For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സിഎസ്‌കെയും ജിടിയുമല്ല, ആദ്യ റൗണ്ടില്‍ ഒന്നാമത് റോയല്‍സ്! ഇതാ കാരണം

ഐപിഎല്ലിന്റെ 17ാമത് സീസണിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് തന്നെ ടൂര്‍ണമെന്റിലെ 10 ടീമുകളും ഓരോ മല്‍സരങ്ങള്‍ വീതം കളിച്ചു കഴിഞ്ഞു. നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള പോരാട്ടത്തോടെയാണ് സീസണിനു കൊടിയേറിയത്. ഞായറാഴ്ച രാത്രി മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മല്‍സരത്തോടെ ആദ്യ റൗണ്ട് പൂര്‍ത്തിയാവുകയും ചെയ്തു.

ഒന്നാം റൗണ്ടിനു ശേഷം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയിലെ രാജാക്കന്‍മാരായി മാറിയപ്പോള്‍ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പോയിന്റ് പട്ടികയില്‍ റോയല്‍സിനു താഴെ രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് സിഎസ്‌കെ, പഞ്ചാബ് കിങ്‌സ്, ജിടി, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവാണ്. അവസാനത്തെ അഞ്ചു സ്ഥാനക്കാര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ആര്‍സിബി, ലഖ്‌നൗ എന്നിവരുമാണ്.

SANJU SAMSON

ആദ്യ അഞ്ചു സ്ഥാനക്കാരാണ് വിജയത്തോടെ അക്കൗണ്ട് തുറന്നത്. ശേഷിച്ച അഞ്ചു ടീമുകള്‍ അടുത്ത റൗണ്ടില്‍ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ള ടീമുകളുടെയെല്ലാം അക്കൗണ്ടില്‍ രണ്ടു പോയിന്റ് വീതമാണുള്ളത്.

എന്നാല്‍ മികച്ച മികച്ച നെറ്റ് റണ്‍റേറ്റാണ് നിലവിലെ ജേതാക്കളായ സിഎസ്‌കെയെ ഉള്‍പ്പെടെ ഓവര്‍ടേക്ക് ചെയ്ത് പോയിന്റ് പട്ടികയില്‍ തലപ്പേത്തക്കു കയറാന്‍ റോയല്‍സിനെ സഹായിച്ചത്. +1.000 എന്ന മികച്ച നെറ്റ് റണ്‍റേറ്റ് സഞ്ജുവിനും സംഘത്തിനുമുണ്ട്. ലഖ്‌നൗവിനെതിരേ ഹോംഗ്രൗണ്ടായ ജയ്പൂരില്‍ നേടിയ 20 റണ്‍സിന്റെ വിജയമാണ് റോയല്‍സിനു മികച്ച നെറ്റ് റണ്‍റേറ്റ് നേടിക്കൊടുത്തത്.

റോയല്‍സ് കഴിഞ്ഞാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ളത് സിഎസ്‌കെയ്ക്കാണ്. +0.779 നെറ്റ് റണ്‍റേറ്റ് അവരുടെ പക്കലുണ്ട്. ആദ്യ റൗണ്ടില്‍ ആര്‍സിബിക്കെതിരേ ആറു വിക്കറ്റിനായിരുന്നു സിഎസ്‌കെയുടെ വിജയം. ആര്‍സിബി നല്‍കിയ 174 റണ്‍സിന്റെ വിജയലക്ഷ്യം 18.4 ഓവരില്‍ സിഎസ്‌കെ മറികടക്കുകയായിരുന്നു.

CSK

പോയിന്റ് പട്ടികയിലെ മൂന്നാംസ്ഥാനക്കാര്‍ ശിഖര്‍ ധവാന്റെ പഞ്ചാബാണ്. +0.455 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യ കളിയില്‍ റിഷഭ് പന്തിന്റെ ഡല്‍ഹിയെ നാലു വിക്കറ്റിനു പഞ്ചാബ് മറികടക്കുകയായിരുന്നു. 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു ഡല്‍ഹി നല്‍കിയത്. നാലു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.

പോയിന്റ് പട്ടികയിലം നാലാംസ്ഥാനക്കാര്‍ ശുഭ്മന്‍ ഗില്ലിന്റെ ജിടിയാണ്. +0.300 നെറ്റ് റണ്‍റേറ്റാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ നേടിയ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ജിടിയെ ഇതിനു സഹായിച്ചത്. ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യമായി കളിച്ച ജിടി ആറു വിക്കറ്റിനു 168 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ നേടിയത്. പക്ഷെ മുംബൈയ്ക്കു ഒമ്പതു വിക്കറ്റിനു 162 റണ്‍സെടുക്കാനേ ആയുള്ളൂ.

പോയിന്റ് പട്ടികയില്‍ അഞ്ചാമത് ശ്രേയസ് അയ്യരുടെ കെകെആറാണ്. +0.200 നെറ്റ് റണ്‍റേറ്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. ഹൈദരാബാദിനെതിരായ ഹോം മാച്ചില്‍ നാലു റണ്‍സിന്റെ നാടകീയ വിജയമാണ് അവര്‍ നേടിയത്. 209 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനു ഏഴു വിക്കറ്റിനു 204 റണ്‍സെടുക്കാനേ ആയുള്ളൂ.

Story first published: Monday, March 25, 2024, 11:40 [IST]
Other articles published on Mar 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+