Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വീണ്ടുമൊരു 'അതിവേഗ ഫിഫ്റ്റി', എതിരാളികള്‍ക്കു റണ്‍മെഷീനായി സ്റ്റാര്‍ക്ക്! ഇതിനാണോ 25 കോടി?

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇത്തവണ ഏറ്റവും ദുരന്തമായി മാറിയ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നുമാത്രം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സേിന്റെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ പേരായിരിക്കും ഇതിനുള്ള മറുപടി. വേറെയും ചില വമ്പന്‍ കളിക്കാര്‍ സീസണില്‍ ഫ്‌ളോപ്പായിട്ടുണ്ടെങ്കിലും സ്റ്റാര്‍ക്കിനു ലഭിക്കുന്ന ഞെട്ടിക്കുന്ന ശമ്പളം കൂടി പരിഗണിക്കുമ്പോള്‍ അദ്ദേഹത്തേക്കാള്‍ മറ്റൊരു വലിയൊരു ദുരന്തം വേറെയില്ലെന്നു ഉറപ്പിച്ചു പറയാം.

ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 24.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ കെകെആര്‍ കഴിഞ്ഞ ലേലത്തില്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കഴിഞ്ഞ മല്‍സരത്തിലും തള്ളുകൊള്ളിയായി മാറിയതോടെ രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാമാണ് സ്റ്റാര്‍ക്ക് നേരിടുന്നത്. ഇത്രയേറെ അനുഭവസമ്പത്തുണ്ടായിട്ടും ഐപിഎല്ലില്‍ അതിന്റെ പകുതി പോലും അദ്ദേഹം പുറത്തെടുക്കുന്നില്ലെന്നാണ് ആരാധകുടെ വിമര്‍ശനം.

STARC

റോയല്‍സിനെതിരായ മല്‍സരത്തില്‍ നാലോവറില്‍ 12.50 എന്ന മോശം ഇക്കോണമി റേറ്റില്‍ 50 റണ്‍സാണ് സ്റ്റാര്‍ക്ക് വാരിക്കോരി നല്‍കിയത്. കെകെആര്‍ ബൗളിങ് ലൈനപ്പില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്തതും അദ്ദേഹം തന്നെ. കെകെആറിനായി ഒരിക്കല്‍ക്കൂടി ബൗളിങ് ഓപ്പണ്‍ ചെയ്തത് സ്റ്റാര്‍ക്കാണ്. ആദ്യ ഓവറില്‍ രണ്ടു ഫോറുകളടക്കം 11 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം വെടിക്കെട്ടിനു തിരികൊളുത്തിയത്. തന്റെ അടുത്ത ഓവറിലും സ്റ്റാര്‍ക്ക് മോശമാക്കിയില്ല.

ആദ്യ ഓവറിനേക്കാള്‍ ഒരുപടി മുകളില്‍പ്പോയ സ്റ്റാര്‍ക്ക് 13 റണ്‍സ് ഇത്തവണ വിട്ടുനല്‍കി. ജോസ് ബട്‌ലര്‍ രണ്ടു ഫോറുകള്‍ ഈ ഓവറില്‍ പായിച്ചപ്പോള്‍ രണ്ടു വൈഡുകളെറിഞ്ഞ് സ്റ്റാര്‍ക്കും എതിരാളികളെ സഹായിച്ചു. ഈ ഓവറില്‍ അദ്ദേഹത്തിനു റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു.

പക്ഷെ ഓവറിലെ അവസാന ബോളില്‍ തേര്‍ഡ് മാന്‍ ഏരിയയില്‍ സഞ്ജുവിന്റെ ക്യാച്ച് വരുണ്‍ ചക്രവര്‍ത്തി താഴെയിടുകയായിരുന്നു. രണ്ടോവറില്‍ 24 റണ്‍സ് വഴങ്ങിയ ശേഷം സ്റ്റാര്‍ക്കിനെ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.

STARC

അതിനു ശേഷം 10ാമത്തെ ഓവറിലാണ് സ്‌റ്റാര്‍ക്ക് തന്റെ അടുത്ത സ്‌പെല്‍ ബൗള്‍ ചെയ്യാനെത്തിയത്. കളിയില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഓവറും ഇതു തന്നെയാണ്. ഒരു ഫോര്‍ വിട്ടുകൊടുത്തെങ്കിലും വെറും എട്ടു റണ്‍സ് മാത്രമേ ഓവറില്‍ വഴങ്ങിയുള്ളൂ. അതിനു ശേഷം 18ാം ഓവറില്‍ തിരിച്ചുവിളിക്കപ്പെട്ടപ്പോള്‍ വന്‍ ചെണ്ടയായി സ്റ്റാര്‍ക്ക് മാറുകയായിരുന്നു.

18 റണ്‍സാണ് ഈ ഓവറില്‍ അദ്ദേഹം ദാനം ചെയ്തത്. ഓരോ ഫോറും സിക്‌സും വൈഡ് ഫോറായതോടെയുള്ള അഞ്ചു റണ്‍സും ഒരു വൈഡും ഇതിലുള്‍പ്പെടും. ഇതോടെ 24 ബോളില്‍ 50 റണ്‍സെന്ന നാണക്കേടും സ്റ്റാര്‍ക്ക് പൂര്‍ത്തിയാക്കി.

എന്തൊരു ബൗളിങാണിത് മിച്ചെല്‍ സ്റ്റാര്‍ക്ക്? ലേലത്തില്‍ ലഭിച്ച 23.5 കോടി രൂപയ്ക്കു 10 ലക്ഷത്തിന്‍റെ പ്രയോജനം പോലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ലഭിക്കുന്നില്ല. ഈ സീസണില്‍ ഇതിനകം 22 ഓവറുകളാണ് സ്റ്റാര്‍ക്ക് ബൗള്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ നിന്നും 232 റണ്‍സ് വാരിക്കോരി നല്‍കിയ അദ്ദേഹം വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്‍ മാത്രം. കോടികള്‍ വെള്ളത്തിലായെന്നു മാത്രമല്ല ഓരോ കളിയിലും സ്വന്തം ടീമിനെ തോല്‍പ്പിക്കാനാണ് സ്റ്റാര്‍ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, April 17, 2024, 9:33 [IST]
Other articles published on Apr 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+