Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹെഡ് 24ന് പുറത്തായാനേ, മുംബൈ സഹായിച്ചു? ഒന്നല്ല, രണ്ടു തവണ! വിമര്‍ശനം

മുംബൈ: മുംബൈ ഇന്ത്യന്‍സുമായുള്ള ഐപില്‍ പോരാട്ടത്തില്‍ പല തവണ പുറത്താവലില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ്. ഇതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക് പാണ്ഡ്യയും സംഘവും നേരിടുന്നത്. ഹെഡിനെ സഹായിക്കാന്‍ മുംബൈ ടീം ശ്രമിച്ചുവെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ വിമര്‍ശനം. 24ല്‍ പുറത്താവേണ്ടിയിരുന്ന ഹെഡ് 48 റണ്‍സെടുത്താണ് ഒടുവില്‍ ക്രീസ് വിട്ടത്. 30 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറും ഒരു സിക്‌സറുമടിച്ചു.

ഹെഡിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും ഭാഗ്യമുള്ള ദിവസങ്ങളിലൊന്നായി ഇതു മാറി. കാരണം വാംഖഡെയില്‍ തുടക്കം മുതല്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലല്ല അദ്ദേഹം കാണപ്പെട്ടത്. പവര്‍പ്ലേയില്‍ പല തവണഇന്‍സൈഡ് എഡ്ജായി ഹെഡ് ബൗള്‍ഡാവേണ്ടതായിരുന്നു. ബാറ്റില്‍ എഡ്ജ് ചെയ്ത് ബോള്‍ ഒന്നിലേറെ തവണ അകത്തേക്കു കയറിയെങ്കിലും അവയൊന്നും സ്റ്റംപുകളില്‍ പതിച്ചില്ലെന്നതാണ് അദ്ഭുതകരമായ കാര്യം.

TRAVIS HEAD

ചില ഇന്‍സൈഡ് എഡ്ജുകള്‍ ഹെഡിന്റെ കാലിലും പാഡിലുമെല്ലാം തട്ടിത്തെറിച്ചപ്പോള്‍ ചിലതാവട്ടെ വിക്കറ്റിനു പിറകിലേക്കാണ് പോയത്. ഇവ കൂടാതെയാണ് മുംബൈയും ഹെഡിനെ പരമാവധി സഹായിച്ചത്. ഒരു തവണ അരങ്ങേറ്റക്കാരനായ പേസര്‍ അന്‍ഷുല്‍ കംബോജാണ് ഓസീസ് ഓപ്പണറെ രക്ഷിച്ചത്. അതിനു ശേഷം ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാരയും ഹെഡിന്റെ ആയുസ് നീട്ടിക്കൊടുത്തു.

കംബോജെറിഞ്ഞ അഞ്ചാമത്തെ ഓവറിലാണ് ഹെഡ് ആദ്യമായി പുറത്താവലില്‍ നിന്നു രക്ഷപ്പെട്ടത്. ഓവറിലെ രണ്ടാമത്തെ ബോളില്‍ അദ്ദേഹം കിടിലനൊരു സിക്‌സര്‍ പറത്തിയിരുന്നു. ലെഗ് സ്റ്റംപ് ലക്ഷ്യമിട്ടെത്തിയ ബാക്ക് ഓഫ് ലെങ്ത്ത് ബോള്‍ തകര്‍പ്പനൊരു പുള്‍ ഷോട്ടിലൂടെ ഹെഡ് സിക്‌സറിലേക്കു പായിച്ചു. അടുത്ത ബോളില്‍ റണ്ണില്ല. നാലാമത്തെ ബോളില്‍ ഡബിള്‍.

അഞ്ചാമത്തെ ബോളില്‍ ഹെഡിനെ കംബോജ് ക്ലീന്‍ ബൗള്‍ഡാക്കി. ഫുള്‍ ലെങ്ത്ത് ബോളിനെതിരേ ഹെഡ് ആഞ്ഞടിച്ചെങ്കിലും മിസ്സായപ്പോള്‍ നേരെ വിക്കറ്റില്‍ പതിക്കുകയായിരുന്നു. പക്ഷെ കംബോജിന്റെയും മുംബൈയുടെയും ആഹ്ലാദപ്രകടനത്തിനു സെക്കന്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ള. കാരണം അംപയര്‍ അതു നോ ബോള്‍ വിധിക്കുകയായിരുന്നു. ഇതോടെ ഹെഡിന്റെ നിരാശ സന്തോഷത്തിലേക്കു വഴി മാറുകയും ചെയ്തു. പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട താരം അടുത്ത രണ്ടു ബോളിലും ഫോറടിച്ചാണ് ഇതു ആഘോഷിച്ചത്.

എട്ടാം ഓവറില്‍ ഹെഡ് ഒരിക്കല്‍ക്കൂടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇത്തവണയും വിക്കറ്റ് നിഷേധിക്കപ്പെട്ടത് കംബോജിനു തന്നെ. ഓവറിലെ രണ്ടാമത്തെ ബോളില്‍ ഹെഡിന്റെ ഒരു അനായാസ ക്യാച്ച് ലങ്കന്‍ പേസര്‍ തുഷാര അവിശ്വസനീയമാംവിധം താഴെയിടുകയായിരുന്നു. ഓഫ് സ്റ്റംപ് ഏരിയയില്‍ ഫുള്‍ ലെങ്ത്ത് ബോളാണ് കംബോജ് എറിഞ്ഞത്. ഹെഡിന്റെ ഷോട്ട് ഡീപ്പ് തേര്‍ഡിലേക്കാണ് പോയത്. അവിടെ ഫീല്‍ഡ് ചെയ്ത തുഷാരയുടെ കൈകളിലേക്കായിരുന്നു ഈ ബോള്‍. പക്ഷെ അതു അദ്ദേഹത്തിന്റെ കൈകള്‍ക്കിടയിലൂടെ വഴുതിപ്പോവുകയായിരുന്നു.

രണ്ടു തവണ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും അതു വലിയ സ്‌കോറാക്കി മാറ്റാന്‍ ഹെഡിനായില്ല. ഫിഫ്റ്റിക്കു രണ്ടു റണ്‍സകലെ താരം പുറത്താവുകയും ചെയ്തു. 11ാം ഓവറില്‍ സ്പിന്നര്‍ പിയൂഷ് ചൗളയാണ് ഹെഡിന്റെ വിലപ്പെട്ട വിക്കറ്റ് പിഴുതത്. മൂന്നാമത്തെ ബോളില്‍ സ്വീപ്പ് ഷോട്ടിലൂടെ സിക്‌സറിനു ശ്രമിച്ച അദ്ദേഹത്തെ ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ തിലക് വര്‍മ അനായാസം പിടികൂടുകയായിരുന്നു.

Story first published: Monday, May 6, 2024, 20:53 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+