഷം ഈ ചുമതല ഏറ്റെടുക്കാനുള്ള കഴിവ് അവനുണ്ടെന്നും റെയ്‌ന വ്യക്തമാക്കി.

HARDIK PANDYA

ബാറ്ററെന്ന നിലയില്‍ ഗില്‍ ഇതിനകം തന്റെ മിടുക്ക് തെളിച്ചു കഴിഞ്ഞെങ്കിലും ക്യാപ്റ്റന്‍സിയില്‍ താരം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ധൃതി പിടിച്ച് താരത്തെ ഏല്‍പ്പിക്കാനും ബിസിസിഐ തയ്യാറാവില്ല. ടി20, ഏകദിനം എന്നിവയില്‍ ഹാര്‍ദിക് തന്നെ അടുത്ത ക്യാപ്റ്റനായി വരാനാണ് കൂടുതല്‍ സാധ്യത. ഇതിനകം രണ്ടു രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹം ടീമിനെ നയിച്ചു കഴിഞ്ഞു. ഇവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ടീമിനായിരുന്നു.

പക്ഷെ മുംബൈ ടീമിനോടൊപ്പം ഐപിഎല്ലില്‍ ഇത്തവണ ഹാര്‍ദിക്കിന്റ ക്യാപ്റ്റന്‍സി അത്ര മികച്ചതല്ലെന്നു കാണാം. അതുകൊണ്ടു തന്നെ ഇന്ത്യയുടെ ഭാവി നായകനായെന്ന അദ്ദേഹത്തിന്റെ സ്ഥാനത്തിനു ഇതു ഭീഷണിയായേക്കും.

ഹാര്‍ദിക്ക് അല്ലെങ്കില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കു വരാന്‍ ഏറ്റവുമധികം സാധ്യതയുള്ളവര്‍ രാഹുലും ബുംറയുമാണ്. രാഹുല്‍ ഇന്ത്യയെ വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇതിനകം നയിച്ചു കഴിഞ്ഞു. ബുംറയാവട്ടെ ടെസ്റ്റിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. ടി20യില്‍ റിഷഭും ടീമിനെ നയിച്ചു കഴിഞ്ഞു. ഇവരെല്ലാം കഴിഞ്ഞു മാത്രമേ ഗില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കു വരാനുമിടയുള്ളൂ.

Story first published: Sunday, April 21, 2024, 13:54 [IST]
Other articles published on Apr 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+