For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈ ടോപ്പ് ഫോറില്‍ ഉടനെത്തും! ഹാര്‍ദിക് കപ്പടിക്കുമോ? പ്രവചനം ഇങ്ങനെ

മുംബൈ ഇന്ത്യന്‍സിന്റെ ആരാധകരെ സംബന്ധിച്ച് ഈ സീസണിലെ ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം ഒട്ടും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയമേേറ്റു വാങ്ങിയ മുംബൈ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരിക്കുകയാണ്. പക്ഷെ ആരാധകരുടെ നിരാശ വൈകാതെ തന്നെ മായുമെന്നും ടൂര്‍ണമെന്റിലേക്കു മുംബൈ ശക്തമായി തിരിച്ചു വരുമെന്നും പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലുള്‍പ്പെടെ പല ശ്രദ്ധേയമായ പ്രവചനങ്ങളും കൃത്യമായി നടത്തി ശ്രദ്ധിക്കപ്പെട്ട സുമിത് ബജാജെന്ന ജ്യോതിഷിയാണ് മുംബൈയുടെ മടങ്ങിവരവിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. അടുത്ത മാസം മുംബൈയുടെ തിരിച്ചവരവായിരിക്കും ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്.

MUMBAI INDIANS

ഏപ്രില്‍ രണ്ടാം വാരത്തോടെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ശക്തമായ തിരിച്ചുവരവ് നമുക്കു കാണാന്‍ സാധിക്കും. മികച്ച പ്രകടനം പുറത്തെടുത്ത് അവര്‍ക്കു പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കും കയറാന്‍ കഴിയും. പക്ഷെ ഈ സീസണില്‍ മുംബൈ ചാംപ്യന്‍മാരാവുമോയെന്നു ചോദിച്ചാല്‍ അതിനുള്ള സാധ്യത കുറവാണെന്നു പറയേണ്ടി വരും.

ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗ്രഹനിലയാണ് ഇതിനു കാരണം. ജാതകപ്രകാരം അദ്ദേഹത്തിനു കിരീടം നേടാനുള്ള യോഗം കാണുന്നില്ല. എന്നിരുന്നാലും സീസണിനിടെ പുതിയൊരു ക്യാപ്റ്റനെ മുംബൈ നിയമിച്ചാല്‍ അതു മാറിയേക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.

അതേസമയം, ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ഏക ടീമായി മാറിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ. -0.925 എന്ന മോശം നെറ്റ് റണ്‍റേറ്റോടെയാണ് മുംബൈ ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്നത്. അടുത്ത കളിയില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിജയിക്കുകയാണെങ്കില്‍ മുംബൈ ഏറ്റവും പിറകിലേക്കു പിന്തള്ളപ്പെടുകയും ചെയ്യും.

കഴിഞ്ഞ ഞായറാഴ്ച അഹമ്മദാബാദില്‍ നടന്ന സീസണിലെ ആദ്യത്തെ കളിയില്‍ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനോടു ആറു റണ്‍സിനു തോറ്റു കൊണ്ടാണ് മുംബൈ തുടങ്ങിയത്. ജയിക്കാമായിരുന്ന മല്‍സരം അവസാനത്തെ അഞ്ചോവറിലെ മോശം ബാറ്റിങിനെ തുടര്‍ന്നു മുംബൈ കൈവിടുകയായിരുന്നു.

HARDIK PANDYA

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന രണ്ടാമത്തെ ലീഗ് മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു 31 റണ്‍സിനും മുംബൈ മുട്ടുമടക്കുകയായിരുന്നു. ഈ മല്‍സരത്തിലും മുംബൈയ്ക്കു ജയിക്കാന്‍ നേരിയ സാധ്യതയുണ്ടായിരുന്നു. 12 ഓവര്‍ വരെ റണ്‍ചേസില്‍ മുംബൈ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നു. പക്ഷെ അടുത്ത എട്ടോവറില്‍ കളി മാറി മറിയുകയായിരുന്നു.

278 റണ്‍സെന്ന ടി20യുടെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും വിജയകരമായി ചേസ് ചെയ്തിട്ടില്ലാത്ത വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു പാറ്റ് കമ്മിന്‍സിന്റെ ഹൈദരാബാദ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അവര്‍ മൂന്നു വിക്കറ്റിനു 277 റണ്‍സ് വാരിക്കൂട്ടി. ടൂര്‍ണമെന്റിന്റെ 17 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ടീം ടോട്ടല്‍ കൂടിയാണിത്.

ഹെന്‍ട്രിച്ച് ക്ലാസെന്‍ (34 ബോളില്‍ 80*), അഭിഷേക് ശര്‍മ (23 ബോളില്‍ 63), ട്രാവിസ് ഹെഡ് (24 ബോളില്‍ 64) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഹൈദരാബാദിനെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. മറുപടിയില്‍ മുംബൈ ഇതേ നാണയത്തിലാണ് തിരിച്ചടിച്ചത്. പക്ഷെ അഞ്ചു വിക്കറ്റിനു 246 റണ്‍സില്‍ അവര്‍ കീഴടങ്ങി. 34 ബോളില്‍ 64 റണ്‍സെടുത്ത തിലക് വര്‍മയാണ് ടോപ്‌സ്‌കോററായത്. മുംബൈയുടെ അടുത്ത മല്‍സരം ഏപ്രില്‍ ഒന്നിനു ഹോംഗ്രൗണ്ടായ വാംഖഡെയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ്.

Story first published: Thursday, March 28, 2024, 15:37 [IST]
Other articles published on Mar 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+