Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിന്റെ പ്രതികാരം! ഗോള്‍ഡന്‍ ഡെക്ക് നേരത്തേ പ്ലാന്‍ ചെയ്തു? ഫാന്‍സ് ഹാപ്പി

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ശേഷം വാംഖഡെയിലേക്കുള്ള രോഹിത് ശര്‍മയുടെ മടങ്ങിവരവ് വന്‍ നിരാശയില്‍ കലാശിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ സ്വന്തം കാണികള്‍ക്കു മുന്നില്‍ ബാറ്റിങിനു ഇറങ്ങിയ മുംബൈ വന്‍ തകര്‍ച്ച നേരിടുകയാണ്. ഗോള്‍ഡന്‍ ഡെക്കായാണ് ഹിറ്റ്മാന്‍ ക്രീസ് വിട്ടത്. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസറുമായ ട്രെന്റ് ബോള്‍ട്ടാണ് അദ്ദേഹത്തെ ആദ്യ ബോളില്‍ തന്നെ മടക്കിയത്.

ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളിലാണ് രോഹിത് വീണത്. രോഹിത്, രോഹിത് എന്നു വാംഖഡെയില്‍ ആര്‍പ്പുവിളിച്ച ആരാധകര്‍ മുഴുവന്‍ സ്തബ്ധരായ നിമിഷമാണിത്. ഓഫ് സ്റ്റംപിനു പുറത്തു ഒരു ഔട്ട്‌സ്വിങറായിരുന്നു ബോള്‍ട്ട് പരീക്ഷിച്ചത്. രോഹിത് അതു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും എഡ്ജയ ബോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വലതു വശത്തേക്കു മുഴുനീളന്‍ ഡൈവിലൂടെ കൈയ്ക്കുള്ളിലൊതുക്കുകയായിരുന്നു. ഞെട്ടലോടെ നിന്ന രോഹിത് നിരാശയോടെ ക്രീസ് വിടുകയായിരുന്നു.

ROHIT SHARMA

മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ ഒരു റണ്‍സ് മാത്രമേ ഉണ്ടായിരുന്നുളളൂ. രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായതിന്റെ ഞെട്ടല്‍ മാറും മുമ്പ് അടുത്ത ബോൡ പുതുതായി ക്രീസിലെത്തിയ നമാന്‍ ദിറും പുറത്താവുകയായിരുന്നു.

തൊട്ടുമുമ്പത്തെ ബോളില്‍ ഔട്ട് സ്വിങറാണ് രോഹിത്തിനെ വീഴ്ത്തിയതെങ്കില്‍ ഇത്തവണ ഇന്‍സ്വിങറിലാണ് അദ്ദേഹം വിക്കറ്റ് കൊയ്തത്. ലൈനില്‍ പിച്ച് ചെയ്ത ബോള്‍ ദിറിനു പ്രതിരോധിക്കാന്‍ അവസരം ലഭിക്കും മുമ്പ് പാഡില്‍ പതിക്കുകയായിരുന്നു. പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇതിനെതിരേ ദിര്‍ റിവ്യു എടുത്തെങ്കിലും തേര്‍ഡ് അംപയറുടെ തീരുമാനവും മുംബൈയ്ക്കു എതിരായിരുന്നു.

രോഹിത് ഗോള്‍ഡന്‍ ഡെക്കായതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. സാധാരണയായി അദ്ദേഹം പൂജ്യത്തിനു മടങ്ങിയാല്‍ നിരാശ പ്രകടിപ്പിക്കാറുള്ള അവര്‍ ആഹ്ലാദമാണ് ഇത്തവണ പ്രകടിപ്പിച്ചത്. ഹാര്‍ദിക് പാണ്ഡ്യയോടു രോഹിത്തിന്റെ പ്രതികാരണമാണ് ഇതെന്നും ടീമിനെ തോല്‍പ്പിക്കാന്‍ മനപ്പൂര്‍വ്വം ഈ തരത്തില്‍ ഫ്‌ളോപ്പായതാണെന്നുമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡെക്കായതില്‍ ഇതാദ്യമായാണ് ആഹ്ലാദം തോന്നിയത്. ഹാര്‍ദിക് പാണ്ഡ്യയോടുള്ള വിരോധം തന്നെയാണ് ഇതിന്റെ കാരണം. ഈ മല്‍സരവും തോറ്റ് ഹാര്‍ദിക്ക് ശരിക്കുമൊരു പാഠം പഠിക്കണം. മുംബൈ ടീമിന്റെ നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ പുറത്താക്കാന്‍ ഇതു ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡെക്കായതില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസിങ് റൂമില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. കാരണം അത്രയുമധികം അധിക്ഷേപമാണ് രോഹിത് ഫാന്‍സില്‍ നിന്നും അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്. വാംഖഡെയിലെ ഈ കളിയിലും രോഹിത് ഫാന്‍സ് കൂവി വിളിച്ച് ഹാര്‍ദിക്കിനെ പരിഹസിച്ചിരുന്നു. ഇപ്പോള്‍ രോഹിത് ഗോള്‍ഡന്‍ ഡെക്കായതോടെ ഇനി അവരുടെ ശബ്ദമുയരില്ലെന്നു ഹാര്‍ദിക്ക് പ്രതീക്ഷിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമാന്‍ ദിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്‌സി, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, ജസ്പ്രീത് ബുംറ, ക്വെന എംഫാക്വ.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്രെ ബര്‍ഗര്‍, യുസ്വേന്ദ്ര ചഹല്‍.

Story first published: Monday, April 1, 2024, 20:18 [IST]
Other articles published on Apr 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+