For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: റോയല്‍സ് എത്തില്ല! കെകെആര്‍ x ആര്‍സിബി കലാശപ്പോര്, വിജയികളെ പ്രവചിച്ച് ഭാജി

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ പ്ലേഓഫിലേക്കു കടക്കവെ ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. പ്ലേഓഫില്‍ ഏറ്റുമുട്ടുന്ന നാലു ടീമുകളുടെ ചിത്രം തെളിഞ്ഞുകഴിഞ്ഞു. രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സ്, ഒരു തവണ കപ്പുയര്‍ത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഇതുവരെ ചാംപ്യന്‍മാരായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് പ്ലേഓഫിലെത്തിയ ടീമുകള്‍.

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ശ്രേയസ് അയ്യരുടെ കെകെആര്‍ പ്ലേഓഫില്‍ കളിക്കുക. ക്വാളിഫയര്‍ വണ്ണിലേക്കു അവര്‍ ടിക്കറ്റെടുത്തിരുന്നു. രണ്ടാംസ്ഥാനക്കാര്‍ ആരാണെന്ന കാര്യത്തില്‍ ഇനിയും ചിത്രം വ്യക്തമായിട്ടില്ല. ഹൈദരാബാദ്, റോയല്‍സ് എന്നിവരാണ് ഈ സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത്. നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത ആര്‍സിബി എലിമിനേറ്ററിലും കളിക്കും.

RCB

ഹിന്ദുസ്ഥാന്‍ ടൈംസിനോടു സംസാരിക്കവെയാണ് ഇത്തവണ ഫൈനലില്‍ കളിക്കാന്‍ പോവുന്ന ടീമുകള്‍ ആരൊക്കെയാവുമെന്നു ഹര്‍ഭജന്‍ പ്രവചിച്ചത്. സഞ്ജു സാംസണിന്റെ റോയല്‍സ് ഇക്കൂട്ടത്തില്‍ ഇല്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യം. കൂടാതെ ഹൈദരാബാദിനയും തന്റെ ഫൈനല്‍ ലിസ്റ്റില്‍ നിന്നും ഭാജി തഴഞ്ഞു. കെകെആറും ആര്‍സിബിയും തമ്മിലായിരിക്കും ഇത്തവണ കലാശപ്പോരാട്ടമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഫൈനല്‍ കളിക്കുക ആര്‍സിബിയും കെകെആറും തമ്മിലായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഇതു സംഭവിക്കുകയാണെങ്കില്‍ വിരാട് കോലിയും ഗൗതം ഗംഭീറും മുഖാമുഖം വരും. ഈയൊരു ഘട്ടത്തില്‍ നോക്കുകയാണെങ്കില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു കിരീടം നേടാന്‍ സാധിക്കും. ഓരോ റണ്ണിനും വേണ്ടി വളരെയധികം പോരാടിയ ടീമാണ് അവര്‍. ഈയൊരു ഊര്‍ജത്തോടു കൂടി ആര്‍സിബി കളിക്കുകയാണെങ്കില്‍ അവരെ തടയുക കടുപ്പം തന്നെയായിരിക്കുമെന്നും ഹര്‍ഭജന്‍ വിശദമാക്കി.

പ്ലേഓഫ് പോലുമെത്താതെ പുറത്താവലിന്റെ വക്കില്‍ നിന്നാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇത്തവണ ആര്‍സിബി അവസാന നാലില്‍ സ്ഥാനമുറപ്പിച്ചത്. തുടര്‍ച്ചയായി ആറു മല്‍സരങ്ങളിലാണ് ഫാഫ് ഡുപ്ലെസിയും സംഘവും വിജയക്കൊടി പാറിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച തിരിച്ചുവരവായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്.

സീസണിലെ ആദ്യത്തെ ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നില്‍ മാത്രമാണ് റോയല്‍സിനു വിജയിക്കാനായത്. രണ്ടാം റൗണ്ടില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചതു മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച കളികളിലെല്ലാം തോല്‍വിയായിരുന്നു ഫലം. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും അവര്‍ കൂപ്പുകുത്തിയിരുന്നു.

KKR

എന്നാല്‍ സീസണിന്റെ രണ്ടാംപകുതിയില്‍ ആര്‍സിബി ഉയിര്‍ത്തെഴുന്നേറ്റു. ഏഴില്‍ ആറും ജയിച്ച് അവര്‍ സകല കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു. കഴിഞ്ഞ മാസം 21ന് കെകെആറിനോടു ഒരു റണ്‍സിനു പൊരുതിവീണ ശേഷം അവര്‍ പരാജയമറിഞ്ഞിട്ടില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (35 റണ്‍സ്), ഗുജറാത്ത് ടൈറ്റന്‍സ് (ഒമ്പതു വിക്കറ്റ്), ഗുജറാത്ത് ടൈറ്റന്‍സ് (നാലു വിക്കറ്റ്), പഞ്ചാബ് കിങ്‌സ് (60 റണ്‍സ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (47 റണ്‍സ്), ഏറ്റവും അവസാനമായി നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (27 റണ്‍സ്) എന്നിവരെ തകര്‍ത്തുവിട്ട് ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനം ഭദ്രമാക്കി പ്ലേഓഫിനു ടിക്കറ്റെടുക്കുകയായിരുന്നു.

ഇനി എലിമിനേറ്ററാണ് അവര്‍ക്കു മുന്നിലുള്ളത്. അതില്‍ ജയിക്കാനായാല്‍ സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറാണുള്ളത്. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമായിരിക്കും ഇവിടെ എതിരാളികള്‍. അവരെയും പരാജയപ്പെടുത്തിയാല്‍ ആര്‍സിബിയെ ഫൈനലില്‍ കാണാം. ഇതിനകം മൂന്നു തവണയാണ് അവര്‍ ഫൈനല്‍ കളിച്ചത്. എല്ലാത്തിലും തോല്‍വിയായിരുന്നു ഫലം.

Story first published: Sunday, May 19, 2024, 21:23 [IST]
Other articles published on May 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+