മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടിരിക്കുകയാണ്. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ ആര്‍സിബിയും തമ്മില്‍ ഏറ്റുമുട്ടും. സിഎസ്‌കെയുടെ തട്ടകത്തിലാണ് ഈ മത്സരം. എന്നാല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം 24നാണ്. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഈ പോരാട്ടം.
എല്ലാവരേയും ഞെട്ടിച്ച് ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയ താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. തികച്ചും അപ്രതീക്ഷിതമായാണ് ഗുജറാത്ത് വിട്ട് മുംബൈയിലേക്ക് ഹാര്‍ദിക് മടങ്ങിയത്. അതുകൊണ്ടുതന്നെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കിയതില്‍ വലിയൊരു വിഭാഗം ആരാധകര്‍ക്കും അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ മുംബൈ തോറ്റുതുടങ്ങണമെന്നാണ് നിരവധി ആരാധകര്‍ പ്രതികരിക്കുന്നത്. ഗുജറാത്തിനെ സംബന്ധിച്ച് ഹാര്‍ദിക്കിന്റെ മികവ് എന്നതിലുപരിയായി ടീമിന്റെ മികവാണ് കിരീടത്തിലേക്കെത്താന്‍ കാരണമെന്ന് തെളിയിക്കേണ്ടതായുണ്ട്. ആശിഷ് നെഹ്‌റയെന്ന പരിശീലകനെ സംബന്ധിച്ച് ഹാര്‍ദിക്കിന്റെ മുന്നില്‍ തോറ്റ് കൊടുക്കാതിരിക്കേണ്ടത് അത്യാവശ്യമാണ്.
മുംബൈ ഇത്തവണ ഹാര്‍ദിക്കിനെ തിരികെ കൊണ്ടുവന്നതുതന്നെ കിരീടം നേടുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. മുംബൈ അഞ്ച് തവണ കിരീടം നേടിയ ടീമാണെങ്കിലും കഴിഞ്ഞ കുറച്ച് സീസണുകളിലായി നിരാശപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെയാണ് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയതും. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെ മറികടന്ന് ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ ടീമിനുള്ളില്‍ അതൃപ്തിയുണ്ട്.

ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ടീം കരുത്ത് പരിശോധിക്കുമ്പോള്‍ മുംബൈക്കാണ് മുന്‍തൂക്കമെന്ന് പറയാം. ഹാര്‍ദിക്കിന്റെ വരവോടെ മികച്ചൊരു പേസ് ഓള്‍റൗണ്ടറേയും മുംബൈക്ക് ലഭിച്ചിരിക്കുകയാണ്. ഇതോടെ ടീമെന്ന നിലയില്‍ മുംബൈ കൂടുതല്‍ ശക്തമായി. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന മുംബൈ ബാറ്റിങ് നിര ശക്തം.
ബൗളിങ്ങിലും മുംബൈ കരുത്തുയര്‍ത്തി. ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ജസ്പ്രീത് ബുംറ, ദില്‍ഷന്‍ മധുശനക എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര എല്ലാവരേയും വിറപ്പിക്കും. സ്പിന്‍ നിരയില്‍ പീയൂഷ് ചൗളക്ക് ബാക്കപ്പായി ശ്രേയസ് ഗോപാലുമുണ്ട്. അതേ സമയം ഗുജറാത്തിന് നഷ്ടങ്ങളേറെയാണ്. ഹാര്‍ദിക്കിന്റെ വിടവ് നികത്തുക എളുപ്പമല്ല. കൂടാതെ ശുബ്മാന്‍ ഗില്‍ അനുഭവസമ്പത്തില്ലാത്ത നായകനാണ്. അതുകൊണ്ടുതന്നെ പ്രകടനം കണ്ടറിയണം.
ഇപ്പോഴിതാ ഗുജറാത്തിന്റെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ഈ സീസണില്‍ കളിക്കാനും സാധ്യതയില്ല. കാല്‍ക്കുഴക്ക് പരിക്കേറ്റ ഷമിക്ക് ശസ്ത്രക്രിയ വേണ്ടിവന്നേക്കും. അങ്ങനെ വന്നാല്‍ 17ാം സീസണ്‍ ഷമിക്ക് പൂര്‍ണ്ണമായും നഷ്ടമായേക്കും. ഇതും ഗുജറാത്തിനെ പ്രതികൂലമായി ബാധിച്ചേക്കും. ഹാര്‍ദിക്കിന്റെ അഭാവം മുംബൈയുടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ബാധിക്കും. മുംബൈയുടെ പല താരങ്ങളും പരിക്കിന്റെ പിടിയിലാണെങ്കിലും ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഫിറ്റ്‌നസിലേക്കെത്തും.
നാല് തവണ വീതം ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രണ്ട് തവണ വീതം വിജയം പങ്കിട്ടു. അതുകൊണ്ടുതന്നെ നേര്‍ക്കുനേര്‍ കണക്കില്‍ തുല്യത പുലര്‍ത്തുകയാണ്. അഹമ്മദാബാദിലാണ് മത്സരമെന്നതിനാല്‍ മുംബൈ ജേഴ്‌സിയിലിറങ്ങുന്ന ഹാര്‍ദിക്കിനെതിരേ ആരാധകരുടെ വലിയ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിവുള്ളവനാണ് ഹാര്‍ദിക്.
മുംബൈയെ എന്ത് വിലകൊടുത്തും ജയിപ്പിക്കേണ്ടത് ഹാര്‍ദിക്കിന്റെ ആവശ്യകതയാണെന്ന് പറയാം. അതുകൊണ്ടുതന്നെ കടുത്ത മത്സരം പ്രതീക്ഷിക്കാം. വാശിയേറിയ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.