Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ബ്രിട്ടീഷ് പൗരനായി ആമിര്‍ ഐപിഎല്ലിലേക്ക്! ആരു വാങ്ങും? ഈ ടീമുകള്‍ക്ക് സാധ്യത

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലില്‍ കളിക്കാന്‍ നിലവില്‍ പാകിസ്താനില്‍ നിന്നുള്ള താരങ്ങള്‍ക്കു അനുമതിയില്ല. 2008ലെ പ്രഥമ സീസണിലൊഴിക മറ്റൊരു സീസണിലും പാക് കളിക്കാരെ നമുക്ക് ഐപിഎല്ലില്‍ കാണാനായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുണ്ടായ വിള്ളലിനു ശേഷം പാക് താരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്നും ബിസിസിഐ വിലക്കുകയായിരുന്നു. ഈ കാരണത്താല്‍ തന്നെ പാകിസ്താന്റെ പല സൂപ്പര്‍ താരങ്ങളെയും ഐപിഎല്‍ മിസ്സ് ചെയ്യുകയും ചെയ്തു.

പാക് പൗരനായി ഐപിഎല്ലില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും മറ്റു രാജ്യങ്ങളുടെ പൗരത്വമുണ്ടെങ്കില്‍ അവര്‍ക്കു കീഴില്‍ പാകിസ്താന്‍ താരങ്ങള്‍ക്കു മല്‍സരിക്കാന്‍ സാധിക്കും. ഏറ്റവും അവസാനമായി സിംബാബ്‌വെ ടീമിന്റെ ഭാഗമായ പാകിസ്താന്‍കാരനായ ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റസ്സ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കളിച്ചിരുന്നു. പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു അദ്ദേഹം.

MOHAMMAD AMIR

സമാനമായ രീതിയില്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് പാകിസ്താന്റെ മുന്‍ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിര്‍. പാകിസ്താന്‍ പൗരനായല്ല, മറിച്ച് ബ്രിട്ടീഷ് പൗരനായിട്ടാണ് അദ്ദേഹം ഐപിഎല്ലിലേക്കു വരുന്നത്. അടുത്ത വര്‍ഷം ആമിറിനു ബ്രിട്ടീഷ് പാസ് പോര്‍ട്ട് ലഭിക്കും. അതിനു ശേഷം ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ആമിറിന്റെ നീക്കം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം 31 കാരനായ പേസര്‍ യുകെയിലേക്കു മാറിയിരുന്നു. കുടുംബത്തോടൊപ്പം നിലവില്‍ ഇവിടെ സ്ഥിരം താമസമാക്കിയ ആമിര്‍ കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സ് ടീമിന്റെ താരം കൂടിയാണ്. ബ്രിട്ടീഷ് പൗരത്വം നേടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വളരെ ശ്രദ്ധേയമാണ്.

ഇതു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ലീഗുകളില്‍ പങ്കെടുക്കാന്‍ ആമിറിനെ സഹായിക്കുകയും ചെയ്യും. അടുത്ത ഐപിഎല്‍ ലേലത്തില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ വാങ്ങാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാവുമെന്നു നോക്കാം.

അഞ്ചു തവണ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണ് ആമിറിനെ ലേലത്തില്‍ സ്വന്തമാക്കാനിടയുള്ള ഒരു ഫ്രാഞ്ചൈസി. നിലവില്‍ മുംബൈ ടീമിന്റെ ബൗളിങ് ലൈനപ്പ് അത്ര ശക്തമല്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ പുതുതായി ടീമിനൊപ്പം ചേര്‍ന്ന ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ തികഞ്ഞ പരാജയമായി മാറുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ ബൗളിങ്‌നിര ശക്തമാക്കിയെങ്കില്‍ മാത്രമേ മുംബൈയ്ക്കു പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്താന്‍ സാധിക്കുകയുള്ളൂ. ആമിറിന്റെ വരവ് മുംബൈ ബൗളിങിന്റെ മൂര്‍ച്ച കൂട്ടുമെന്നുറപ്പാണ്.

MOHAMMAD AMIR

ഇടംകൈന്‍ ബൗളറായ ആമിറിനു ഇരുവശങ്ങളിലേക്കും ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനും സാധിക്കും. ഇവയ്‌ക്കൊപ്പം അനുഭവസമ്പത്തും അദ്ദേഹത്തിനു മുതല്‍ക്കൂട്ടായി മാറുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ലേലത്തില്‍ ആമിറിന്റെ പേര് പ്രത്യക്ഷപ്പെടുകയാണെങ്കില്‍ സ്വന്തമാക്കാന്‍ മുംബൈ രംഗത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ആമിറിനെ അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ നോട്ടമിടാന്‍ സാധ്യതുളള മറ്റൊരു ഫ്രാഞ്ചൈസി. ബൗളിങ് എല്ലാ കാലത്തും ആര്‍സിബിക്കു ഒരു തലവേദനയാണ്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ അവര്‍ക്കു എല്ലാ കാലത്തും ദൗര്‍ബല്യമുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ആമിറിനെ ആര്‍സിബി കൊണ്ടുവരാന്‍ ശ്രമിച്ചേക്കും. അദ്ദേഹം ടീമിന്റെ ഭാഗമായാല്‍ അതു ആര്‍സിബി ബൗളിങിനു കൂടുതല്‍ ആഴവും ബാലന്‍സും നല്‍കും.

ഐപിഎല്ലിലെ കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുന്ന ആര്‍സിബിയെ ഇതു അവസാനിപ്പിക്കാന്‍ സഹായിക്കാന്‍ ശേഷിയുള്ള ബൗളര്‍ കൂടിയാണ് ആമിര്‍. മുഹമ്മദ് സിറാജിനൊപ്പം ആമിറും കൂടി ചേരുന്നതോടെ അതു ആര്‍സിബി ബൗളിങിനു മൂര്‍ച്ചയും കൂട്ടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത ലീഗുകളില്‍ കളിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഡെത്ത് ഓവറുകളില്‍ ആര്‍സിബിക്കു മുതല്‍ക്കൂട്ടായി മാറും.

Story first published: Saturday, July 8, 2023, 7:12 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+