Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വെല്ലലഗെ രോഹിത്തിന്റെ തുറുപ്പുചീട്ടാവുമോ? ലങ്കന്‍ സെന്‍സെഷനെ 'പൊക്കാന്‍' ഈ ടീമുകള്‍

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരായ മാജിക്കല്‍ പ്രകടനത്തിലൂടെ ലോക ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദുനിത് വെല്ലലഗെ. ഇന്ത്യയുടെ ശക്തമായ ബാറ്റിങ് ലൈനപ്പിനെ 20 കാരനായ സ്പിന്നര്‍ വിറപ്പിച്ചിരുന്നു. അഞ്ചു വിക്കറ്റുകളായിരുന്നു വെല്ലലഗെ കളിയില്‍ കൊയ്തത്. ബാറ്റിങില്‍ പുറത്താവാതെ 42 റണ്‍സോടെ ടോപ്‌സ്‌കോററുമായി മാറിയിരുന്നു.

കളിയില്‍ ലങ്ക 41 റണ്‍സിനു തോറ്റെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വെല്ലലഗെയ്ക്കായിരുന്നു. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ലങ്കന്‍ ടീമിനെ നയിച്ച താരം കൂടിയാണ് അദ്ദേഹം. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള വെല്ലലഗെ ഇടംകൈയന്‍ ലെഗ് സ്പിന്നറാണ്. ലങ്കയുടെ അടുത്ത സൂപ്പര്‍ താരങ്ങളിലൊരാളായി മാറാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

WELLALAGE

ഇന്ത്യക്കെതിരായ മിന്നുന്ന പ്രകടനത്തോടെ പല ഐപിഎല്‍ ടീമുകളും അടുത്ത സീസണിലേക്കു വെല്ലലഗെയെ നോട്ടമിട്ടു കഴിഞ്ഞു. അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സാണ് വെല്ലലഗെയെ അടുത്ത സീസണില്‍ റാഞ്ചാന്‍ സാധ്യതയുള്ള ഒരു ടീം. മികച്ചൊരു സ്പിന്നറുടെ അഭാവം നിലവില്‍ മുംബൈ ടീമിനുണ്ട്. അടുത്ത സീസണിനു മുമ്പ് ഇതു അവര്‍ക്കു പരിഹരിച്ചേ തീരൂ. മുംബൈയ്ക്കു തീര്‍ച്ചയായും പരിഗണിക്കാവുന്ന താരമാണ് വെല്ലലഗെ.

യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും കഴിവ് തെളിയിക്കാന്‍ അവസരം നല്‍കാറുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ. അതുകൊണ്ടു തന്നെ വെല്ലലെഗയെ ഉറപ്പായും മുംബൈ കണ്ടുവച്ചിട്ടുണ്ടാവും. മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കുന്നതില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ശരിക്കും വിയര്‍ത്തിരുന്നു. വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള മികച്ച പ്രകടനം നടത്തിയിട്ടും ഈ പോരായ്മ മുംബൈയെ കുഴക്കി. വെല്ലലെഗയുടെ വരവ് ഈ വീക്ക്‌നെസ് മറികടക്കാന്‍ മുംബൈയെ സഹായിക്കും.

പഞ്ചാബ് കിങ്‌സാണ് അടുത്ത സീസണില്‍ വെല്ലലഗെയെ ടീമിലേക്കു കൊണ്ടുവരാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിക്കുകയും ശക്തമായ താരനിരയുണ്ടായിട്ടും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്ത ടീമുകളിലൊന്നാണ് പഞ്ചാബ്. ബാറ്റിങില്‍ അവര്‍ കഴിഞ്ഞ സീസണിലും അതിശക്തരായിരുന്നെങ്കിലും ബൗളിങിലെ ദൗര്‍ബല്യം തിരിച്ചടിയായിരുന്നു.

പ്രത്യേകിച്ചും സ്പിന്‍ ബൗളിങ് പ്രധാന പോരായ്മയാണ്. ലെഗ് സ്പിന്നര്‍മാരായി രാഹുല്‍ ചാഹറും ഹര്‍പ്രീത് ബ്രാറും പഞ്ചാബ് ടീമിലുണ്ടെങ്കിലും കഴിഞ്ഞ സീസണില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല. ഇവിടെയായിരിക്കും വെല്ലലഗെയുടെ സാന്നിധ്യം അവര്‍ക്കു മുതല്‍ക്കൂട്ടായി മാറുന്നത്.

WELLALGE

മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വെല്ലലഗെയെ അടുത്ത ഐപിഎല്ലില്‍ സ്വന്തം കൂടാരത്തില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു ഓറഞ്ച് ആര്‍മി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ പല മാറ്റങ്ങളും ടീമില്‍ പ്രതീക്ഷിക്കാം.

ദുര്‍ബലമായ സ്പിന്‍ ബൗളിങായിരുന്നു ഹൈദരാബാദിന്റെ ഒരു പ്രധാന വീക്ക്‌നെസ്. ആദില്‍ റഷീദും മായങ്ക് മാര്‍ക്കാണ്ഡെയുമായിരുന്നു അവരുടെ മുഖ്യ സ്പിന്നര്‍മാര്‍. പക്ഷെ രണ്ടു പേരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഹൈദരാബാദ് ടീമിനു ലഭിച്ചില്ല. വെല്ലലഗെയെ ടീമിലേക്കു കൊണ്ടുവരാനായാല്‍ അതു സ്പിന്‍ ബൗളിങിനു മൂര്‍ച്ച നല്‍കുക മാത്രമല്ല ബാറ്റിങിനു കൂടുതല്‍ ആഴവും നല്‍കും.

Story first published: Thursday, September 14, 2023, 18:37 [IST]
Other articles published on Sep 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+