Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2024: സഞ്ജു ക്യാപ്റ്റന്‍, ഒപ്പം ഈ താരങ്ങളും; ഇന്ത്യക്ക് കപ്പുറപ്പ്- കിടിലന്‍ 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിപ്പിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പാണ് ആരാധകരെ കാത്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ഇത്തവണത്തെ കുട്ടി ക്രിക്കറ്റ് പൂരം നടക്കുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ മെയ് 1ന് പ്രഖ്യാപിക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. ഇന്ത്യന്‍ ടീമില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നത് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.

ഐപിഎല്ലിലെ പ്രകടനം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പ്. നിലവിലെ ഐപിഎല്ലിലെ പ്രകടനം നോക്കി ടീമിനെ പരിഗണിച്ചാല്‍ സഞ്ജു സാംസണിനെ ഇന്ത്യ ക്യാപ്റ്റനാക്കുന്നതാണ് നല്ലത്. 17ാം സീസണില്‍ തോല്‍വി അറിയാത്ത ഏക ടീം രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജുവിനെ ക്യാപ്റ്റനാക്കി ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന കിടിലന്‍ പ്ലേയിങ് 11 പരിശോധിക്കാം.

ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക്‌വാദും യശ്വസി ജയ്‌സ്വാളും മതി. റുതുരാജ് പിടിച്ചുനിന്ന് റണ്‍സുയര്‍ത്തുമ്പോള്‍ ജയ്‌സ്വാള്‍ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നവനാണ്. രോഹിത് ശര്‍മയെ ഓപ്പണറാക്കുമ്പോള്‍ സ്ഥിരത ചോദ്യം ഉയര്‍ത്തുന്നു. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ സ്ഥിരത പ്രശ്‌നമാണ്. റുതുരാജ് സിഎസ്‌കെ നായകനാണ്. ശുബ്മാന്‍ ഗില്ലിനെ ബാക്കപ്പാക്കി ജയ്‌സ്വാളിനൊപ്പം റുതുരാജ് ഓപ്പണറായി എത്തണം.

മൂന്നാം നമ്പറില്‍ വിരാട് കോലി വേണ്ട. കോലിയുടെ സ്‌ട്രൈക്ക് റേറ്റ് പ്രശ്‌നമാണ്. സ്ഥിരതയോടെ കളിക്കുമെങ്കിലും ആധുനിക ടി20 ക്രിക്കറ്റിന് അനുയോജ്യമായ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കോലിയെ മാറ്റി മൂന്നാം നമ്പറില്‍ സഞ്ജു കളിക്കണം. സഞ്ജുവിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷനാണത്. സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറില്‍ കളിപ്പിക്കണം. പൊതുവേ മധ്യ ഓവറുകളിലാണ് റണ്‍റേറ്റ് താഴോട്ട് പോകുന്നത്.

rishabh pant

എന്നാല്‍ സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ കളിച്ചാല്‍ മധ്യനിരയിലെ റണ്‍റേറ്റ് പ്രശ്‌നമാകില്ല. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യ. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യക്ക് ശേഷിയുണ്ട്. അഞ്ചാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കാം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സുയര്‍ത്താന്‍ പ്രതിഭയുള്ളവനാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിന് ശേഷിയുണ്ട്.

ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങുണ്ട്. ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറാണ് റിങ്കു സിങ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്താന്‍ റിങ്കു സിങ്ങിന് സാധിക്കുന്നുണ്ട്. ഒരോവറില്‍ 5 സിക്‌സര്‍ പറത്തി ടീമിനെ ജയിപ്പിച്ചിട്ടുള്ള താരമാണ് റിങ്കു സിങ്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ള സീനിയര്‍ താരമാണ്.

സ്പിന്നറായി രവി ബിഷ്‌നോയിയാണ് വേണ്ടത്. കുല്‍ദീപ് യാദവിനെക്കാളും ടീമിന് ഉപകാരിയായി മാറാന്‍ ബിഷ്‌നോയ്ക്ക് സാധിക്കും. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം ബിഷ്‌നോയ് ഗംഭീര പ്രകടനമാണ് നടത്തുന്നത്. പേസ് നിരയില്‍ ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ് വേണം. പഞ്ചാബിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് അര്‍ഷ്ദീപ് നടത്തുന്നത്. മുഹമ്മദ് സിറാജും ദീപക് ചഹാറും ടീമില്‍ വേണ്ട. പകരം ജസ്പ്രീത് ബുംറക്കൊപ്പം മൊഹ്‌സിന്‍ ഖാനാണ് ടീമില്‍ വേണ്ടത്.

ബെസ്റ്റ് 11: റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, റിങ്കു സിങ്, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മൊഹ്‌സിന്‍ ഖാന്‍

Story first published: Wednesday, April 10, 2024, 15:37 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+