Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: നോ ബോളോ, ആര്‍സിബി ഫാന്‍സോ? കൂടുതല്‍ ഭയം എന്തിനെ, വെളിപ്പെടുത്തലുമായി ആവേശ്

ഐപിഎല്ലിന്റെ 17ാമത് സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിനു കൊടിയേറുക. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലാണ് കന്നിയങ്കം. ടൂര്‍ണമെന്റിനു മുന്നോടിയായി താരങ്ങളെല്ലാം ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേരുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ ഇത്തവണ പുതിയ ടീമിനൊപ്പമാണ് ഭാഗ്യപരീക്ഷണത്തിനിങ്ങുക. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു സീസണുകളിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കൂടാരത്തിലായിരുന്നു താരം. കഴിഞ്ഞ ഡിസംബറിലാണ് ട്രേഡ് വിന്‍ഡോയില്‍ ലഖ്‌നൗവിനില്‍ നിന്നും ആവേശിനെ റോയല്‍സ് സ്വന്തമാക്കിയത്. പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗവിനു റോയല്‍സ് കൈമാറുകയും ചെയ്തിരുന്നു.

AVESH KHAN

റോയല്‍സ് ടീമിനൊപ്പമുള്ള പരിശീലത്തിനിടെ പുതിയ സീസണില്‍ കളിക്കാന്‍ തയ്യാറെടുക്കവെ ഏറ്റവമധികം ഭയപ്പെടുന്ന കാര്യം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആവേശ്. നോ ബോള്‍, വൈഡ് ബോള്‍, ഫുള്‍ ടോസ്, അല്ലെങ്കില്‍ ആര്‍സിബി ഫാന്‍സ് ഇവയില്‍ എന്തിനെയാണ് ഏറ്റവുമധികം ഭയപ്പെടുന്നത് എന്നായിരുന്നു ചോദ്യം. സര്‍പ്രൈസ് മറുപടിയാണ് അദ്ദേഹം ഇതിനു നല്‍കിയത്. ആര്‍സിബിയുടെ ആരാധകരെയാണ് മറ്റെന്തിനേക്കാളും താന്‍ ഭയക്കുന്നതെന്നായിരുന്നു ആവേശ് തുറന്നു പറഞ്ഞത്.

ആര്‍സിബി ആരാധകര്‍ക്കു ആവേശ് വെറുക്കപ്പെട്ടവനായി മാറാന്‍ ഒരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഖ്‌നൗ ടീമിനായി കളിക്കവെ അദ്ദേഹത്തിന്റെ പരിധി വിട്ട ആഹ്ലാദപ്രകടനമാണ് ഇതിനു പിന്നില്‍. ആര്‍സിബിയുമായുള്ള ആവേശകരായ ത്രില്ലറില്‍ ലഖ്‌നൗ ഒരു വിക്കറ്റിന്റെ നാടകീയ വിജയം കൊയ്ത ശേഷമായിരുന്നു സംഭവം.

ആവേശും രവി ബിഷ്‌നോയിയും ചേര്‍ന്നായിരുന്നു അന്നു സിംഗിളിലൂടെ ലഖ്‌നൗവിനു അവിസ്മരണീയ വിജയം സമ്മാനിച്ചത്. വിജയറണ്‍സ് കുറിച്ചതിനു പിന്നാലെ ഹെല്‍മറ്റൂരി ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞായിരുന്നു ആവേശിന്റെ ആക്രോശം. ഇതിന്റെ പേരില്‍ ആര്‍സിബി ആരാധകരുടെ ഭാഗത്തു നിന്നും അദ്ദേഹത്തിനു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു. കൂടാതെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ആവേശിനു പിഴയും ചുമത്തിയിരുന്നു.

AVESH KHAN

ആ സംഭവത്തിനു ശേഷം ആര്‍സിബി ആരാധകരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് ആവേശ്. ഈ സീസണില്‍ റോയല്‍സിനായി കളിക്കവെ അവരുടെ ഭാഗത്തു നിന്നും അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് അദ്ദേഹം. അടുത്ത മാസം ആറിനാണ് ഐപിഎല്ലില്‍ റോയല്‍സും ആര്‍സിബിയും തമ്മിലുള്ള പോരാട്ടം. ഈ മല്‍സരത്തില്‍ എങ്ങനെയായിരിക്കും ആര്‍സിബി ഫാന്‍സ് ആവേശിനെ സ്വീകരിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ആവേശിനെ സംബന്ധിച്ചിടത്തോളം ഐപിഎല്ലില്‍ 2021, 22 സീസണുകള്‍ ഗംഭീരമായിരുന്നു. 2021ല്‍ 24ഉം 2022ല്‍ 18ഉം വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. ആവേശിന്റെ കരിയര്‍ ബെസ്റ്റ് സീസണും കൂടിയായിരുന്നു 2021ലേത്. അന്നു അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്നു. 2022ലെ മെഗാ ലേലത്തിലാണ് ആവേശ് ലഖ്‌നൗവിലെത്തിയത്.

കഴിഞ്ഞ തവണ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം അദ്ദേഹത്തിനു ബൗളിങില്‍ കാഴ്ചവയ്ക്കാനായില്ല. ഒമ്പതു മല്‍സരങ്ങളില്‍ ലഖ്‌നൗവിനു വേണ്ടി പന്തെറിഞ്ഞ ആവേശിനു 9.76 ഇക്കോണമി റേറ്റില്‍ വീഴ്ത്താനായത് എട്ടു വിക്കറ്റുകള്‍ മാത്രമാണ്. ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹത്തെ റോയല്‍സിനു വില്‍ക്കാന്‍ ലഖ്‌നൗ തയ്യാറായതെന്നുമാണ് വിവരം.

Story first published: Monday, March 18, 2024, 12:56 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+