For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഗില്ലോ, ജയ്‌സ്വാളോ; അതോ മാക്‌സിയോ? ആദ്യ സെഞ്ച്വറി ആരു നേടും?

ഐപിഎല്ലിന്റെ പുതിയൊരു സീസണിനു ആരവമുയരാന്‍ ഇനി ആഴ്ചകള്‍ മാത്രം. ഈ മാസം 22നാണ് 17ാം സീസണിനു തുടക്കമാവുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി മാറ്റുരയ്ക്കും. രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് പൂരത്തില്‍ പല ബാറ്റിങ്, ബൗളിങ് റെക്കോര്‍ഡുകളും പഴങ്കഥയായി മാറിയേക്കും.

ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി കുറിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ടൂര്‍ണമെന്റില്‍ ഇതിനകം നിരവധി സെഞ്ച്വറികള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. നടക്കാനിരിക്കുന്ന പുതിയ സീസണില്‍ ആദ്യ സെഞ്ച്വറി കുറിക്കുന്ന താരം ആരായിരിക്കും? അതൊരു ഇന്ത്യന്‍ താരമായിരിക്കുമോ, അല്ലെങ്കില്‍ വിദേശ താരമാവുമോ ആദ്യം മൂന്നക്കത്തിലെത്തുക? വരും സീസണില്‍ ആദ്യ സെഞ്ച്വറി നേടാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

YASHASVI JAISWAL

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം ബാറ്റിങില്‍ അവരുടെ നിര്‍ണായക താരമാണ് അദ്ദേഹം. ക്ലാസിക്ക് ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ റുതുരാജ് വളര മികച്ച ബാറ്റിങ് ടെക്‌നിക്കിനു അവകാശി കൂടിയാണ്. ഐപിഎല്‍ കരിയറെടുത്താല്‍ ഒരു സെഞ്ച്വറിയാണ് അദ്ദേഹം നേടിയിട്ടുള്ളത്. 2021ലായിരുന്നു റുതുരാജ് പുറത്താവാതെ 101 റണ്‍സെടുത്തത്.

കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു അദ്ദേഹം. 16 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 590 റണ്‍സ് റുതുരാജ് അടിച്ചെടുത്തിരുന്നു. ടീമിനെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ക്രീസില്‍ നിലയുറപ്പിച്ച ശേഷം ആഞ്ഞടിക്കുന്ന ശൈലിയാണ് റുതുരാജിന്റേത്. വരാനിരിക്കുന്ന സീസണില്‍ ആദ്യ സെഞ്ച്വറി കുറിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഐപിഎല്ലിലെ ആദ്യ സെഞ്ച്വറി കണ്ടെത്താന്‍ ശേഷിയുള്ള രണ്ടാമത്തെ താരം. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡ് മാക്‌സിക്കാണ്. അഞ്ചു സെഞ്ച്വറികളാണ് അദ്ദേഹം ഇതിനകം വാരിക്കൂട്ടിയത്. പക്ഷെ ഐപിഎല്ലില്‍ ഇനിയുമൊരു സെഞ്ച്വറി മാക്‌സ്വെല്‍ നേടിയിട്ടില്ല. വരാനിരിക്കുന്ന സീസണില്‍ ഈ കാത്തിരിപ്പ് അദ്ദേഹം അവസാനിച്ചേക്കും.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 400 റണ്‍സ് മാക്‌സി സ്‌കോര്‍ ചെയ്തിരുന്നു. അഞ്ചു ഫിഫ്റ്റികളടക്കമയായിരുന്നു. ഐപിഎല്ലില്‍ ഒരു തവണയാണ് അദ്ദേഹം സെഞ്ച്വറിക്കു തൊട്ടരികെ വരെയെത്തിയത്. 2014ലെ സീസണിലായിരുന്നു ഇത്. അന്നു മാക്‌സി 95 റണ്‍സില്‍ നില്‍ക്കെ പുറത്താവുകയായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ചാല്‍ പുറത്താക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ബാറ്ററാണ് അദ്ദേഹം. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഒരുപോലെ ഷോട്ടുകള്‍ കളിക്കാനും മാക്‌സിക്കു ശേഷിയുണ്ട്.

SHUBMAN GILL

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ അറ്റാക്കിങ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് സീസണിലെ ആദ്യ സെഞ്ച്വറി കുറിക്കാന്‍ ശേഷിയുള്ള മൂന്നാമത്തെ താരം. കരിയര്‍ ബെസ്റ്റ് ഫോമിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22 കാരന്‍ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗംഭീര ഫോമിലായിരുന്നു ജയ്‌സ്വാള്‍.

14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയുമടക്കം ജയ്‌സ്വാള്‍ അടിച്ചെടുത്തത് 625 റണ്‍സാണ്. ദേശീയ ടീമിലേക്കു താരത്തിനു അവസരമൊരുക്കിയതും ഈ പ്രകടനമായിരുന്നു. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ഇത്തവണ ആദ്യ സെഞ്ച്വറി ജയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നായേക്കും.

ഗുജറാത്ത് ടൈറ്റന്‍സ് പുതിയ ക്യാപ്റ്റനും ഇന്ത്യയുടെ യുവ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ് ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടാന്‍ സാധ്യതയുള്ള നാലാമത്തെ താരം. കളിഞ്ഞ സീസണില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ഗില്‍ നടത്തിയത്.

17 മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറിയും നാലു ഫിഫ്റ്റികളുമടക്കം അദ്ദേഹത്തിന്റെ സമ്പാദ്യം 890 റണ്‍സായിരുന്നു. ജിടിയുടെ ഹോംഗ്രൗണ്ടായ അഹമ്മദാബാദ് ഗില്ലിന്റെ ഫേവറിറ്റ് തട്ടകം കൂടിയാണ്. ഇത്തവണ ജിടിയുടെ ആദ്യ മല്‍സരം ഈ ഗ്രൗണ്ടില്‍ മുംബൈ ഇന്ത്യന്‍സുമായിട്ടാണെന്നും ഗില്ലിന്‍റെ സെഞ്ച്വറിക്കു വഴിയൊരുക്കിയേക്കും.

Story first published: Tuesday, March 5, 2024, 16:35 [IST]
Other articles published on Mar 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+