For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അപൂര്‍വ്വ നേട്ടത്തിലെത്താന്‍ ധോണി, കോലിക്കും വമ്പന്‍ റെക്കോഡിടാം- അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷം കളിക്കുന്ന ആദ്യത്തെ സീസണാണിത്. റുതുരാജ് ഗെയ്ക് വാദിന് കീഴിലാണ് ഇത്തവണ സിഎസ്‌കെ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ സിഎസ്‌കെയുടെ ഭാവി എന്താകുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ഉദ്ഘാടന മത്സരത്തില്‍ വമ്പന്‍ റെക്കോഡുകളാണ് താരങ്ങളെ കാത്തിരിക്കുന്നത്.

ഇതില്‍ പ്രധാനപ്പെട്ട റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി ചെറിയ ഇടവേളക്ക് ശേഷമാണ് വീണ്ടും കളിക്കാനിറങ്ങുന്നത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20ക്ക് ശേഷം കോലി മറ്റൊരു മത്സരവും കളിച്ചിട്ടില്ല. ഐപിഎല്ലില്‍ ഇത്തവണ വമ്പന്‍ പ്രകടനം കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ എലൈറ്റ് ക്ലബ്ബിലെത്താനുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്.

ഐപിഎല്ലില്‍ 650 ബൗണ്ടറി നേടുന്ന താരമാവാനുള്ള തയ്യാറെടുപ്പിലാണ് കോലി. നിലവില്‍ 643 ബൗണ്ടറികളുമായി കോലി മൂന്നാം സ്ഥാനത്താണ്. 646 ബൗണ്ടറി നേടിയ വിരാട് കോലി മൂന്നാം സ്ഥാനത്തും 750 ബൗണ്ടറി നേടിയ ശിഖര്‍ ധവാന്‍ തലപ്പത്തുമാണ്. സിഎസ്‌കെയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള താരമാണ് കോലി. ആറ് റണ്‍സ് നേടാനായാല്‍ ടി20 കരിയറില്‍ 12000 റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാകാന്‍ കോലിക്ക് സാധിക്കും.

ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരമാകാനുള്ള അവസരമാണ് കോലിയെ കാത്തിരിക്കുന്നത്. 14562 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍, 13360 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്, 12900 റണ്‍സ് നേടിയ കറെന്‍ പൊള്ളാര്‍ഡ്, 12319 റണ്‍സ് നേടിയ അലക്‌സ് ഹെയ്ല്‍സ്, 12065 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് കോലിക്ക് മുകളിലുള്ളത്. സിഎസ്‌കെയ്‌ക്കെതിരേ പല താരങ്ങളുടെയും ബാറ്റിങ് പ്രകടനം മോശമാണ്.

ms dhoni

ഉദ്ഘാടന മത്സരത്തില്‍ 15 റണ്‍സ് നേടിയാല്‍ സിഎസ്‌കെയ്‌ക്കെതിരേ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കെത്താന്‍ വിരാട് കോലിക്കാവും. ധോണി നായകസ്ഥാനമൊഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി തുടരുമെന്നാണ് സിഎസ്‌കെ സിഇഒ പറയുന്നത്. വിക്കറ്റ് കീപ്പറായി ഇന്ന് നാല് പുറത്താക്കല്‍ നടത്തിയാല്‍ ടി20യില്‍ 300 പുറത്താക്കല്‍ നടത്തുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറായി മാറാനുള്ള അവസരം ധോണിക്ക് ലഭിക്കും.

കാലിനേറ്റ പരിക്ക് ധോണിയെ ബാധിക്കുന്നുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ ധോണിക്ക് ഇത്തവണ വിക്കറ്റ് കീപ്പറായി എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിച്ചേക്കില്ല. എന്തായാലും ഉദ്ഘാടന മത്സരത്തില്‍ ധോണി കളിക്കുമെന്ന കാര്യം ഉറപ്പാണ്. സിഎസ്‌കെയുടെ വിശ്വസ്തനായ താരം അജിന്‍ക്യ രഹാനെയും വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ്. നാല് ബൗണ്ടറികള്‍ നേടിയാല്‍ ഐപിഎല്ലില്‍ 100 ബൗണ്ടറി ക്ലബ്ബില്‍ ഇടം നേടാന്‍ രഹാനെക്ക് സാധിക്കും.

അവസാന സീസണില്‍ സിഎസ്‌കെയെ കപ്പിലേക്കെത്തിച്ചത് രവീന്ദ്ര ജഡേജയുടെ ഹീറോയിസമാണ്. സ്പിന്‍ ഓള്‍റൗണ്ടറുടെ തകര്‍പ്പന്‍ പ്രകടനമാണ് സിഎസ്‌കെയെ കപ്പിലേക്കെത്തിച്ചത്. ഒരു സിക്‌സര്‍ കൂടി നേടിയാല്‍ 100 സിക്‌സര്‍ ക്ലബ്ബിലേക്കെത്താന്‍ ജഡേജക്ക് സാധിക്കും. ഏഴ് ബൗണ്ടറികള്‍ നേടിയാല്‍ 200 ബൗണ്ടറി ക്ലബ്ബിലും ജഡേജ ഇടം പിടിക്കും.

ആദ്യ മത്സരത്തില്‍ ആര് ജയിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സിഎസ്‌കെയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. 30 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 20 തവണ ജയിച്ചത് സിഎസ്‌കെയാണ്. 10 തവണയാണ് ആര്‍സിബിക്ക് ജയിക്കാനായത്. സ്വന്തം തട്ടകത്തില്‍ സിഎസ്‌കെ ഇരട്ടി കരുത്തരാവും. എന്നാല്‍ റുതുരാജിന്റെ അനുഭവസമ്പത്ത് കുറവിനെ സിഎസ്‌കെ മുതലാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, March 22, 2024, 11:46 [IST]
Other articles published on Mar 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+