Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇന്ത്യ എ ടീമിലെ സൂപ്പര്‍ താരങ്ങള്‍, പക്ഷെ ലേലത്തില്‍ അണ്‍സോള്‍ഡായേക്കും! 3 പേര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം 19ന് ദുബായില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ നിരവധി സൂപ്പര്‍ താരങ്ങള്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. 1155 താരങ്ങളാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് ആരൊക്കെ ടീമുകളിലേക്കെത്തുമെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്.

പല പ്രമുഖ താരങ്ങളും ഇത്തവണ അണ്‍സോള്‍ഡാവാനാണ് സാധ്യത. ഇന്ത്യയുടെ എ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ചില താരങ്ങള്‍ ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡായേക്കും. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം അഭിമന്യു ഈശ്വരനാണ്. ഇന്ത്യയുടെ എ ടീമിനൊപ്പം ഏറെ നാളായിട്ടുള്ള താരമാണ് അഭിമന്യു. മികച്ച റെക്കോഡുള്ള താരത്തിന് ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താനായിട്ടില്ല.

പ്രതിഭാശാലിയാണെങ്കിലും ടെസ്റ്റ് താരമെന്നും ക്ലാസിക് താരമെന്നുമെല്ലാമാണ് അഭിമന്യുവിന് ലഭിക്കുന്ന വിശേഷണം. അതുകൊണ്ടുതന്നെ ഇന്ത്യ എ ടീമിനൊപ്പം കസറുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ അദ്ദേഹത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത. വെസ്റ്റ് ബംഗാള്‍ താരത്തിന്റെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റമെന്ന സ്വപ്‌നവും നീണ്ടുപോകാനാണ് സാധ്യത കൂടുതല്‍.

രണ്ടാമത്തെ താരം പ്രദോഷ് രഞ്ചന്‍ പോളാണ്. ഇന്ത്യ എ ടീമിലെ നിറ സാന്നിധ്യമാണ് അദ്ദേഹം. എന്നാല്‍ ഐപിഎല്ലില്‍ ഏതെങ്കിലും ടീമിലേക്ക് പരിഗണിക്കുമെന്ന് കരുതാനാവില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം തമിഴ്‌നാടിനായാണ് കളിക്കുന്നത്. എന്നാല്‍ ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ടേക്കും. ആഭ്യന്തര ടി20 ടീമില്‍ പോലും പ്രദോഷിന് ഇടമില്ല. 22കാരനായ താരത്തിന് ടി20യില്‍ ഇതുവരെ മികവ് കാട്ടാനായിട്ടില്ല. അതുകൊണ്ടുതന്നെ ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറായേക്കില്ല.

kedar jadhav

മൂന്നാമത്തെ താരം സൗരഭ് കുമാറാണ്. ഉത്തര്‍ പ്രദേശുകാരനായ താരവും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം പ്രതീക്ഷിച്ചിരിക്കുകയാണ്. രവീന്ദ്ര ജഡേജയപ്പോലെയും അക്ഷര്‍ പട്ടേലിനെപ്പോലെയുമുള്ള താരമാണ് സൗരഭ് കുമാര്‍. ഇടം കൈയന്‍ സ്പിന്നറായ താരം ബാറ്റുകൊണ്ടും ഉപകാരിയാണ്. ഐപിഎല്ലില്‍ കളിക്കാന്‍ അര്‍ഹതയുള്ള താരമാണ് സൗരഭെന്ന് പറയാം. എന്നാല്‍ സമീപകാല ടി20 മത്സരങ്ങളിലെല്ലാം താരം നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ താരം ലേലത്തില്‍ തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍

ഇന്ത്യയുടെ ചില സീനിയര്‍ താരങ്ങളും ലേലത്തില്‍ തഴയപ്പെട്ടേക്കും. അതിലൊരാള്‍ കേദാര്‍ ജാദവാണ്. രണ്ട് കോടി അടിസ്ഥാന വിലക്കാണ് കേദാര്‍ ജാദവ് ഐപിഎല്‍ ലേലത്തിലെത്തുന്നത്. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫി കളിക്കുന്ന താരം മികച്ച ഫോമിലല്ല. അതുകൊണ്ടുതന്നെ ലേലത്തിലേക്കെത്തിയാലും കേദാര്‍ ജാദവ് തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. ആര്‍സിബി, സിഎസ്‌കെ, ഹൈദരാബാദ് ടീമുകളുടെയെല്ലാം ഭാഗമായിട്ടുള്ള താരമാണ് കേദാര്‍ ജാദവ്.

മറ്റൊരു താരം ഉമേഷ് യാദവാണ്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള പേസറാണ് ഉമേഷ് യാദവ്. ആര്‍സിബി, കെകെആര്‍ ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള ഉമേഷ് യാദവ് മികച്ച വേഗമുള്ള ബൗളറാണ്. എന്നാല്‍ മികച്ച ലൈനും ലെങ്തുമില്ല. സ്ഥിരതയുടെ കാര്യത്തിലും പിന്നിലാണ്. ന്യൂബോളില്‍ ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ഡെത്തോവറിലെ തല്ലുകൊള്ളിയാണ്. അതുകൊണ്ടുതന്നെ ഉമേഷിനെ ഇത്തവണ ആരും വാങ്ങാന്‍ സാധ്യതയില്ല. പ്രായവും താരത്തെ തളര്‍ത്തുന്നു.

ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസ് രണ്ട് കോടിക്കാണ് ലേലത്തിലേക്കെത്തിയിരിക്കുന്നത്. താരത്തേയും ആരും വാങ്ങാന്‍ സാധ്യതയില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായ മാത്യൂസ് മാച്ച് വിന്നറായ താരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ മികവില്ല. ശ്രീലങ്കന്‍ ടീമിലും സ്ഥാനമില്ലാത്ത മാത്യൂസ് അണ്‍സോള്‍ഡാവാനാണ് സാധ്യത കൂടുതലെന്ന് പറയാം.

Story first published: Sunday, December 10, 2023, 15:06 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+