For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ക്യാപ്റ്റനെ മാത്രം കുറ്റം പറയരുത്, ആര്‍സിബിയുടെ വില്ലന്‍ മറ്റൊരാള്‍! കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തോല്‍വി തുടരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് നാലാം തോല്‍വിയാണ് ആര്‍സിബിക്ക് നേരിട്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റിനാണ് ആര്‍സിബിയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത ആര്‍സിബി 3 വിക്കറ്റിന് 183 റണ്‍സെടുത്തപ്പോള്‍ 5 പന്തും 6 വിക്കറ്റും ബാക്കിയാക്കി ജയിക്കാന്‍ രാജസ്ഥാനായി.

പൊതുവേ നായകന്റെ മോശം തീരുമാനങ്ങളാണ് ടീമിന്റെ തോല്‍വിക്ക് കാരണമായി പറയുന്നത്. എന്നാല്‍ രാജസ്ഥാനെതിരായ തോല്‍വിക്ക് ഫഫ് ഡുപ്ലെസിസിനെ പഴിച്ചിട്ട് കാര്യമില്ല. മോശം ബാറ്റിങ് നടത്തുന്ന മധ്യനിരയും ഫീല്‍ഡിങ്ങിലെ പിഴവുകളുമാണ് ആര്‍സിബിക്ക് വില്ലനായത്. വിരാട് കോലി 72 പന്തില്‍ 12 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 113 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ ആര്‍സിബിയുടെ മറ്റ് എല്ല ബാറ്റ്‌സ്മാന്‍മാരും ചേര്‍ന്ന് 48 പന്തില്‍ 59 റണ്‍സാണ് നേടിയത്. 11 റണ്‍സാണ് എക്‌സ്ട്രാസായി ആര്‍സിബിക്ക് ലഭിച്ചത്.

ഗ്ലെന്‍ മാക്‌സ് വെല്ലിനെ എന്തിനാണ് ആര്‍സിബി കളിപ്പിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 3 പന്തില്‍ 1 റണ്‍സാണ് മാക്‌സ് വെല്‍ രാജസ്ഥാനെതിരേ നേടിയത്. കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ടീമിലേക്കെത്തിച്ചപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ താരം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. 6 പന്തില്‍ 5 റണ്‍സാണ് ഗ്രീന്‍ നേടിയത്. ഡെത്തോവറില്‍ റണ്‍സുയര്‍ത്തുന്നതില്‍ ആര്‍സിബി ദുരന്തമാണ്.

വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിന് പവര്‍പ്ലേ മുതലാക്കാനാവുന്നില്ലെന്നതാണ് വസ്തുത. രാജസ്ഥാനെതിരേ ആദ്യ 6 ഓവറില്‍ 53 റണ്‍സ് നേടാന്‍ ആര്‍സിബിക്കായെങ്കിലും പിന്നീട് റണ്‍റേറ്റ് കുറഞ്ഞു. പിഞ്ച് ഹിറ്റ് ചെയ്യാന്‍ സാധിക്കുന്ന താരത്തെ ആര്‍സിബി ഓപ്പണിങ്ങിലേക്കെത്തിക്കുന്നത് ടീമിന് ഗുണം ചെയ്യും. ആര്‍സിബിയുടെ ബാറ്റിങ് നിര അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമം നടത്താതെ ജയത്തിലേക്കെത്തുക കടുപ്പമായിരിക്കും.

jos buttler

ആര്‍സിബിയുടെ ബൗളിങ് നിര ദുര്‍ബലമാണെന്നിരിക്കെ ബാറ്റിങ് നിര കൂടുതല്‍ കരുത്തുകാട്ടേണ്ടതായുണ്ട്. ആര്‍സിബിക്കായി വിരാട് കോലി 72 പന്തില്‍ 113 റണ്‍സ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങ് നിര ദുരന്തമായിരുന്നു. ഡുപ്ലെസിസ് 33 പന്തില്‍ 44 റണ്‍സാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 135ല്‍ താഴെയായിരുന്നു. നായകനെന്ന നിലയില്‍ ഡുപ്ലെസിസിന് ചില അബദ്ധങ്ങള്‍ സംഭവിച്ചു. ഒന്നാമത്തെ കാര്യം ദിനേഷ് കാര്‍ത്തികിനെ ബാറ്റിങ്ങിനിറക്കിയില്ലെന്നതാണ്.

ഡെത്തോവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കാര്‍ത്തികിന് കഴിവുണ്ട്. എന്നാല്‍ കാര്‍ത്തികിനെ തഴഞ്ഞ് കാമറൂണ്‍ ഗ്രീനിനാണ് അവസരം ലഭിച്ചത്. കാര്‍ത്തികിന് വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാനും നിര്‍ണ്ണായക റണ്‍സ് നേടാനും കഴിവുണ്ടായിട്ടും ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറക്കിയത് മണ്ടത്തരമായി. മറ്റൊരു കാര്യം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ബൗളിങ്ങില്‍ ഉപയോഗിച്ചില്ലെന്നതാണ്. വലം കൈയന്‍മാര്‍ ബാറ്റു ചെയ്യുന്നതിനാല്‍ മാക്‌സ് വെല്ലിനെ ഉപയോഗിച്ചില്ലെന്നാണ് ഡുപ്ലെസിസ് പറഞ്ഞത്.

എന്നാല്‍ ഇതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് പറയാം. മാക്‌സ് വെല്ലിന് വിക്കറ്റ് നേടാന്‍ കഴിവുണ്ടെന്നിരിക്കെ പരീക്ഷിക്കാന്‍ ഡുപ്ലെസിസ് തയ്യാറാവാതിരുന്നത് പിഴവാണ്. ആര്‍സിബിയുടെ തോല്‍വിയുടെ മറ്റൊരു പ്രധാന കാരണം മോശം ഫീല്‍ഡിങ്ങാണ്. വിരാട് കോലി സഞ്ജു സാംസണെ വിട്ടുകളഞ്ഞതടക്കം നിരവധി ഫീല്‍ഡിങ് പിഴവ് ആര്‍സിബി ഫീല്‍ഡര്‍മാര്‍ക്ക് സംഭവിച്ചു. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു.

ജോസ് ബട്‌ലറുടേയും സഞ്ജു സാംസണിന്റേയും ബാറ്റിങ് സ്‌ട്രൈക്ക് റേറ്റ് ആര്‍സിബി പാഠമാക്കേണ്ടതാണ്. 100ാം ഐപിഎല്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയ ബട്‌ലര്‍ 172ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. 42 പന്തില്‍ 69 റണ്‍സ് നേടിയ സഞ്ജു 164ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചു. ഇത്തരമൊരു ആക്രമണോത്സകത ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ക്കില്ലെന്നതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.

Story first published: Saturday, April 6, 2024, 23:40 [IST]
Other articles published on Apr 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+