Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഞാന്‍ പറഞ്ഞത് സത്യം, പക്ഷെ ആരും എന്നെ വിശ്വസിച്ചില്ല! തുറന്ന് പറഞ്ഞ് ശ്രേയസ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടുകയാണ്. ശ്രേയസ് അയ്യര്‍ കെകെആറിന്റെ നായകസ്ഥാനത്തിരിക്കുമ്പോള്‍ പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ നായകന്‍. കണക്കുകളില്‍ കെകെആറിന് വ്യക്തമായ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഹൈദരാബാദ് സംതുലിതമായ താരനിരയോടെ ഇറങ്ങുമ്പോള്‍ മികച്ച പോരാട്ടം ഫൈനലില്‍ പ്രതീക്ഷിക്കുന്നു.

ഹൈദരാബാദിനെ തോല്‍പ്പിച്ച് കെകെആര്‍ കിരീടം നേടേണ്ടത് നായകനെന്ന നിലയില്‍ ശ്രേയസ് അയ്യരെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. നിലവില്‍ ബിസിസി ഐ കരാറിന് പുറത്താക്കപ്പെട്ട ശ്രേയസ് അയ്യര്‍ ദേശീയ ടീമില്‍ നിന്നും തഴയപ്പെട്ട അവസ്ഥയിലാണ്. ശക്തമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കിരീടം നേടേണ്ടത് ശ്രേയസിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇപ്പോഴിതാ തന്റെ കരാര്‍ നഷ്ടമായ സാഹചര്യത്തെക്കുറിച്ച് ശ്രേയസ് മനസ് തുറന്നിരിക്കുകയാണ്.

താന്‍ പറഞ്ഞത് ആരും വിശ്വസിച്ചില്ലെന്നും സത്യം പറഞ്ഞിട്ടും പരിഗണിക്കപ്പെട്ടില്ലെന്നുമാണ് ശ്രേയസ് അയ്യര്‍ പറയുന്നത്. 'ഏകദിന ലോകകപ്പിന് പിന്നാലെ തന്നെ നടുവിന്റെ പ്രശ്‌നം എന്നെ ബാധിച്ചിരുന്നു. ഞാന്‍ എന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോള്‍ ആരും പിന്തുണച്ചില്ല. എന്നാല്‍ ആ സമയത്ത് ഞാന്‍ എന്നോട് തന്നെ മത്സരിക്കുകയായിരുന്നു. ഐപിഎല്ലിലേക്കെത്തിയപ്പോള്‍ ഏറ്റവും മികച്ചത് കാഴ്ചവെക്കണമെന്നാണ് ആഗ്രഹിച്ചത്. ടീമിന്റെ പദ്ധതികളെ ഏറ്റവും മികച്ചതായി നടപ്പിലാക്കാനാണ് എപ്പോഴും ശ്രമിച്ചത്.

ആത്മാര്‍ത്ഥതയോടെ കഠിനമായി ശ്രമിച്ചാല്‍ ക്രിക്കറ്റ് നമുക്ക് എല്ലാം തരും. അതാണ് ഇപ്പോള്‍ ലഭിക്കുന്നത്. റെഡ് ബോളില്‍ നിന്ന് വെള്ളബോളിലേക്ക് മാറുക ഏതൊരു ബാറ്റ്‌സ്മാനെ സംബന്ധിച്ചും വളരെ പ്രയാസമാണ്. പക്ഷെ പെട്ടെന്ന് പൊരുത്തപ്പെട്ട് വലിയ പ്രകടനത്തിലേക്കെത്താനായി' ശ്രേയസ് പറഞ്ഞു. ലോകകപ്പിന് പിന്നാലെ ശ്രേയസ് പുറം വേദനയെപ്പറ്റി പറഞ്ഞിരുന്നു. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശോധനയില്‍ ശ്രേയസിന് ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായി.

shreyas iyer

ഇതോടെ ശ്രേയസിനെ ഇന്ത്യ വീണ്ടും ടീമിലേക്ക് പരിഗണിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ടീം മാനേജ്‌മെന്റ് ശ്രേയസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ശ്രേയസ് അയ്യര്‍ ഇതിന് തയ്യാറായില്ല. ഇതോടെ ശ്രേയസിനെ ബിസിസി ഐ കരാറില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരമായിട്ടും ശ്രേയസിനെ കരാറില്‍ നിന്ന് പുറത്താക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ മിന്നിച്ചാല്‍ ശ്രേയസ് കരാറിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ.

ഹൈദരാബാദിനെതിരേ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും കെകെആര്‍ ഇറങ്ങുക. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെ അനായാസം തോല്‍പ്പിച്ചാണ് കെകെആര്‍ ഫൈനലില്‍ കടന്നത്. എന്നാല്‍ ഫൈനലില്‍ കെകെആറിന് ജയം എളുപ്പമാവില്ല. ചെന്നൈയിലാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. കെകെആറിന് പ്ലേ ഓഫ് ചെന്നൈയില്‍ കളിക്കാനായിട്ടില്ല. എന്നാല്‍ രാജസ്ഥാനെ ചെന്നൈയില്‍ തോല്‍പ്പിച്ചാണ് ഹൈദരാബാദ് എത്തുന്നത്.

കെകെആറിനെക്കാള്‍ വേഗത്തില്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ ഹൈദരാബാദിന് സാധിച്ചേക്കും. എന്തായാലും മികച്ച പോരാട്ടം ഫൈനലില്‍ പ്രതീക്ഷിക്കപ്പെടുന്നു. രണ്ട് ടീമും താരസമ്പന്നമായതിനാല്‍ കണക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. ഹൈദരാബാദ് നിസാരക്കാരല്ല. കെകെആറിന് വലിയ ഭീഷണി ഉയര്‍ത്താന്‍ ഹൈദരാബാദിന് സാധിക്കും. ചെന്നൈയില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഫൈനല്‍ ആവേശത്തെ അത് കാര്യമായി ബാധിച്ചേക്കും.

ചെന്നൈയിലെ പിച്ച് സ്പിന്നിന് ഗുണം ചെയ്യുന്നതാണ്. സ്പിന്നര്‍മാരെ ആരാണ് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെന്നത് മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും. എന്തായാലും ഫൈനലില്‍ രണ്ട് ടീമിനും വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരും. കെകെആര്‍ കിരീടത്തിലേക്കെത്തേണ്ടത് ശ്രേയസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഒഴിവാക്കിയവര്‍ക്ക് മുന്നില്‍ ഹീറോയാവാന്‍ ശ്രേയസിന് കെകെആറിനെ കിരീടത്തിലേക്കെത്തിക്കണം.

Story first published: Sunday, May 26, 2024, 7:31 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+