For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹിറ്റ്മാന്‍ 'മിസ്സിങ്! രോഹിത് പിണങ്ങിപ്പോയതോ? മുംബൈക്കൊപ്പം ചേരാതെ ബുംറയും

ക്രിക്കറ്റ് പൂരത്തിന് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ക്യാംപിലേക്കാണ്. കാരണം ടീമിലെ ചില അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളുമെല്ലാം ഇതിനകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചതോടെയാണ് മുംബൈ ടീമിനകത്ത് പ്രശ്‌നങ്ങളുടെ തുടക്കം.

ഇപ്പോഴിതാ മുംബൈ ടീമിന്റെ പുതിയ വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്. ടീം ബോണ്ടിങ് വ്യായാമത്തിന്റെ ഭാഗമായി ഹാര്‍ദിക്കിനു കീഴില്‍ മുംബൈ ടീം കപ്പല്‍ മാര്‍ഗം അലിബാഗില്‍ എത്തിയപ്പോള്‍ സംഘത്തില്‍ രോഹിത് ഇല്ലായിരുന്നുവെന്നതാണ് ഇതിനു കാരണം. തിങ്കളാഴ്ചയായിരുന്നു മുംബൈ ടീം ക്യാംപിനൊപ്പം ഹിറ്റ്മാന്‍ ചേര്‍ന്നത്. തുടര്‍ന്നു നെറ്റ്‌സില്‍ അദ്ദേഹം ബാറ്റിങ് പരിശീലനവും നടത്തിയിരുന്നു.

ROHIT SHARMA

ഇതിന്റെ ഫോട്ടോസ് രോഹിത് പങ്കുവച്ചിരുന്നെങ്കിലും ഇവയ്ക്കു ക്യാപ്ഷനൊന്നും നല്‍കിയിരുന്നില്ല. മുംബൈ ടീം പുറത്തിറക്കിയ ഔദ്യോഗിക വീഡിയോയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം എന്തുകൊണ്ടാണ് ടീം ബോണ്ടിങ് വ്യായാമത്തില്‍ പങ്കെടുത്താതെ രോഹിത് മാറിനിന്നതെന്നാണ് ആരാധകരുടെ ചോദ്യം.

രോഹിത്തിന്റെ അഭാവം മാത്രമല്ല സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്തുകൊണ്ടാണ് ഇനിയും മുംബൈ ക്യാംപിനൊപ്പം ചേരാതെ മാറി നില്‍ക്കുന്നുവെന്നതും ആരാധകരെ ആശങ്കയിലാക്കുന്ന കാര്യമാണ്. ഹാര്‍ദിക്കിനെ നായകനാക്കിയതിലുള്ള അതൃപ്തി കാരണമാണോ ബുംറ വൈകുന്നതെന്നാണ് പലരുടെയും സംശയം.

രോഹിത്തുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് അദ്ദേഹം. നേരത്തേ ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ തിരികെ വാങ്ങിയപ്പോള്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിക്കുന്ന തരത്തില്‍ ബുംറ പോസ്റ്റിട്ടിരുന്നു. ഇതു മാത്രമല്ല രോഹിത് കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും സീനിയറായ താരങ്ങളിലൊരാളാലാണ് ബുംറ.

അതുകൊണ്ടു തന്നെ മുംബൈയുടെ നായകസ്ഥാനവും ഭാവിയില്‍ അദ്ദേഹം പ്രതീക്ഷിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ഹാര്‍ദിക് ടീമിലേക്കു മടങ്ങിയെത്തുകയും പുതിയ നായകനായി ചുമതലയേല്‍ക്കുകയും ചെയ്തത്. ഇതില്‍ ബുംറയ്ക്കു നിരാശയും രോഷവുമുണ്ടെന്നാണ് അണിയറ വൃത്തങ്ങള്‍ പറയുന്നത്. ഒരുപക്ഷെ ഈ സീസണിന ശേഷം അദ്ദേഹം ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

JASPRIT BUMRAH

അതേസമയം, രോഹിത്തും ബുംറയുമൊഴികെ സപ്പോര്‍ട്ട് സ്റ്റാഫുമാരടക്കം ഭൂരിഭാഗം പേരും അലിബാഗിലെത്തിയ മുംബൈ സംഘത്തിലുണ്ട്. അടുത്ത രണ്ടു ദിവസം ഇവിടെ തങ്ങിയ ശേഷം സംഘം മുംബൈയിലേക്കു മടങ്ങും. ഇതിനു ശേഷം ആദ്യ മല്‍സരത്തില്‍ കളിക്കാന്‍ അഹമ്മദാബാദിലേക്കു പറക്കും. ഞായറാഴ്ച രാത്രി അഹമ്മദാബദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സുമായിട്ടാണ് മുംബൈയുടെ കന്നിയങ്കം.

ടീം ബോണ്ടിങ് വ്യായാമത്തിന്റെ ഭാഗമായി അലിബാഗിലെത്തിയ മുംബൈ സംഘത്തില്‍ യുവതാരങ്ങളായ തിലക് വര്‍മയും ഡെവാള്‍ഡ് ബ്രെവിസും ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ മുംബൈയുട ക്യാംപില്‍ നേരത്തേ തന്നെ ഇരുവരും ജോയിന്റ് ചെയ്തിരുന്നു. മാത്രമല്ല ഇവിടെ രണ്ടു പേരും നെറ്റ്‌സില്‍ പരിശീലനത്തിലേര്‍പ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ മുംബൈ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അലിബാഗിലെത്തിയ മുംബൈ സ്‌ക്വാഡില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്, ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷന്‍, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് നബി, മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍, ബാറ്റിങ് കോച്ച് കരെണ്‍ പൊള്ളാര്‍ഡ്, ബൗളിങ് കോച്ച് ലസിത് മലിങ്ക തുടങ്ങിയവരെല്ലാമുണ്ട്.

Story first published: Wednesday, March 20, 2024, 13:39 [IST]
Other articles published on Mar 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+