For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ആരാവും ഇത്തവണത്തെ 'കോടിപതി'?, സ്റ്റാര്‍ക്കിന് വന്‍ ഡിമാന്റ്! നോട്ടമിട്ട് ഈ ടീമുകള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള ലേലം ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. പല വമ്പന്‍ മാറ്റങ്ങളും ഇത്തവണത്തെ ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇത്തവണത്തെ ഐപിഎല്‍ മിക്ക താരങ്ങളും കളിക്കും. അവസാന സീസണില്‍ നിന്ന് വിട്ടുനിന്ന പല സൂപ്പര്‍ താരങ്ങളും വരുന്ന സീസണിലെ ഐപിഎല്ലില്‍ കളിക്കും. ഓസ്‌ട്രേലിയന്‍ താരങ്ങളെല്ലാം ഐപിഎല്‍ കളിക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

മിനി താരലേലമാണ് നടക്കാന്‍ പോകുന്നത്. ഇത്തവണ ആരാധകര്‍ പ്രതീക്ഷിക്കാത്ത പല കൂടുമാറ്റങ്ങളും സംഭവിച്ചേക്കും. അടുത്ത സീസണിലെ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണ്?. പരിശോധിക്കാം. ഒന്നാമത്തെ താരം മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസറായ സ്റ്റാര്‍ക്ക് അവസാന ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. ഇത്തവണ കളിക്കുമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കിയിട്ടുണ്ട്. പല ടീമുകള്‍ക്കും മികച്ച പേസര്‍മാരെ ആവശ്യമാണ്.

സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെല്ലാം സ്റ്റാര്‍ക്കില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരാണ്. എന്നാല്‍ ടീമിന്റെ പേസ് നിര അത്ര ശക്തമല്ല. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിനെപ്പോലൊരു മികച്ച പേസറെ ടീമിന് ആവശ്യമാണ്. മുംബൈ ഇന്ത്യന്‍സ് ജോഫ്രാ ആര്‍ച്ചറെ ഒഴിവാക്കുമെന്നുറപ്പാണ്. ജസ്പ്രീത് ബുംറക്കൊപ്പം നില്‍ക്കുന്ന താരത്തെയാണ് മുംബൈ നോട്ടമിടുന്നത്.

ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്കിനായി മുംബൈ രംഗത്തുണ്ടാവുമെന്നുറപ്പ്. ആര്‍സിബിക്കായി നേരത്തെ സ്റ്റാര്‍ക്ക് കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിനെ തിരികെ എത്തിക്കാന്‍ ആര്‍സിബിയും ശ്രമിക്കും. സഞ്ജു സാംസണിന്റെ രാജസ്ഥാന്റെ ബൗളിങ് നിരയും മോശമാണ്. പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ടിനൊപ്പം നില്‍ക്കാന്‍ സ്റ്റാര്‍ക്കിനെയാണ് ടീം നോട്ടമിടുന്നത്.

rachin ravindra

രണ്ടാമത്തെ താരം ഓസ്‌ട്രേലിയയുടെ ട്രവിസ് ഹെഡാണ്. ടോപ് ഓഡറില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ ശേഷിയുള്ള താരമാണ് ഹെഡ്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് ഹെഡ്. അതുകൊണ്ടുതന്നെ എല്ലാ ടീമുകളും ഹെഡിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുറപ്പ്. ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ സെഞ്ച്വറി നേടിയ താരമാണ് ഹെഡ്. ആര്‍സിബി ഹെഡിനായി സജീവമായി രംഗത്തെത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഏത് ടീമായാലും ഹെഡിനെ എളുപ്പത്തില്‍ സ്വന്തമാക്കാനായേക്കില്ല. വാശിയേറിയ ലേലം തന്നെ ഹെഡിനായി നടക്കാനാണ് സാധ്യത. മറ്റൊരാള്‍ ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമായ രചിന്‍ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലൂടെത്തന്നെ തന്റെ മികവ് വ്യക്തമാക്കിക്കഴിഞ്ഞു. മിക്ക ടീമുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് രചിന്‍. വലിയ പ്രതിഫലം തന്നെ രചിനെ തേടിയെത്തിയേക്കും.

മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. നടക്കാന്‍ സാധ്യത വളരെ കുറവാണെങ്കിലും സംഭവിച്ചാല്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ രോഹിത്തിന് സാധിച്ചേക്കും. ആര്‍സിബിയടക്കം രോഹിത്തില്‍ താല്‍പര്യം കാട്ടിയിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ വന്നാല്‍ രോഹിത്തിനും വലിയ പ്രതിഫലം നേടാനായേക്കും. കെകെആര്‍ ആന്‍ഡ്രേ റസലിനെ കൈവിടാനും സാധ്യതകളുണ്ട്.

മോശം ഫോമിലാണെങ്കിലും ടി20യില്‍ വിലമതിക്കാനാവാത്ത താരമാണ് റസല്‍. പരിക്ക് താരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ലേലത്തിലേക്ക് എത്തിപ്പെട്ടാല്‍ കോടികള്‍ തന്നെ പ്രതിഫലം നേടാന്‍ റസലിന് സാധിച്ചേക്കും. മികച്ച പേസ് ബൗളര്‍മാരെയാണ് ടീമുകള്‍ കൂടുതല്‍ നോട്ടമിടുന്നത്. പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്.

ഹൈദരാബാദിന്റെ പേഴ്‌സില്‍ കൂടുതല്‍ പണവുമുണ്ട്. അതുകൊണ്ടുതന്നെ പ്രമുഖ താരങ്ങള്‍ക്കായി ഹൈദരാബാദ് മുന്നിലുണ്ടാവുമെന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വരുന്ന സീസണ്‍ അഭിമാന പ്രശ്‌നമാണ്. സിഎസ്‌കെയെ കിരീട നേട്ടത്തില്‍ മറികടക്കാന്‍ മുംബൈക്ക് കിരീടത്തിലേക്കെത്തേണ്ടതായുണ്ട്.

Story first published: Friday, November 24, 2023, 21:36 [IST]
Other articles published on Nov 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+