For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കോലി- ഗെയ്ല്‍ ഓപ്പണിങ്, 16 ലക്ഷം ഫാന്‍സ് പറയുന്നു, ഇതാണ് ഓള്‍ടൈം ബെസ്റ്റ് ടീം!

ഐപിഎല്ലിന്റെ 17ാം സീസണിനു അടുത്ത മാസം കൊടിയേറാനിരിക്കവെ ടൂര്‍ണമെന്റിന്റെ 16 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഫാന്‍സ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പോളില്‍ 16 ലക്ഷത്തിനു മുകളില്‍ ഫാന്‍സാണ് ഏറ്റവും മികച്ച 15 പേരെ കണ്ടെത്തിയത്. പ്ലെയിങ് ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നും ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടുകളായി നാലു പേരെയും അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കോച്ചായി ആരു വേണമെന്നും ഫാന്‍സ് പറഞ്ഞിരിക്കുകയാണ്.

ചില വമ്പന്‍ കളിക്കാര്‍ ഈ ഇലവനില്‍ നിന്നും തഴയപ്പെട്ടിട്ടുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലൊരാളും മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ ആരാധകര്‍ ടീമിലുള്‍പ്പെടുത്തിയില്ല.

DHONI KOHLI

കൂടാതെ മുംബൈയുടെ മുന്‍ താരവും ശ്രീലങ്കയുടെ ഇതിഹാസ ഫാസ്റ്റ് ബൗളറുമായിരുന്ന ലസിത് മലിങ്ക, ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓഫ് സ്പിന്നറും മുംബൈയുടെ വിക്കറ്റ് വേട്ടക്കാരനുമായിരുന്ന ഹര്‍ഭജന്‍ സിങ് തുടങ്ങിയവര്‍ക്കും ഇലവന്റെ ഭാഗമാവാന്‍ സാധിച്ചിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനും മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനുമായ സ്റ്റീഫന്‍ ഫ്‌ളെമിങാണ് ഇലവനെ പരിശീലിപ്പിക്കുന്നത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തന്നെ മുന്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലുമാണ് ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഇന്ത്യന്‍ താരവുമായിരുന്ന സുരേഷ് റെയ്‌നയാണ്.

നാലാം നമ്പറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ സൗത്താഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് കളിക്കും. അഞ്ചാം നമ്പറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഷെയ്ന്‍ വാട്‌സനാണ്. ആറാം നമ്പറില്‍ കളിക്കുക ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ഏഴാം നമ്പറില്‍ സിസ്‌കെയുടെ തന്നെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണുള്ളത്.

ROHIT SHARMA

ഇലവന്റെ സ്പിന്‍ ബൗളിങ് വിഭാഗം കൈകാര്യം ചെയ്യുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമാണ്. സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരായി രണ്ടു പേരാണ് ഇലവനിലുള്ളത്. ഒരാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും മറ്റൊരാള്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമാണ്.

നാലു ഇംപാക്ട് താരങ്ങളായി ആരാധകര്‍ നിര്‍ദേശിച്ചിട്ടുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മുംബൈ ഇന്ത്യന്‍സിന്റെ 360 ബാറ്ററായ സൂര്യകുമാര്‍ യാദവ്, അവരുടെ പുതിയ ക്യാപ്റ്റനായ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ എന്നിവരാണ്.

ഐപിഎല്‍ ഓള്‍ടൈം 15 അംഗ ടീം

വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍, എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), യുസ്വേന്ദ്ര ചഹല്‍ (രാജസ്ഥാന്‍ റോയല്‍സ്), ആര്‍ അശ്വിന്‍ (രാജസ്ഥാന്‍ റോയല്‍സ്), ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).

നാല് ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടുകള്‍- ഡേവിഡ് വാര്‍ണര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്).

Story first published: Sunday, February 18, 2024, 19:08 [IST]
Other articles published on Feb 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+