For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഫിനിഷറല്ല, മുംബൈയില്‍ ഹാര്‍ദിക്കിന് പുതിയ ദൗത്യം! ലക്ഷ്യം നായകസ്ഥാനം

മുംബൈ: ഏറെ ദിവസത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. എന്നാല്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കൊടുവിലാണ് ഹാര്‍ദിക്കിന്റെ മുംബൈയിലേക്കുള്ള മടക്കം. ഗുജറാത്ത് വിട്ട് ഹാര്‍ദിക് മുംബൈയിലേക്കെത്തിയത് മണ്ടത്തരമായെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്.

രോഹിത് ശര്‍മയുള്ളപ്പോള്‍ ഹാര്‍ദിക്കിന് നായകസ്ഥാനം ലഭിക്കുമോയെന്നതും പ്രസക്തമായ ചോദ്യമാണ്. അടുത്ത വര്‍ഷം രോഹിത് പടിയിറങ്ങുകയും നായകസ്ഥാനത്തിലേക്ക് ഹാര്‍ദിക് എത്തുകയും ചെയ്‌തേക്കുമെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സില്‍ കളിക്കവെ ഫിനിഷര്‍ റോളായിരുന്നു ഹാര്‍ദിക്കിനുണ്ടായിരുന്നത്. പേസ് ബൗളറെന്ന നിലയിലും മുംബൈ നിര്‍ണ്ണായകസ്ഥാനം ഹാര്‍ദിക്കിന് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ എന്തായിരിക്കും ഹാര്‍ദിക്കിന്റെ റോള്‍?.

ഫിനിഷര്‍ റോളിലായിരിക്കില്ല ഹാര്‍ദിക് ഇത്തവണ കളിക്കുക. ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം മൂന്നാം നമ്പറിലാവും ഹാര്‍ദിക് കളിക്കുക. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ ഓപ്പണിങ്. മൂന്നാം നമ്പറില്‍ ഹാര്‍ദിക് കളിക്കുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും കളിക്കും. ബൗളറെന്ന നിലയില്‍ ഹാര്‍ദിക്കിനെ കൂടുതലായി ഉപയോഗിക്കാന്‍ സാധിക്കില്ല. പരിക്ക് താരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓള്‍റൗണ്ടറായി പരിഗണിക്കാനാവില്ല.

ബൗളിങ്ങില്‍ അധികം ഹാര്‍ദിക്കിനെ ഉപയോഗിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഹാര്‍ദിക്കിനെ കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് മുംബൈ ആലോചിക്കുന്നത്. അതുകൊണ്ടുതന്നെ ടോപ് ഓഡറില്‍ ഹാര്‍ദിക്കിന് അവസരം നല്‍കുമെന്നാണ് വിവരം. നേരത്തെ തന്നെ തനിക്ക് ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹമെന്ന് ഹാര്‍ദിക് വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ മൂന്ന്, നാല് നമ്പറുകളിലാണ് ഹാര്‍ദിക് കളിച്ചിരുന്നത്.

hardik pandya, rohit sharma

മുംബൈയിലേക്കെത്തിയപ്പോള്‍ ഹാര്‍ദിക് തനിക്ക് ടോപ് ഓഡര്‍ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. എന്തായാലും ഹാര്‍ദിക്കിനെ ടോപ് ഓഡറില്‍ കളിപ്പിക്കുന്നതാണ് മുംബൈക്കും ഗുണം ചെയ്യുക. ഫിനിഷര്‍ റോളില്‍ ടിം ഡേവിഡുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ഫിനിഷര്‍ റോളിലേക്കൊതുക്കാന്‍ മുംബൈ താല്‍പര്യപ്പെടുന്നില്ല. അടുത്ത സീസണോടെ രോഹിത് ടി20 മതിയാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഇതാണ് ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിക്കാന്‍ കാരണം. ഏറെ നാളുകളായി മുംബൈക്ക് കിരീടത്തിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ചിരവൈരികളായ സിഎസ്‌കെ അവസാന സീസണോടെ മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീടങ്ങളുടെ റെക്കോഡിലേക്കുമെത്തി. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ കപ്പുയര്‍ത്തി സിഎസ്‌കെയെ മറികടന്ന് തലപ്പത്തെത്താനാണ് മുംബൈ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നീക്കമാണ് മുംബൈ നടത്തുന്നത്.

ലേലത്തില്‍ മികച്ച ബൗളര്‍മാരെ ഒപ്പം കൂട്ടേണ്ടത് മുംബൈയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ജോഫ്രാ ആര്‍ച്ചറെ കൈവിട്ട മുംബൈക്ക് ജസ്പ്രീത് ബുംറക്കൊപ്പം നില്‍ക്കുന്ന സീനിയര്‍ ബൗളറെ ആവശ്യമാണ്. അവസാന സീസണില്‍ ചില യുവ പേസര്‍മാര്‍ മിടുക്കുകാട്ടിയിരുന്നെങ്കിലും ഇത്തവണയും അത് ആവര്‍ത്തിക്കപ്പെടുമെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ സീനിയര്‍ പേസര്‍മാരെ മുംബൈക്ക് അത്യാവശ്യമാണ്.

ക്രിസ് ജോര്‍ദാന്‍, റില്ലി മെറീഡിത്ത്, സന്ദീപ് വാര്യര്‍ തുടങ്ങിയ പേസര്‍മാരെയും മുംബൈ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലേലത്തില്‍ പേസര്‍മാരിലാണ് മുംബൈയുടെ കണ്ണ്. എന്നാല്‍ ഹാര്‍ദിക്കിന്റെ മടങ്ങിപ്പോക്കിനെ ഗുജറാത്ത് തിരിച്ചടിയായി കാണുന്നില്ല. ടീം വൃത്തങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ ഇത് വ്യക്തം. നായകനെന്ന നിലയില്‍ ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താനാണ് ഗുജറാത്തിന്റെ പദ്ധതി. ആശിഷ് നെഹ്‌റയെന്ന പരിശീലകനില്‍ ടീം വിശ്വസിക്കുന്നു.

ഹാര്‍ദിക്കിന്റെ അഭാവത്തിലും സംതുലിതമായ താരനിരയാണ് ഗുജറാത്തിന്റേത്. കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ തുടങ്ങി ടീമിനെ നയിച്ച് പരിചയസമ്പത്തുള്ള നായകന്മാരും ഗുജറാത്തിനൊപ്പമുണ്ട്. ഹാര്‍ദിക് ടീം വിട്ടാല്‍ തങ്ങള്‍ തകരില്ലെന്ന് തെളിയിക്കേണ്ടത് ഗുജറാത്തിന്റെ അഭിമാന പ്രശ്‌നമാണ്. ഇതിന് ടീമിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Monday, November 27, 2023, 21:59 [IST]
Other articles published on Nov 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+