Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അടുത്ത ഞെട്ടലിനു തയ്യാറായിക്കോ! റാഷിദ് മുംബൈയിലേക്ക്? അംബാനിയുടെ നീക്കം പുറത്ത്

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം ഞെട്ടിച്ച ട്രാന്‍സ്ഫറുകളിലൊന്നാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്കുളള ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവ്. കഴിഞ്ഞ താര ലേലത്തിനു ദിവസങ്ങള്‍ മാത്രം മുമ്പായിരുന്നു ക്രിക്കറ്റ് ലോകത്തിനാകെ സര്‍പ്രൈസായി മാറിയ ഈ ട്രാന്‍സ്ഫര്‍. ജിടി ക്യാപ്റ്റനും തങ്ങളുടെ മുന്‍ താരവുമായ ഹാര്‍ദിക്കിനെ ട്രേഡ് വിന്‍ഡോയില്‍ മുംബൈ റാഞ്ചുകയായിരുന്നു.

ഈ സര്‍പ്രൈസ് ട്രാന്‍സ്ഫറിനു ശേഷം മുംബൈ വീണ്ടും മറ്റൊരു വമ്പന്‍ നീക്കത്തിനു കരുക്കള്‍ നീക്കുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം. മുംബൈയും ഗുജറാത്തും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന മല്‍സരത്തിനു ശേഷം പുറത്തുവന്ന വീഡിയോയാണ് ആരാധകരുടെ ഈ സംശയത്തിനു കാരണം. ജിടിയുടെ തുറുപ്പുചീട്ടും അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നറുമായ റാഷിദ് ഖാനെ അടുത്ത സീസണില്‍ മുംബൈ ടീം തങ്ങളുടെ കൂടാരത്തിലെത്തിക്കുമെന്നാണ് ആരാധകര്‍ ഉറപ്പിക്കുന്നത്.

RASHID KHAN

മുംബൈ- ജിടി മല്‍സരത്തിനു ശേഷം ഗ്രൗണ്ടില്‍ വച്ച് ഹാര്‍ദിക്കുമായി മുംബൈ ടീമുടമ ആകാശ് അംബാനി ഏറെ നേരെ സംസാരിക്കുകയും തോളില്‍ കൈയിട്ട് കുശലം പറയുന്നതിന്റെയും വീഡിയോയാണ് വൈറലായത്. ഈ വീഡിയോ യഥാര്‍ഥത്തില്‍ മറ്റൊരു കാരണം കൊണ്ടാണ് ആദ്യ ചര്‍ച്ചയായത്.

മുംബൈയുടെ മുന്‍ നായകനും ടീമംഗവുമായ രോഹിത് ശര്‍മയെ ഹാര്‍ദിക് പിറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. പക്ഷെ ഇതു ഇഷ്ടപ്പെടാതെ തിരിഞ്ഞു നിന്ന് ഹാര്‍ദിക്കിനോടു രോഹിത് പലതും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇതേ വീഡിയോയില്‍ രോഹിത്തിനും ഹാര്‍ദിക്കിനും പിറകിലായിട്ടാണ് റാഷിദും ആകാശ് അംബാനിയും തമ്മിലുള്ള കുശലം പറച്ചില്‍.

ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ രോഹിത്- ഹാര്‍ദിക് എന്നിവരിലായതിനാല്‍ തന്നെ ആകാശിന്റെ ഈ രഹസ്യനീക്കം തുടക്കത്തില്‍ ആരുടെയും കണ്ണില്‍പ്പെട്ടില്ല. പിന്നീടാണ് പലരും ഇക്കാര്യം ശ്രദ്ധിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ഇതേക്കുറിച്ചു പ്രതികരിക്കുകയും ചെയ്തത്.

അടുത്ത സീസണിനു മുമ്പ് മെഗാ താലലേലം നടക്കാനിരിക്കുമെന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ലേലത്തിനു മുമ്പ് പരമാവധി നാലു കളിക്കാരെ മാത്രമേ ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവരെയെല്ലാം കൈവിടേണ്ടതായി വരും.

ലേലത്തിനു മുമ്പ് ട്രേഡ് വിന്‍ഡോ തുറക്കുമെന്നിരിക്കെ റാഷിദിനെ ജിടിയില്‍ നിന്നും മുംബൈ റാഞ്ചുമോയെന്നാണ് അറിയാനുള്ളത്. നിലവിലെ സാചര്യത്തില്‍ ലേലത്തിനു മുമ്പ് ജിടി തീര്‍ച്ചയായും നിലനിര്‍ത്തുന്ന താരങ്ങളിലൊരാളായിരിക്കും അദ്ദേഹം. പക്ഷെ ടീമില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു റാഷിദ് അറിയിച്ചാല്‍ ജിടിക്കു മുന്നില്‍ വില്‍ക്കുകയല്ലാതെ മറ്റു വഴികളുണ്ടാവില്ല. അങ്ങനെ സംഭവിച്ചാല്‍ മുംബൈ അദ്ദേഹത്തെ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചേക്കും.

RASHID KHAN

മുംബൈയ്ക്കു നിലവില്‍ ഒരു ലോകോത്തര സ്പിന്നറുടെ അഭാവമുണ്ട്. ഇന്ത്യന്‍ വെറ്ററന്‍ പിയൂഷ് ചൗളയാണ് ഇപ്പോള്‍ അവരുടെ പ്രധാന സ്പിന്നര്‍. പക്ഷെ പ്രായവും ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ അടുത്ത സീസണില്‍ മുംബൈ നിലനിര്‍ത്തില്ല. പകരം മാച്ച് വിന്നറായ ഒരു സ്പിന്നറെയായിരിക്കും മുംബൈ നോട്ടമിടുക. ഈ റോളിലേക്കു റാഷിദിനേക്കാള്‍ മികച്ചൊരാളെ മുംബൈയ്ക്കു ലഭിക്കാനുമില്ല.

റാഷിദിനെ അടുത്ത സീസണില്‍ കൈവിടേണ്ടി വന്നാല്‍ അതു ജിടിയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയായിരിക്കും. കാരണം അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരു സ്പിന്നറെ അവര്‍ക്കു ഇനി കണ്ടെത്താന്‍ സാധിക്കില്ല.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ 2017ല്‍ കരിയര്‍ ആരംഭിച്ച റാഷിദ് 2022ലെ സീസണിനു മുമ്പാണ് ടീം വിട്ടത്. പ്രതിഫലം കൂട്ടി നല്‍കാന്‍ താരം ആവശ്യപ്പെട്ടെങ്കിലും ഹൈദരാബാദ് ഇതിനു തയ്യാറായില്ല. തുടര്‍ന്നാണ് ലേലത്തിനു മുമ്പ് ട്രേഡ് വിന്‍ഡോയില്‍ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ടൈറ്റന്‍സ് റാഷിദുമായി കരാറിലെത്തിയത്.

Story first published: Monday, March 25, 2024, 16:26 [IST]
Other articles published on Mar 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+