Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഉമ്രാന്‍ കളിച്ചത് 26 മല്‍സരം, മായങ്കിന് വെറും 2 കളി! ഇതാണ് ശരിക്കും ഇന്ത്യന്‍ അക്തര്‍

ബെംഗളൂരു: ഐപിഎല്ലിലൂടെ പുതിയൊരു താരോദയത്തെക്കൂടി ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ചിരിക്കുകയാണ്. കന്നി ടൂര്‍ണമെന്റില്‍ കളിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌ലിന്റെ യുവ വലംകൈയന്‍ പേസര്‍ മായങ്ക് യാദവാണ് പുതിയ സെന്‍സേഷനായി മാറിയിട്ടുള്ളത്. കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ ഒരു അപൂര്‍വ്വ നേട്ടവും ഡല്‍ഹിയില്‍ നിന്നുള്ള താരം കുറിച്ചിരിക്കുകയാണ്.

ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ 155 കിമിക്കു മുകളില്‍ വേഗതയില്‍ പന്തെറിഞ്ഞ ബൗളറെന്ന അപൂര്‍വ്വ നേട്ടമാണ് മായങ്കിനെ തേടിയെത്തിയത്. മൂന്നു തവണയാണ് യുവ പേസര്‍ 155 കിമിക്കു മുകളില്‍ വേഗതയില്‍ ഇതിനകം ബൗള്‍ ചെയ്ത് പിച്ചില്‍ തീപടര്‍ത്തിയത്. വെറും രണ്ടു മല്‍സരങ്ങള്‍ മാത്രമേ മായങ്കിനു ഇതിനായി വേണ്ടിവന്നുളളൂവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. നേരത്തേ ഓള്‍ടൈം റെക്കോര്‍ഡ് രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ ചേര്‍ന്നു പങ്കിടുകയായിരുന്നു.

MAYANK YADAV

സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്‍ട്രിച്ച് നോര്‍ക്കിയ, ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക്ക് എന്നിവരുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. രണ്ടു തവണ വീതമാണ് ഇരുവരും 155 കിമിക്കു മുകളില്‍ വേഗത കണ്ടെത്തിയത്. ഈ നേട്ടത്തിലെത്താന്‍ ഉമ്രാനു 26 മല്‍രങ്ങളാണ് വേണ്ടിവന്നതെങ്കില്‍ നോര്‍ക്കിയ 42 മല്‍സരങ്ങളിലാണ് രണ്ടു 155 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്തത്. എന്നാല്‍ ഈ രണ്ടു പേരെയും നിഷ്പ്രഭരാക്കിയാണ് കരിയറിലെ രണ്ടാമത്തെ കളിയില്‍ തന്നെ മൂന്നാം തവണയും 155 കിമി വേഗതയെന്ന മാന്ത്രിക സംഖ്യ മായങ്ക് മറികടന്നത്.

തുടരെ രണ്ടാമത്തെ മല്‍സരത്തിലും മാജിക്കല്‍ പ്രകടനത്തിസൂടെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാവും മായങ്ക് സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎല്‍ കരിയറില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഈ അവാര്‍ഡ് സ്വന്തമാക്കിയ ആദ്യത്തെ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും 21കാരനായ പേസറെ തേടിയെത്തി.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്‌നൗ 28 റണ്‍സിനു തകര്‍ത്തുവിട്ടപ്പോഴാണ് അദ്ദേഹം കളിയിലെ ഹീറോയായത്. നാലോവറില്‍ 3.5 എന്ന അതിശയിപ്പിക്കുന്ന ഇക്കോണമി റേറ്റില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളൈാണ് മായങ്ക് പിഴുതത്.

MAYANK YADAV

രജത് പാട്ടിധാര്‍ (29), ഗ്ലെന്‍ മാക്‌സ്വെല്‍ (0) കാമറൂണ്‍ ഗ്രീന്‍ (9) എന്നിവരെയാണ് മായങ്ക് മടക്കിയത്. തൊട്ടുമുമ്പത്തെ കളിയില്‍ പഞ്ചാബ് കിങ്‌സിനെ ലഖ്‌നൗ 21 റണ്‍സിനു തുരത്തിയോഴും വിജയശില്‍പ്പി യുവ പേസറായിരുന്നു. അന്നു നാലോവറില്‍ 27 റണ്‍സിനു മൂന്നു വിക്കറ്റുകളാണ് മായങ്ക് പോക്കറ്റിലാക്കിയത്.

കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ അദ്ദേഹം സ്വന്തം പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തുകയും ചെയ്തു. ആര്‍സിബിക്കെതിരേ തന്റെ നാലോവര്‍ സ്‌പെല്ലില്‍ വെറും രണ്ടു ഫോറുകള്‍ മാത്രമേ മായങ്ക് വിട്ടുനല്‍കിയുള്ളൂവെന്നതും ശ്രദ്ധേയമാണ്. ഒരു സിക്‌സര്‍ പോലും വഴങ്ങിയതുമില്ല.

Story first published: Tuesday, April 2, 2024, 23:53 [IST]
Other articles published on Apr 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+