For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രണ്ടും മൂന്നുമല്ല, ഒറ്റയടിക്ക് മുംബൈ 7 പേരെ ഒഴിവാക്കും! അറിയാം

ഐപിഎല്ലിന്റെ താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ മുഴുവന്‍ ടീമുകളും നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന കളിക്കാരുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ മാസം 26 വരെയാണ് ഇതിനായി ടീമുകള്‍ക്കു ബിസിസിഐ സമയം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ക്ലിക്കാവാതെ പോയ പല താരങ്ങളെയും ഫ്രാഞ്ചൈസികള്‍ കൈവിട്ടേക്കും. ഇവരെല്ലാം ലേലത്തിനുള്ള പൂളിന്റെ ഭാഗമാവുകയും ചെയ്യും.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നിരവധി പേരെ കൈവിട്ടേക്കുമെന്നാണ് വിവരം. മുംബൈ ഒഴിവാക്കാന്‍ സാധ്യതയുള്ള ഏഴു കളിക്കാര്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ARJUN TENDULKAR

ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഇവരിലൊരാള്‍. 2022ലെ ലേലത്തില്‍ എട്ടു കോടി രൂപയ്ക്കാണ് ആര്‍ച്ചറെ മുംബൈ വാങ്ങിയത്. പക്ഷെ പരിക്കു കാരണം സീസണ്‍ നഷ്ടമായ അദ്ദേഹം കഴിഞ്ഞ തവണയാണ് ടീമിനൊപ്പം ചേര്‍ന്നത്. അഞ്ചു മല്‍സരങ്ങളില്‍ മാത്രം കളിച്ച ആര്‍ച്ചര്‍ക്കു വീണ്ടും പരിക്കേറ്റ് പിന്‍മാറേണ്ടി വരികയും ചെയ്തു.

സൗത്താഫ്രിക്കന്‍ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസാണ് മുംബൈ കൈവിടാന്‍ സാധ്യതയുള്ള രണ്ടാമത്തെ താരം. ജൂനിയര്‍ എബിഡിയെന്നറിയപ്പെടുന്ന അദ്ദേഹത്തെ 2022ലെ ലേലത്തിലാണ് മൂന്നു കോടിക്കു മുംബൈ വാങ്ങിയത്. ആദ്യ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ കളിച്ച ബ്രെവിസിനെ കഴിഞ്ഞ തവണ ഒരു മല്‍സരത്തില്‍ പോലും ഇറക്കിയില്ല. തന്റെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കാത്ത ബ്രെവിസിനു കരിയര്‍ തിരിച്ചുപിടിക്കണമെങ്കില്‍ മുംബൈ വിടേണ്ടതുണ്ട്.

സൗത്താഫ്രിക്കയുടെ തന്നെ മറ്റൊരു യുവതാരമായ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് മുംബൈ ഒഴിവാക്കാനിടയുള്ള മൂന്നാമത്തെ താരം. 2022ല്‍ പകരക്കാരനായാണ് താരം അടിസ്ഥാന വിലയ്ക്കു മുംബൈയിലെത്തിത്. രണ്ടു സീസണുകളിലായി വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ സ്റ്റബ്‌സിനു മുംബൈയ്ക്കായി കളിക്കാനായിട്ടുള്ളൂ.

ഇംഗ്ലണ്ടിന്റെ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ക്രിസ് ജോര്‍ഡനാണ് ലിസ്റ്റിലെ മറ്റൊരാള്‍. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെയാണ് പരിക്കേറ്റ് പിന്‍മാറിയ ആര്‍ച്ചര്‍ക്കു പകരം ജോര്‍ഡനെ മുംബൈ സ്വന്തമാക്കിയത്. ആറു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിനു ലഭിച്ചത് വെറും മൂന്നു വിക്കറ്റുകളാണ്. 10.77 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്.

മലയാളി ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യരാണ് മുംബൈ ഒഴിക്കാനിടയുള്ള അഞ്ചാമത്തെ താരം. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരമാണ് അദ്ദേഹം കഴിഞ്ഞ സീസണില്‍ മുംബൈയിലേക്കു വന്നത്. പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം കിട്ടാതെ സന്ദീപ് തഴയപ്പെട്ടു. ഐപിഎല്‍ കരിയറില്‍ ആകെ അഞ്ചു മല്‍സരങ്ങളാണ് അദ്ദേഹം കളിച്ചത്. നേടിയതാവട്ടെ രണ്ടു വിക്കറ്റുകളുമാണ്.

MUMBAI

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെയും മുംബൈ കൈവിട്ടേക്കും. കഴിഞ്ഞ സീസണിലായിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. നാലു മല്‍സരങ്ങള്‍ക്കു ശേഷം ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ മൂന്നു സീസണുകളായി അര്‍ജുന്‍ മുംബൈ ടീമിന്റെ ഭാഗമാണെങ്കിലും ആദ്യ രണ്ടു സീസണുകളിലും ഡഗൗട്ടിലായിരുന്നു സ്ഥാനം.

സൗത്താഫ്രിക്കയുടെ ഡുവാന്‍ യാന്‍സണാണ് മുംബൈ നിലനിര്‍ത്താനിടയില്ലാത്ത ഏഴാമത്തെ താരം. നിലവില്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ പേസര്‍ മാര്‍ക്കോ യാന്‍സണിന്റെ ഇരട്ട സഹോദരന്‍ കൂടിയാണ് ഡുവാന്‍. കഴിഞ്ഞ സീസണിലായിരുന്നു മുംബൈയ്‌ക്കൊപ്പം താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. പക്ഷെ ഒരേയൊരു മല്‍സരം മാത്രമേ കളിക്കാനായുള്ളൂ.

Story first published: Wednesday, November 22, 2023, 17:51 [IST]
Other articles published on Nov 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+