Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കൊച്ചി ടസ്‌കേഴ്‌സ് തകര്‍ന്നു, കേരളത്തിന് വീണ്ടുമൊരു ടീം വേണം! മുരളീധരന്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിനായുള്ള പടയൊരുക്കത്തിലാണ് ടീമുകള്‍. മിനി ലേലം പൂര്‍ത്തിയായതിനാല്‍ ഇനി പടയൊരുക്കി തന്ത്രം മെനയാനുള്ള സമയമാണ്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശക്തമായ ടീമാണ്. അവസാന സീസണില്‍ നിരാശപ്പെടുത്തി അവസാന സ്ഥാനക്കാരായ ഹൈദരാബാദ് ശക്തമായ തിരിച്ചുവരവാണ് ഈ സീസണില്‍ സ്വപ്‌നം കാണുന്നത്. ഹൈദരാബാദിന്റെ ബൗളിങ് പരിശീലകനായുള്ള മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്.

നേരത്തെ ഐപിഎല്ലിലെ കേരള ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ
ഭാഗമായിരുന്നു മുരളീധരന്‍. കഴിഞ്ഞ ദിവസം തന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ള 800 എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മുരളീധരന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. കേരളത്തിലെ ക്രിക്കറ്റ് ഓര്‍മകളെക്കുറിച്ച് മാധ്യമങ്ങളുമായി പങ്കുവെച്ച മുരളീധരന്‍ കേരളത്തില്‍ നിന്നൊരു ഐപിഎല്‍ ടീം വീണ്ടും വരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. കേരളത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ടീം അത്യാവശ്യമാണെന്നാണ് മുരളീധരന്‍ പറയുന്നത്.

'കേരളത്തില്‍ ക്രിക്കറ്റിനെക്കാള്‍ ജനപ്രിയമായത് ഫുട്‌ബോളാണ്. കൊച്ചി ടസ്‌കേഴ്‌സിനായി കളിക്കവെ നിലവില്‍ ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന് ലഭിക്കുന്ന പോലൊരു ആരാധക പിന്തുണ ലഭിച്ചിരുന്നില്ല. കേരളത്തിലെ ചില ക്രിക്കറ്റ് ക്ലബ്ബുകള്‍ മാത്രമാണ് ഇവിടെ ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി ശ്രമിക്കുന്നത്. 2011ല്‍ മാത്രമാണ് കൊച്ചിക്കൊപ്പം കളിക്കാനായത്. ടീമിന്റെ തകര്‍ച്ച കേരള ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ നിരാശയുണ്ടാക്കുന്നതാണ്.

കാരണം നിങ്ങളുടെ സംസ്ഥാനത്തിന് സ്വന്തമായൊരു ടീം ഉണ്ടാവുകയാണെങ്കില്‍ ആ സംസ്ഥാനത്തെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുകയും വളര്‍ന്നുവരാനുള്ള വഴി തുറന്ന് കിട്ടുകയും ചെയ്യും. ആ സംസ്ഥാനത്തെ താരങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് പോലെയുള്ള ക്ലബ്ബുകള്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കേരളത്തിനായി വീണ്ടുമൊരു ഐപിഎല്‍ ടീം കൊണ്ടുവരാന്‍ ശ്രമിക്കുകയും വേണം'-മുരളീധരന്‍ പറഞ്ഞു.

kochi tuskers

നിലവില്‍ കേരളത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ച ശരാശരിയില്‍ താഴെയാണ്. കേരളത്തില്‍ നിന്ന് അന്താരാഷ്ട്ര തലത്തിലേക്ക് പേരെടുത്തവര്‍ വളരെ ചുരുക്കമാണെന്നതാണ് വസ്തുത. ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, ഇപ്പോള്‍ സഞ്ജു സാംസണ്‍ എന്നിവര്‍ മാത്രമാണ് എടുത്തു പറയാവുന്നവരായി ഉള്ളത്. പല താരങ്ങള്‍ക്കും അവസരം ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. കേരളത്തിന് സ്വന്തമായൊരു ഐപിഎല്‍ ടീമെന്നത് താരങ്ങളുടേയും ആരാധകരുടേയും സ്വപ്‌നമാണ്.

മോഹന്‍ ലാലിന്റെയും പ്രിയ ദര്‍ശന്റെയും ഉടമസ്ഥതയില്‍ ഐപിഎല്‍ ടീം വരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ല. കോടികള്‍ നിക്ഷേപം നടത്താതെ ടീമിനെ ഇറക്കാനാവാവില്ല. കൊച്ചി ടസ്‌കേഴ്‌സ് കേരള തകര്‍ന്നുപോകാന്‍ കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ വലിയൊരു സമ്പന്നനായ ഉടമസ്ഥനില്ലാതെ കേരളത്തിന് പുതിയൊരു ടീമിനെ ഇറക്കുക പ്രയാസമായിരിക്കുമെന്നുറുപ്പ്.

കേരള ക്രിക്കറ്റിന് മനോഹര ഓര്‍മകള്‍ സമ്മാനിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് കൊച്ചി ടസ്‌കേഴ്‌സിന് സാധിച്ചു. ബ്രണ്ടന്‍ മക്കല്ലം, വിവിഎസ് ലക്ഷ്മണ്‍, മഹേല ജയവര്‍ധന തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും കൊച്ചി ടീമിനൊപ്പം ഉണ്ടായിരുന്നു. ശക്തമായ താരനിരയോടെയാണ് കേരളം കളിച്ചത്. അത്തരമൊരു ടീമിനെ വീണ്ടും കൊണ്ടുവരികയെന്നത് എളുപ്പമാവില്ല. കേരളത്തിനൊരു ഐപിഎല്‍ ടീമുണ്ടായാല്‍ ഇവിടുത്തെ ക്രിക്കറ്റിന് വലിയ വളര്‍ച്ചയിലേക്കെത്താന്‍ സാധിക്കുമെന്നുറപ്പ്.

Story first published: Monday, January 8, 2024, 15:33 [IST]
Other articles published on Jan 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+