Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഒടുവില്‍ മുംബൈ ജയിച്ചു, ഡല്‍ഹിയെ തകര്‍ത്ത് വിട്ടു; ഷിഫേര്‍ഡാണ് ഹീറോ

മുംബൈ: ഹാട്രിക്ക് തോല്‍വിക്കു ബ്രേക്കിട്ട് ഐപിഎല്ലില്‍ ഒടുവില്‍ വിജയത്തിന്റെ അക്കൗണ്ട് തുറന്നിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ തകര്‍ത്തുവിട്ടത്. 235 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഡിസിക്കു മുംബൈ നല്‍കിയത്. പക്ഷെ ഡിസിക്കു 8 വിക്കറ്റിന് 205 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കിറങ്ങിയ ഡല്‍ഹിക്കായി ട്രിസ്റ്റന്‍ സ്റ്റബ്‌സും പൃഥ്വി ഷായും (66) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. പൃഥ്വി 40 പന്തില്‍ 8 ഫോറും 3 സിക്‌സും പറത്തിയപ്പോള്‍ സ്റ്റബ്‌സ് . ഡേവിഡ് വാര്‍ണര്‍ (10) നിരാശപ്പെടുത്തി. അഭിഷേക് പോറല്‍ 31 പന്തില്‍ 41 റണ്‍സാണ് നേടിയത്. 5 ബൗണ്ടറികളാണ് താരത്തിന് നേടാനായത്. നായകന്‍ റിഷഭ് പന്ത് 1 റണ്‍സുമായി പുറത്തായി. മധ്യനിരയില്‍ സ്റ്റബ്‌സിനെ പിന്തുണക്കാന്‍ ആരുമില്ലാതെ പോയത് ഡല്‍ഹിക്ക് തിരിച്ചടിയായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 234 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ടീമിലെ ഒരാള്‍ പോലും ഫിഫ്റ്റി നേടാതിരുന്നിട്ടും ഇത്ര മികച്ചൊരു ടോട്ടല്‍ മുംബൈയ്ക്കു നേടാന്‍ സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 49 റണ്‍സെടുത്ത മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് ടീമിന്റെ ടോപ്സ്‌കോറര്‍. 27 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്സില്‍ ആറു ഫോറും മൂന്നു സിക്സറുമുണ്ടായിരുന്നു.

rohit sharma

വാലറ്റത്ത് ടിം ഡേവിഡ് (45*), റൊമാരിയോ ഷെപ്പേര്‍ഡ് (39*) എന്നിവരുടെ തകര്‍പ്പന്‍ ഫിനിഷിങാണ് മുംബൈയെ 234 റണ്‍സ് വരെയെത്തിച്ചത്. ഇഷാന്‍ കിഷന്‍ (42), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (39) എന്നിരും ടീം ടോട്ടലില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. അവസാന അഞ്ചോവറില്‍ മുംബൈ വാരിക്കൂട്ടിയത് 96 റണ്‍സാണ്. നഷ്ടമായതാവട്ടെ ഒരേയൊരു വിക്കറ്റ് മാത്രം. ഡേവിഡ്- ഷെപ്പേര്‍ഡ് കൂട്ടുകെട്ടാണ് മല്‍സരം ഡിസിയില്‍ നിന്നും തട്ടിയെടുത്തത്. ആറാം വിക്കറ്റില്‍ വെറും 13 ബോളില്‍ 53 റണ്‍സ് ഈ സഖ്യം വാരിക്കൂട്ടി.

ടോസ് നഷ്ടമായി ബാറ്റിങിനു അയക്കപ്പെട്ട മുംബൈയ്ക്കു തകര്‍പ്പന്‍ തുടക്കമാണ് രോഹിത്- ഇഷാന്‍ സഖ്യം നല്‍കിയത്. വെറും 42 ബോളില്‍ 80 റണ്‍സ് ഈ ജോടി വാരിക്കൂട്ടി. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ രോഹിത്തും സൂര്യകുമാര്‍ യാദവും (0) മടങ്ങിയതോടെ മുംബൈ ഞെട്ടി. ഏഴാം ഓവറിലെ അവസാന ബോളില്‍ രോഹിത്തിനെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കുകയായിരുന്നു. സീസണിലെ ആദ്യ മല്‍സരം കളിച്ച സൂര്യയില്‍ നിന്നും തീപ്പൊരി ഇന്നിങ്സ് പ്രതീക്ഷിച്ചെങ്കിലും വെറും രണ്ടു ബോളുകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. ആന്‍ട്രിച്ച് നോര്‍ക്കിയയുടെ ബൗളിങില്‍ പകരക്കാരനായി ഇറങ്ങിയ ജേക്ക് ഫ്രേസര്‍ മക്ക്ഗര്‍ക്കാണ് ക്യാച്ചെടുത്തത്.

ഇഷാനെ അക്ഷര്‍ സ്വന്തം ബൗളിങില്‍ ഒരു വണ്ടര്‍ ക്യാച്ചിലൂടെയും മടക്കി (മൂന്നിന് 111). മുംബൈയുടെ സ്‌കോറിങിനു ഇതോടെ വേഗതയും കുറഞ്ഞു. ഇഷാന്‍, തിലക് തുടങ്ങിയതും 13 ഓവര്‍ ആവുമ്പോഴേക്കും പുറത്തായി. ഇതോടെ മുംബൈ 170 കടക്കുമോയന്ന കാര്യം പോലും സംശയത്തിലായി. തുടര്‍ന്നായിരുന്നു കളിയില്‍ ടേണിങ് പോയിന്റായി മാറിയ ഡേവിഡ്-ഷെപ്പേര്‍ഡ് കൂട്ടുകെട്ടിന്റെ വെടിക്കെട്ട് പ്രകടനം.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്സി, ജസ്പ്രീത് ബുംറ.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, അഭിഷേക് പൊറേല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സറ്റബ്സ്, അക്ഷര്‍ പട്ടേല്‍, ലളിത് യാദവ്, ജൈ റിച്ചാര്‍ഡ്സണ്‍, ആന്‍ട്രിച്ച് നോര്‍ക്കിയ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Story first published: Sunday, April 7, 2024, 12:21 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+