Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വിക്കറ്റ് കീപ്പറായി റിഷഭ്, സിറാജും ചഹാറും വേണ്ട; ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് ഈ 11 മതി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ എല്ലാ കണ്ണുകളും താരങ്ങളുടെ പ്രകടനങ്ങളിലേക്കാണ്. കാരണം ഈ സീസണിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കെ ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യമേറെയാണ്. ഈ മാസം അവസാനത്തോടെയാവും ടി20 ലോകകപ്പിനായുള്ള ടീമുകളെ പ്രഖ്യാപിക്കുക. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഐപിഎല്ലിലെ പ്രകടനം ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പാണ്.

ഇന്ത്യന്‍ സെലക്ടര്‍മാരും ഐപിഎല്ലിലെ പ്രകടനത്തിലേക്കാണ് സസൂഷ്മം ഉറ്റുനോക്കുന്നത്. ഐപിഎല്ലിലെ ഇതുവരെയുള്ള താരങ്ങളുടെ പ്രകടനം വിലയിരുത്തി ഇന്ത്യക്ക് ലോകകപ്പിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11ല്‍ ഏതാണെന്ന് പരിശോധിക്കാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയുണ്ടാവുമെന്നുറപ്പ്. നായകനായി രോഹിത്തിനെത്തന്നെയാവും ഇന്ത്യ പരിഗണിക്കും. മുംബൈ ഇന്ത്യന്‍സിനൊപ്പം മികച്ച ബാറ്റിങ് പ്രകടനം നടത്തുന്നില്ലെങ്കിലും രോഹിത്താവും ഇന്ത്യയുടെ ഓപ്പണര്‍.

രോഹിത്തിനൊപ്പം ആരാവും ഓപ്പണറാവുകയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ യശ്വസി ജയ്‌സ്വാള്‍ ഫോമിലല്ലെങ്കിലും ഓപ്പണറായി ജയ്‌സ്വാളിനാവും മുഖ്യ പരിഗണന ലഭിക്കുക. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരമാണ് ജയ്‌സ്വാള്‍. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശേഷിയുള്ള താരമാണ് ജയ്‌സ്വാള്‍. ബാക്കപ്പ് ഓപ്പണറായി ഇന്ത്യ ശുബ്മാന്‍ ഗില്ലിനെയാവും പരിഗണിക്കുക. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ശുബ്മാന്‍ ഗില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്.

എന്നാല്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കാന്‍ ശുബ്മാന് സാധിക്കില്ല. അതുകൊണ്ടുതന്നെ ബാക്കപ്പ് താരമായി ശുബ്മാന്‍ മാറിയേക്കും. മൂന്നാം നമ്പറില്‍ വിരാട് കോലിയെ പരിഗണിച്ചേക്കും. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് മോശമാണെങ്കിലും ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ കോലി വേറെ ലെവലാണ്. സീനിയര്‍ താരമെന്ന നിലയില്‍ കോലിയെ മാറ്റി നിര്‍ത്താന്‍ ഇന്ത്യ തയ്യാറാവില്ല. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് എത്തുമെന്നുറപ്പ്.

rohit sharma

പരിക്കിനെത്തുടര്‍ന്ന് മുംബൈക്കൊപ്പം ആദ്യ മൂന്ന് മത്സരവും സൂര്യ കളിച്ചിട്ടില്ല. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ മാറ്റിനിര്‍ത്തില്ല. സൂര്യയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കാനാണ് സാധ്യത കൂടുതല്‍. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ശക്തമായ മത്സരമാണ് നടക്കുന്നത്. നിലവിലെ പ്രകടനത്തില്‍ മുന്‍തൂക്കം റിഷഭിനാണ്.

വിക്കറ്റിന് പിന്നില്‍ മികവ് കാട്ടുന്ന റിഷഭ് രണ്ട് ഫിഫ്റ്റി ഇതിനോടകം നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ടീം മാനേജ്‌മെന്റും റിഷഭിനെ പിന്തുണക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ദ്രുവ് ജുറേല്‍ എന്നിവരില്‍ ഒരാള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറാവും മാറും. ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. ആറാം നമ്പറില്‍ ഇന്ത്യ റിങ്കു സിങ്ങിനെയാവും പരിഗണിക്കുക.

നിലവിലെ ബെസ്റ്റ് ഫിനിഷറാണ് റിങ്കു. ഒറ്റക്ക് മത്സര ഫലത്തെ മാറ്റാന്‍ റിങ്കുവിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ റിങ്കുവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ബാക്കപ്പായി ശിവം ദുബെയെ പരിഗണിച്ചേക്കും. ഏഴാം നമ്പറില്‍ ഫിനിഷറും പേസ് ഓള്‍റൗണ്ടറുമായി ഹാര്‍ദിക് പാണ്ഡ്യയെയാണ് പരിഗണിക്കുക. താരത്തിന്റെ പ്രകടനവും ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാവും. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജയെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ഐപിഎല്ലില്‍ അതി ഗംഭീര പ്രകടനമല്ല കാഴ്ചവെക്കുന്നത്. എന്നാല്‍ ഇന്ത്യ സീനിയര്‍ താരത്തില്‍ പ്രതീക്ഷവെക്കുന്നു. ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവ് കളിക്കുമ്പോള്‍ 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയും കളിക്കും. 11ാമനായി മുഹമ്മദ് സിറാജ് വേണ്ട. പകരം മൊഹ്‌സിന്‍ ഖാനെ പരിഗണിക്കണം. യുവതാരം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്നു. ബാക്കപ്പായി യുവ പേസര്‍ മായങ്ക് യാദവിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

Story first published: Saturday, April 6, 2024, 16:20 [IST]
Other articles published on Apr 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+