Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കുന്നു, ഇവര്‍ ഐപിഎല്‍ കരാര്‍ അര്‍ഹിക്കുന്നു- 5 പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 19ന് ദുബായില്‍ നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. മിക്ക ടീമുകളും ആറിലധികം താരങ്ങളെ വീതം ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലേലത്തില്‍ കൂടുതല്‍ താരങ്ങള്‍ വിറ്റുപോയേക്കും. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഒട്ടുമിക്ക വിദേശ താരങ്ങളും ഇത്തവണത്തെ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര താരങ്ങളില്‍ മിന്നല്‍ പ്രകടനം നടത്തുന്ന ചില താരങ്ങളുണ്ട്. ഇവര്‍ക്ക് ഐപിഎല്‍ കരാര്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും അവസരം ലഭിക്കുമോയെന്നത് കണ്ടറിയേണ്ടതാണ്. ഇത്തരത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നവരില്‍ ഇത്തവണ അവസരം അര്‍ഹിക്കുന്ന അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഹാര്‍വിക് ദേശായിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനമാണ് ഹാര്‍വിക് നടത്തിയിട്ടുള്ളത്.

ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 7 മത്സരത്തില്‍ നിന്ന് 336 റണ്‍സാണ് ഹാര്‍വിക് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. 175 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഹാര്‍വിക്കിന്റെ പ്രകടനം.

14 സിക്‌സും 44 ഫോറും താരം ടൂര്‍ണമെന്റില്‍ നേടി. വിജയ് ഹസാരെ ട്രോഫിയില്‍ 7 മത്സരത്തില്‍ നിന്ന് 257 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതിലും ഒരു സെഞ്ച്വറി പ്രകടനം ഉള്‍പ്പെടും. ഇതുവരെ ഐപിഎല്ലില്‍ അവസരം ലഭിക്കാത്ത ഹാര്‍വിക്ക് ഇത്തവണ കരാര്‍ ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

രണ്ടാമത്തെ താരം അര്‍സാന്‍ നാഗ്‌വാസ്‌വല്ലയാണ്. ഇടം കൈയന്‍ പേസറായ അര്‍സാന്‍ ഗുജറാത്തിനായി മികച്ച പ്രകടനം നടത്തുന്ന താരമാണ്. 33 ടി20യില്‍ നിന്ന് 48 വിക്കറ്റുകള്‍ അര്‍സാന്‍ നേടി. 7.10 എന്ന മോശമല്ലാത്ത ഇക്കോണമിയും അദ്ദേഹത്തിനുണ്ട്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ 36 മത്സരത്തില്‍ നിന്ന് 63 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഇന്ത്യ എ നിരയിലെ സജീവ സാന്നിധ്യമാണ് അര്‍സാന്‍. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.

umesh yadav

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 8 മത്സരത്തില്‍ നിന്ന് 13 വിക്കറ്റ് താരം വീഴ്ത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ഇത്തവണ അവസരം അര്‍ഹിക്കുന്നു. പല ടീമും മികച്ച ഇടം കൈയന്‍ പേസര്‍മാരെ അന്വേഷിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ലേലത്തില്‍ വിറ്റുപോകാന്‍ സാധ്യത കൂടുതലാണ്. ലുക്മാന്‍ മെറിവാലയാണ് മറ്റൊരാള്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിട്ടുള്ള താരമാണ് ലുക്മാന്‍ മെറിവാല. എന്നാല്‍ വലിയ അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ് മെറിവാല. 64 ടി20കളില്‍ നിന്നായി 97 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 52 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 72 വിക്കറ്റും നേടിയിട്ടുണ്ട്. 7 ആണ് ടി20യിലെ അദ്ദേഹത്തിന്റെ ഇക്കോണമി. ഇത്തവണ അദ്ദേഹവും അവസരം അര്‍ഹിക്കുന്നു.

നിഖില്‍ നായിക്കാണ് മറ്റൊരാള്‍. മഹാരാഷ്ട്രക്കാരനായ താരം വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. 7 മത്സരത്തില്‍ നിന്ന് 257 റണ്‍സാണ് വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹം നേടിയത്.

ടി20യില്‍ 61 മത്സരത്തില്‍ നിന്ന് 970 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ അദ്ദേഹവും കരാര്‍ അര്‍ഹിക്കുന്നു. ഉമേഷ് യാദവാണ് മറ്റൊരാള്‍. ഇന്ത്യയുടെ സീനിയര്‍ പേസറായ ഉമേഷ് യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി ടീമുകളുടെ ഭാഗമായിരുന്നു. ഇത്തവണ ലേലത്തിലേക്കെത്തിപ്പെട്ട ഉമേഷിന് കരാര്‍ ലഭിക്കുമോയെന്നത് കണ്ടറിയാം. താരം കരാര്‍ അര്‍ഹിക്കുന്നുണ്ടെന്ന കാര്യം നിസംശയം പറയാം.

Story first published: Friday, December 15, 2023, 16:35 [IST]
Other articles published on Dec 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+