For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇവര്‍ക്ക് രോഹിത്തിനെക്കാള്‍ പ്രതിഫലം! ആരൊക്കെ? ഒരേ ഒരു ഇന്ത്യന്‍ താരവും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ രോഹിത് ശര്‍മ നായകനല്ലാതെയാണ് കളിക്കാനിറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സിനെ 17ാം സീസണില്‍ നയിക്കുന്നത്. അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയത് തികച്ചും അപ്രതീക്ഷിതമായാണ്.

നായകസ്ഥാനം പോയെങ്കിലും 16 കോടി പ്രതിഫലമാണ് രോഹിത്തിന് 17ാം സീസണിലും ലഭിക്കുന്നത്. ഇന്ത്യയുടെ മറ്റ് പല സീനിയര്‍ താരങ്ങളെക്കാളും കൂടുതല്‍ പ്രതിഫലം രോഹിത് വാങ്ങുന്നുണ്ട്. എന്നാല്‍ 17ാം സീസണില്‍ രോഹിത്തിനെക്കാള്‍ പ്രതിഫലം വാങ്ങുന്ന ചിലരുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ പേസര്‍ റെക്കോഡ് തുകയ്ക്കാണ് ഇത്തവണത്തെ ഐപിഎല്‍ കളിക്കുന്നത്.

മിനി താരലേലത്തില്‍ 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. ആറ് വര്‍ഷത്തിന് ശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്ന സ്റ്റാര്‍ക്ക് തിരിച്ചുവരവില്‍ പ്രതിഫലംകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ്. അത്ര പെട്ടെന്നൊന്നും തകര്‍ക്കാനാവാത്ത പ്രതിഫലമാണ് സ്റ്റാര്‍ക്ക് നേടിയെടുത്തിരിക്കുന്നത്. എന്നാല്‍ അടുത്ത സീസണില്‍ സ്റ്റാര്‍ക്കിനെ ഇതേ പ്രതിഫലത്തില്‍ കെകെആര്‍ നിലനിര്‍ത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇത്തവണ കെകെആര്‍ വലിയ പ്രതീക്ഷ സ്റ്റാര്‍ക്കില്‍ വെക്കുന്നുണ്ട്. സ്റ്റാര്‍ക്കിന് തിളങ്ങാനാവാതെ പോയാല്‍ കെകെആറിനെയത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. 2014, 15 സീസണുകളില്‍ ആര്‍സിബിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് കളിച്ചിരുന്നു. ഇപ്പോഴത്തെ സ്റ്റാര്‍ക്കിന്റെ പ്രതിഫലം രോഹിത്തിനെക്കാള്‍ 8 കോടിയോളം രൂപ അധികമാണെന്ന് പറയാം. പാറ്റ് കമ്മിന്‍സാണ് മറ്റൊരു താരം. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് കമ്മിന്‍സ്.

hardik pandya rohit sharma

ഓസീസ് നായകനെ മിനി താരലേലത്തില്‍ 20.50 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് ഇതിന് മുമ്പ് കമ്മിന്‍സ് കളിച്ചത്. അപ്രതീക്ഷിത പ്രതിഫലമാണ് കമ്മിന്‍സിന് ലഭിച്ചതെന്ന് പറയാം. അദ്ദേഹത്തിന്റെ ഐപിഎല്ലിലെ കണക്കുകള്‍ അത്ര മികച്ചതല്ല. തല്ലുകൊള്ളി ബൗളറാണ്. എന്നാല്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കമ്മിന്‍സിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കമ്മിന്‍സിന് കീഴില്‍ ഹൈദരാബാദ് അത്ഭുതം പ്രതീക്ഷിക്കുന്നു.

രോഹിത്തിനെക്കാള്‍ 4 കോടിയിലധികം പ്രതിഫലമാണ് കമ്മിന്‍സ് വാങ്ങുന്നത്. സാം കറെനാണ് മറ്റൊരു താരം. ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടറായ സാം കറെന്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. 18.50 കോടിയാണ് താരത്തിന്റെ പ്രതിഫലം. രോഹിത്തിനെക്കാള്‍ 2 കോടിയിലധികം പ്രതിഫലം കറെനുണ്ട്.

പഞ്ചാബിന്റെ വൈസ് ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന താരമാണ് കറെന്‍. ഇത്തവണ വലിയ പ്രകടനം നടത്താനാവാത്ത പക്ഷം കറെനെ പഞ്ചാബ് ഒഴിവാക്കാന്‍ സാധ്യതയുണ്ട്.

കാമറൂണ്‍ ഗ്രീനാണ് മറ്റൊരു താരം. ഓസ്‌ട്രേലിയയുടെ മീഡിയം പേസ് ഓള്‍റൗണ്ടറെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് വാങ്ങിയത്. മിനി താരലേലത്തിന് ശേഷമാണ് ഈ കരാര്‍ നടന്നത്.

17.50 കോടിക്കാണ് ഗ്രീന്‍ ആര്‍സിബിയിലേക്കെത്തിയത്. ഹാര്‍ദിക് പാണ്ഡ്യയെ തിരികെ എത്തിക്കാനാണ് മുംബൈ ഗ്രീനിനെ കൈവിട്ടത്. അടിച്ചുതകര്‍ത്ത് കളിക്കാന്‍ ശേഷിയുള്ള ഗ്രീന്‍ ആര്‍സിബിക്കൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ബംഗളൂരു ചിന്നിസ്വാമിയില്‍ ഗ്രീനിന്റെ ബൗളിങ് വലിയ മികവ് കാട്ടുമെന്ന് കരുതാനാവില്ല. എന്നാല്‍ ബാറ്റിങ്ങില്‍ ശോഭിക്കാന്‍ കഴിവുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ രോഹിത്തിനെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നുണ്ട്.

17 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. ഇത്തവണയും ലഖ്‌നൗ നായകസ്ഥാനത്ത് രാഹുലാണ്. വരുന്ന മെഗാ ലേലത്തിന് മുമ്പ് രാഹുല്‍ ലഖ്‌നൗ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

Story first published: Sunday, March 17, 2024, 17:36 [IST]
Other articles published on Mar 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+