Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുബൈയെ നയിക്കാന്‍ ഹാര്‍ദിക് വരും? രോഹിത് ജിടി ക്യാപ്റ്റനാവും! ഞെട്ടിക്കുന്ന നീക്കം

ഐപിഎല്‍ ലേലം അടുത്ത മാസം ദുബായില്‍ നടക്കാനിരിക്കെ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ നീക്കത്തിനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ മുന്‍ തുറുപ്പുചീട്ടും നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവരാനാണ് മുംബൈയുടെ നീക്കം. ലേലത്തിനു മുമ്പു തന്നെ എന്തു വില കൊടുത്തും ഹാര്‍ദിക്കിനെ തിരികെ വാങ്ങാന്‍ ഏതറ്റം വരെയും പോവാന്‍ മുംബൈയ്ക്കു മടിയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 19നാണ് താരലേലം ദുബായില്‍ നടക്കുന്നത്. നിലവില്‍ പത്തു ഫ്രാഞ്ചൈസികളും തങ്ങള്‍ ലേലത്തിനു മുമ്പ് നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. ഈ മാസം 26വരെയാണ് ടീം ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്കു ബിസിസിഐ സമയം അനുവദിച്ചിരിക്കുന്നത്. അതുവരെ ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം കളിക്കാരെ വാങ്ങാനും വില്‍ക്കാനുമെല്ലാം അവസരവുമുണ്ട്.

ROHIT HARDIK

രോഹിത് ശര്‍മയ്ക്കു ശേഷം അടുത്ത ക്യാപ്റ്റനായി ഹാര്‍ദിക്കിനെ കൊണ്ടുവരാനാണ് മുംബൈയുടെ നീക്കമെന്നു ന്യൂസ് 18 ക്രിക്കറ്റ് നെക്സ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദിക്കിനെ ജിടിയില്‍ നിന്നും തിരികെ വാങ്ങാന്‍ മുംബൈയ്ക്കു മുന്നില്‍ രണ്ടു വഴികളാണുള്ളത്.

ഇതില്‍ ആദ്യത്തേത് കരിയറിന്റെ അവസാനത്തോടു അടുക്കുന്ന നിലവിലെ ക്യാപ്റ്റന്‍ രോഹിത്തിനെ ജിടിക്കു വിട്ടുനല്‍കി പകരം ഹാര്‍ദിക്കിനെ വാങ്ങുകയാണ്. ഇതിനു ഒരുപക്ഷെ ജിടി സമ്മതം മൂളിയേക്കുകയും ചെയ്യും. രണ്ടാമത്തെ ഓപ്ഷന്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ വിട്ടുകൊടുത്ത് പകരം ഹാര്‍ദിക്കിനെ ടീമിലെത്തിക്കുകയെന്നതാണ്. ഇതു സംഭവിച്ചാല്‍ അടുത്ത സീസണില്‍ ഹാര്‍ദിക്കിനു മുംബൈയുടെ നായകസ്ഥാനം ലഭിക്കില്ല.

2025ലെ സീസണിലായിരിക്കും രോഹിത്തിനു പകരം അദ്ദേഹം പുതിയ നായകനായി വരിക. 37 കാരനായ രോഹിത് അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ കൂടി കളിച്ച ശേഷം വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു മുന്നില്‍ കണ്ടാണ് ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് വമ്പന്‍ നീക്കത്തിനു മുംബൈ കരുക്കള്‍ നീക്കുന്നത്.

2021ലെ സീസണിനു ശേഷമാണ് ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കിയത്. മുംബൈ ടീമിലൂടെ കരിയര്‍ തുടങ്ങി പിന്നീട് സൂപ്പര്‍ താരപദവിയിലേക്കുയര്‍ന്ന അദ്ദേഹത്തെ മംബൈ കൈവിടുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല.

പക്ഷെ ഈ സമയങ്ങളില്‍ ഹാര്‍ദിക്കിനെ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നിരന്തരം വേട്ടയാടിയിരുന്നു. ഇതേ തുടര്‍ന്നു ബൗളിങില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് ഹാര്‍ദിക്കിനെ നിലനിര്‍ത്തേണ്ടെന്ന കടുപ്പമേറിയ തീരുമാനം മുംബൈ കൈക്കൊണ്ടത്.

ROHIT HARDIK

മുംബൈ ഒഴിവാക്കിയതിനു പിന്നാലെ പുതുതായി വന്ന രണ്ടു ഫ്രാഞ്ചൈസികളിലൊന്നായ ജിടി ലേലത്തിനു മുമ്പു തന്നെ ഹാര്‍ദിക്കിനെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയും നായകസ്ഥാനം നല്‍കുകയും ചെയ്തു. 2022ലെ ഐപിഎല്ലിനു മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത ഹാര്‍ദിക്ക് തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തുകയുമായിരുന്നു.

മുമ്പൊരിക്കലും ഒരു ടീമിനെയും നയിച്ചിട്ടില്ലാത്ത ഹാര്‍ദിക് ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ തന്നെ ജിടിയെ ചാംപ്യന്‍മാരാക്കി എല്ലാവരെയും ഞെട്ടിച്ചു. ഇതോടെയാണ് എത്ര വലിയ മണ്ടത്തരമാണ് തങ്ങള്‍ക്കു സംഭവിച്ചതെന്നു മുംബൈയ്ക്കു ബോധ്യമായത്. കഴിഞ്ഞ സീസണില്‍ ജിടിയെ ഫൈനലിലെത്തിച്ച് ഹാര്‍ദിക്ക് ഒരിക്കല്‍ക്കൂടി തന്റെ ക്യാപ്റ്റന്‍സി മികവ് അടിവരയിടുകയും ചെയ്തു.

2015ല്‍ മുംബൈയ്‌ക്കൊപ്പമായിരുന്നു ബറോഡ ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2021 വരെ ടീമിനൊപ്പം തുടര്‍ന്ന അദ്ദേഹം നാലു തവണ ടീമിനോടൊപ്പം കിരീട വിജയത്തില്‍ പങ്കാളികളാവുകയും ചെയ്തു. 2015, 2017, 2019, 2020 സീസണുകളിലായിരുന്നു ഇത്.

Story first published: Wednesday, November 22, 2023, 16:45 [IST]
Other articles published on Nov 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+