Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇന്ത്യയുടെ സൂപ്പര്‍ 11, സഞ്ജുവടക്കം ടീമില്‍! എതിരാളി ലോക 11; ജയിക്കുക ആരാവും

ഐപിഎല്ലിന്റെ 17ാം സീസണിനു ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 16 സീസണുകളുടെ ചരിത്രമെടുത്താല്‍ നിരവധി തീപാറുന്ന പോരാട്ടങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍, വിദേശ കളിക്കാരുടെ ഓള്‍ടൈം ഇലവനുകള്‍ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ഇന്ത്യന്‍ ഇലവനെ നയിക്കുക ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. ലോക ഇലവന്റെ ക്യാപ്റ്റനാവട്ടെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുമാണ്.

നിലവില്‍ മല്‍സരരംഗത്തുള്ള ഭൂരിഭാഗം കളിക്കാരെയും രണ്ടു ഇലവനിലും നമുക്കു കാണാം. മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ചേര്‍ന്നാണ് ഓള്‍ടൈം ഇന്ത്യന്‍ ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറിലിറങ്ങുക റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ റണ്‍മെഷീന്‍ വിരാട് കോലിയാണ്.

DHONI KOHLI

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനായ അദ്ദേഹം ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളുടെയും അവകാശി കൂടിയാണ്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. അഞ്ചാം നമ്പര്‍ ലഭിച്ചിട്ടുള്ളത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിനാണ്. പക്ഷെ ഇലവനു വേണ്ടി അദ്ദേഹം വിക്കറ്റ് കാക്കില്ല.

ആറാം നമ്പറിലാണ് ക്യാപ്റ്റന്‍ ധോണി കളിക്കുക. ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. ധോണിക്കു ശേഷം രണ്ട് ഓള്‍റൗണ്ടര്‍മാരുടെ ഊഴമായിരിക്കും. മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയുമായിരിക്കും ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്വേന്ദ്ര ചഹലാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങ് കൈകാര്യം ചെയ്യുക മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറുമാണ്.

അതേസമയം, ലോക ഇലവന്റെ കാര്യമെടുത്താല്‍ യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വാര്‍ണറും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്യുക. ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ വിദേശ താരം കൂടിയാണ് വാര്‍ണര്‍. മൂന്നാം നമ്പറില്‍ കളിക്കുക രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ്.

DAVID WARNER

നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക റോയല്‍ ചാലഞ്ചേഴ്‌സിന്റെ മുന്‍ ബാറ്റിങ് ഇതിഹാസവും സൗത്താഫ്രിക്കന്‍ സൂപ്പര്‍ ഹീറോയുമായ എബി ഡിവില്ലിയേഴ്‌സാണ്. അഞ്ചാം നമ്പറിലുള്ളത് മുംബൈ ഇന്ത്യന്‍സിന്റെ വമ്പനടിക്കാരനായ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ്. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റൊരു മുന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ ഊഴമായിരിക്കും.

ഏഴാമനായി വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റൊരു അപകടകാരിയായ ഓള്‍റൗണ്ടറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരവുമായ ആന്ദ്രെ റസ്സലാണുള്ളത്. എട്ടാമനായി ഗുജറാത്ത് ടൈറ്റന്‍സിന്റെ അഫ്ഗാനിസ്താന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ കളിക്കും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍, മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഇതിഹാസമായ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിങ്ക, രാജസ്ഥാന്‍ റോയല്‍സിന്റെ ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ബൗളിങ് കൈകാര്യം ചെയുക.

ഓള്‍ടൈം ഇന്ത്യന്‍ 11

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സുരേഷ് റെയ്‌ന, സഞ്ജു സാംസണ്‍, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.

ഓള്‍ടൈം ലോക 11

ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), എബി ഡിവില്ലിയേഴ്‌സ്, കരെണ്‍ പൊള്ളാര്‍ഡ്, ഡ്വയ്ന്‍ ബ്രാവോ, ആന്ദ്രെ റസ്സല്‍, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, ലസിത് മലിങ്ക, ട്രെന്റ് ബോള്‍ട്ട്.

Story first published: Monday, March 18, 2024, 18:23 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+