For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തില്ലെങ്കില്‍ ഹാര്‍ദിക്കല്ല മുംബൈ ക്യാപ്റ്റന്‍! അവന്‍ നയിക്കട്ടെ, ജഡേജ പറയുന്നു

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബ്രേക്കെടുക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെ ആരാവണം നയിക്കേണ്ടതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം അജയ് ജഡേജ. കരിയറിന്റെ അവസാനത്തോടു അടുക്കുന്ന ഹിറ്റ്മാന്‍ ഒന്നോ, രണ്ടോ സീസണുകള്‍ കൂടി മാത്രമേ ഐപിഎല്ലില്‍ ഇനി കളിക്കാന്‍ സാധ്യതയുള്ളൂ.

ഇതു മുന്നില്‍ കണ്ടാണ് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും തങ്ങളുടെ മുന്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡ് വിന്‍ഡോയില്‍ മുംബൈ തിരികെ വാങ്ങിയത്. രോഹിത്തിന്റെ പിന്‍ഗാമി ഹാര്‍ദിക് തന്നെയാണെന്ന വ്യക്തമായ സൂചന കൂടിയാണ് മുംബൈ ഇതിലൂടെ നല്‍കിയിരിക്കുന്നത്.

HARDIK PANDYA

പക്ഷെ ഹാര്‍ദിക്കിനെയല്ല, മറിച്ച് മറ്റൊരാളെയാണ് മുംബൈയുടെ ക്യാപ്റ്റനായി ജഡേജ നിര്‍ദേശിച്ചിരിക്കുന്നത്. 360 ബാറ്ററായ സൂര്യകുമാര്‍ യാദവാണ് രോഹിത്തില്ലെങ്കില്‍ മുംബൈ ടീമിനെ നയിക്കേണ്ടതെന്നാണ് ജഡേജയുടെ അഭിപ്രായം. ഐപിഎല്ലിനു പിന്നാലെയാണ് ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്നത്.

ലോകകപ്പിനു കൂടുതല്‍ ഫിറ്റായിരിക്കാന്‍ ഐപിഎല്‍ സീസണ്‍ മുഴുവന്‍ രോഹിത് കളിക്കരുതെന്നാണ് ജഡേജയുടെ നിരീക്ഷണം. ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഐപിഎല്ലില്‍ രോഹിത് ശര്‍മ ഒരു ബ്രേക്കെടുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ സൂര്യകുമാര്‍ യാദവിനു മുംബൈ ഇന്ത്യന്‍സിനെ നയിക്കാവുന്നതാണെന്നു സ്‌പോര്‍ട്‌സ് തക്കിനു നല്‍കിയ അഭിമുഖത്തില്‍ ജഡേജ അഭിപ്രായപ്പെട്ടു.

തിരക്കേറിയ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളും പരമ്പരകളും പരിഗണിച്ച് നേരത്തേ പല പ്രമുഖ വിദേശ താരങ്ങളും ഐപിഎല്ലില്‍ നിന്നും വിട്ടുനിന്നിട്ടുണ്ട്. പക്ഷെ ഇന്ത്യന്‍ താരങ്ങളൊന്നും തന്നെ ഈ തരത്തില്‍ ഒരിക്കല്‍പ്പോലും ടൂര്‍ണമെന്റില്‍ നിന്നും ബ്രേക്കെടുത്തിട്ടില്ല.

അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് സൂര്യയായിരുന്നു. പരിക്കു കാരണം ഹാര്‍ദിക്കിനു വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് കരിയറിലാദ്യമായി ദേശീയ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചത്. വളരെ കൂളായി ടീമിനെ നയിച്ച സൂര്യയുടെ ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

അഗ്രസീവ് ക്യാപ്റ്റന്‍സിയായിരുന്നു ടൂര്‍ണമെന്റിലുടനീളം സ്‌കൈ കാഴ്ചവച്ചത്. പരമ്പര 4-1നു സ്വന്തമാക്കാനും ഇതു ഇന്ത്യയെ സഹായിച്ചിരുന്നു. യുവതാരങ്ങളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാനും പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ ഉജ്ജ്വലമായി നയിക്കാനുമുള്ള സൂര്യയുടെ മിടുക്കിനെ പലരും പ്രശംസിക്കുകയും ചെയ്തിരുന്നു.

SURYAKUMAR YADAV

നിലവില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് സൂര്യ. കഴിഞ്ഞ സീസണില്‍ രോഹിത്തിന്റെ അഭാവത്തില്‍ ചില മല്‍സരങ്ങളില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹാര്‍ദിക്കിന്റെ മടങ്ങിവരവോടെ പുതിയ സീസണില്‍ സൂര്യയുടെ വൈസ് ക്യാപ്റ്റന്‍സി നഷ്ടമാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അധികം വൈകാതെ തന്നെ രോഹിത്തിനു പകരം ഹാര്‍ദിക് മുംബൈയുടെ നായകസ്ഥാനത്തേക്കു വന്നേക്കുമെന്നാണ് സൂചനകള്‍.

ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമെല്ലാം ഹാര്‍ദിക് തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു കഴിഞ്ഞു. 2022ലെ ഐപിഎല്ലില്‍ അദ്ദേഹത്തിനു കീഴിലായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് കിരീടമുയര്‍ത്തിയത്. അവസാനത്തെ സീസണില്‍ ജിടിയെ ഫൈനലിലെത്തിക്കാനും ഹാര്‍ദിക്കിനായിരുന്നു. കൂടാതെ ടീം ഇന്ത്യയെ ചില പരമ്പരകളില്‍ ചാംപ്യന്‍മാരാക്കിയതും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവ് അടിവരയിടുന്നു.

Story first published: Tuesday, December 5, 2023, 15:32 [IST]
Other articles published on Dec 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+