Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കപ്പടിക്കണം, സഞ്ജുവിന്റെ രാജസ്ഥാന്റെ പദ്ധതി ഇങ്ങനെ! ഈ 3 പേരെ നോട്ടമിടുന്നു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വലിയ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീടൊരു കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് അവസാന സീസണില്‍ പ്ലേ ഓഫിലേക്കെത്താനായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ വലിയ മാറ്റങ്ങളോടെ പദ്ധതികള്‍ ആവിഷ്‌കരിക്കാനൊരുങ്ങുകയാണ് രാജസ്ഥാന്‍. ദേവ്ദത്ത് പടിക്കലിനെ വിട്ടുകൊടുത്ത് ആവേശ് ഖാനെ രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്.

മിനി ലേലത്തില്‍ ചില സൂപ്പര്‍ താരങ്ങളെ രാജസ്ഥാന്‍ നോട്ടമിടുന്നുണ്ട്. രാജസ്ഥാന്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. രാജസ്ഥാന്‍ പ്രധാനമായും ഒരു പേസ് ഓള്‍റൗണ്ടറെയാണ് നോട്ടമിടുന്നത്. ജേസന്‍ ഹോള്‍ഡറെ രാജസ്ഥാന്‍ ഒഴിവാക്കും. അവസാന സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹോള്‍ഡര്‍ കാഴ്ചവെച്ചത്. ഇതോടെ സീനിയര്‍ പേസ് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാനിലുണ്ടാവും. ഈ സ്ഥാനത്തേക്ക് ആന്‍ഡ്രേ റസലിനെ രാജസ്ഥാന്‍ നോട്ടമിടുന്നു.

കെകെആറിനൊപ്പം മോശം പ്രകടനം നടത്തുന്ന റസലിനെ ഇത്തവണ ടീം കൈവിട്ടേക്കും. റസലിന് കെകെആര്‍ മാനേജ്മെന്റുമായുള്ള സമീപകാല ബന്ധം മോശമാണ്. ഗൗതം ഗംഭീര്‍ മെന്ററായി കെകെആറിലെത്തിയിട്ടുണ്ട്. റസലിനെ ടീം ഒഴിവാക്കുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ രാജസ്ഥാന്‍ റസലിനായി കൂടുതല്‍ താല്‍പര്യം കാട്ടിയേക്കും. സമീപകാല സീസണുകളിലെല്ലാം മോശം ഫോമിലായിരുന്നെങ്കിലും ടി20യില്‍ ഇപ്പോഴും വലിയ സ്ഥാനം തന്നെ റസലിനുണ്ട്.

ജോ റൂട്ടിനെ രാജസ്ഥാന്‍ ഒഴിവാക്കും. ഇംഗ്ലണ്ട് താരത്തെ ടീമില്‍ തുടരാന്‍ അനുവദിക്കുന്നത് മണ്ടത്തരമാണ്. അതുകൊണ്ടുതന്നെ റൂട്ടിനെ കൈവിട്ട് രചിന്‍ രവീന്ദ്രയേയോ ട്രവിസ് ഹെഡിനെയോ സ്വന്തമാക്കാനാണ് രാജസ്ഥാന്‍ പദ്ധതിയിടുന്നത്. രണ്ട് പേരും ഇടം കൈയന്‍ ബാറ്റ്സ്മാന്‍മാരാണ്. കൂടാതെ സ്പിന്നറെന്ന നിലയിലും ടീമിന് ഗുണം ചെയ്യുന്നവരാണ്. എന്നാല്‍ ഇവരെ ഒപ്പം കൂട്ടുക രാജസ്ഥാന് എളുപ്പമാവില്ല. വാശിയേറിയ ലേലം തന്നെ ഇവര്‍ക്കായി നടന്നേക്കും.

travis head

പേസ് നിരയില്‍ രാജസ്ഥാന്‍ അഴിച്ചുപണി ആലോചിക്കുന്നു. കെ എം ആസിഫ്, സന്ദീപ് ശര്‍മ എന്നിവരെ ഒഴിവാക്കി പകരം സീനിയര്‍ പേസറെ കൊണ്ടുവരാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. കുല്‍ദീപ് സെന്‍, നവദീപ് സൈനി, ട്രന്റ് ബോള്‍ട്ട്, ഒബെഡ് മെക്കോയി എന്നിവരാണ് രാജസ്ഥാന്റെ പ്രധാന പേസര്‍മാര്‍. ഇവരോടൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കിനെ എത്തിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചാല്‍ അത് ടീമിന് വലിയ ഗുണം ചെയ്തേക്കും.

നായകനെന്ന നിലയില്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല. ജോസ് ബട്ലറുടെ മോശം ഫോം രാജസ്ഥാന് വലിയ തലവേദനയാണ്. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പം അവസാന സീസണില്‍ ബട്‌ലര്‍ ഫ്‌ളോപ്പായിരുന്നു. ഇത് ഇത്തവണ രാജസ്ഥാന് ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ റിയാന്‍ പരാഗിന്റെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം രാജസ്ഥാന്റെ പ്രതീക്ഷ നിലനിര്‍ത്തുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഓള്‍റൗണ്ട് പ്രകടനമാണ് പരാഗ് കാഴ്ചവെച്ചത്. ദ്രുവ് ജുറേല്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരിലും രാജസ്ഥാന് വലിയ പ്രതീക്ഷയുണ്ട്. വരുന്ന സീസണില്‍ രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കാനായില്ലെങ്കില്‍ സഞ്ജുവിന്റെ നായകസ്ഥാനത്തേയും അത് ബാധിച്ചേക്കും. അതുകൊണ്ടുതന്നെ സഞ്ജുവിനും നിര്‍ണ്ണായകമായ സീസണാണ് വരാനിരിക്കുന്നത്.

ഇത്തവണയും മികച്ച സ്പിന്‍ നിര രാജസ്ഥാനുണ്ടെന്നത് ടീമിന് കരുത്താവും. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ആദം സാംബ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്തും. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ സാംബ ഗംഭീര ബൗളിങ്ങാണ് കാഴ്ചവെച്ചത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന് ഐപിഎല്ലില്‍ തിളങ്ങാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടുക പ്രയാസമായിരിക്കും. സഞ്ജുവിന്റെ കരിയറില്‍ നിര്‍ണ്ണായക വഴിത്തിരിവായി വരുന്ന ഐപിഎല്‍ മാറുമെന്നുറപ്പാണ്.

Story first published: Saturday, November 25, 2023, 6:25 [IST]
Other articles published on Nov 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+