Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കെകെആറോ, എസ്ആര്‍എച്ചോ? വിജയികളെ പ്രവചിച്ച് രാഹുലും എല്‍എസ്ജി താരങ്ങളും

ഐപിഎല്ലില്‍ ഇത്തവണ ആരാവും കപ്പുയര്‍ത്തുക? ഇതേക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, കോച്ച് ജസ്റ്റിന്‍ ലാങര്‍, ടീമിലെ മറ്റു താരങ്ങള്‍ എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്. രാഹുലും എല്‍എസ്ജി താരങ്ങളും ഒരേ ടീമിനെ തന്നെയാണ് തിരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ ലാങര്‍ മറ്റൊരു ടീമിനെയാണ് വിജയികളായി പ്രവചിച്ചത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് കൊമ്പുകോര്‍ക്കുക.

ആവേശകരമായ 73 മല്‍സരങ്ങള്‍ക്കൊടുവിലാണ് ഐപിഎല്‍ ഇപ്പോള്‍ കലാശക്കൊട്ടിലേക്കു എത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്താണ് കെകെആറിന്റെ ഫൈനല്‍ പ്രവേശനമെങ്കില്‍ ഹൈദരാബാദ് രണ്ടാംസ്ഥാനക്കാരായിരുന്നു. ആദ്യ ക്വാളിഫയറില്‍ എസ്ആര്‍എച്ചിനെ തകര്‍ത്താണ് കെകെആറിന്റെ ഫൈനല്‍ പ്രവേശനം. എന്നാല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനു മടക്ക ടിക്കറ്റ് നല്‍കിയാണ് എസ്ആര്‍എച്ച് ഫൈനലില്‍ കടന്നത്.

SHREYAS-CUMMINS

ശ്രേയസ് അയ്യര്‍ നയിക്കുന്ന കെകെആറാണ് കിരീട ഫേവറിറ്റുകളെന്നാണ് രാഹുലും എല്‍എസ്ജി താരങ്ങളും പ്രവചിച്ചത്. ഇത്തവണത്തെ ടൂര്‍ണമെന്റിലെ ഗണ്‍ ടീമാണ് കെകെആറെന്നും അതുകൊണ്ടു തന്നെ അവര്‍ തന്നെയാണ് കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയെന്നുമാണ് രാഹുല്‍ പറയുന്നത്. എല്‍എസ്ജി താരങ്ങളായ നിക്കോളാസ് പൂരന്‍, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോനി എന്നിവരും വിജയികളായി തിരഞ്ഞെടുത്തിരിക്കുന്നത് കെകെആറിനെയാണ്.

കെകെആര്‍ ടീം അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും കവര്‍ ചെയ്തിട്ടുണ്ടെന്നും മാത്രമല്ല അവരുടെ താരങ്ങളും ഫോമിലാണന്നും എല്‍എസ്ജി താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു തന്നെയാണ് കെകെആറിനെ ഫേവറിറ്റുകളാക്കി മാറ്റുന്നതെന്നും പൂരന്‍, മൊഹ്‌സിന്‍, ബദോനി എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഇതിനോടു ലാങര്‍ യോജിക്കുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനാണ് കിരീട സാധ്യതയെന്നു അദ്ദേഹം പറയുന്നു.

എസ്ആര്‍എച്ച് ചാംപ്യന്‍മാരാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നു പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയാണ്. കഴിഞ്ഞ ലേലത്തില്‍ കമ്മിന്‍സിനെ ഒരുപാട് പണം കൊടുത്ത് എസ്ആര്‍എച്ച് വാങ്ങിയതിനെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായിരുന്നു. പക്ഷെ ടീമിനെ നയിക്കാന്‍ സാധിക്കുന്ന കമ്മിന്‍സിനെയാണ് എസ്ആര്‍എച്ച് വാങ്ങിയത്.

അദ്ദേഹം ഒരു അസാധാരണ വ്യക്തിയാണ്, കൂടാതെ ഗംഭീര ക്യാപ്റ്റനുമാണ്. മാത്രമല്ല ട്രാവിസ് ഹെഡും എസ്ആര്‍എച്ച് ടീമിലുണ്ട്. കൂടാതെ പ്രതിഭാശാലികളായ ചില കളിക്കാരും ബൗളിങില്‍ നയിക്കാന്‍ ഭുവിയും (ഭുവനേശ്വര്‍ കുമാര്‍) ഉണ്ടെന്നും ലാങര്‍ കൂട്ടിച്ചേര്‍ത്തു.

KL RAHUL

അതേസമയം, മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് കെകെആര്‍ ഇത്തവണയിറങ്ങുന്നതെങ്കില്‍ എസ്ആര്‍എച്ച് ലക്ഷ്യമിടുന്നത് കണ്ടാം ട്രോഫിയാണ്. ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഫൈനലില്‍ കെകെആറിനു വ്യക്തമായ മേധാവിത്വമുണ്ട്. ഇതുവരെ 27 തവണയാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 18ലും വിജയം കെകെആറിനായിരുന്നു. ഒമ്പതു മല്‍സരങ്ങളിലാണ് ഹൈദരാബാദിനു ജയിക്കാനായത്.

ഈ സീസണില്‍ ലീഗ് ഘട്ടത്തിലും പ്ലേഓഫിലു ഏറ്റുമുട്ടിയപ്പോഴും എസ്ആര്‍ച്ചിനെ തകര്‍ത്തുവിടാന്‍ കെകെആറിനായിരുന്നു. ലീഗ് ഘട്ടത്തിലെ ആവേശകരമായ പോരാട്ടത്തില്‍ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

അതിനു ശേഷം ആദ്യ ക്വാളിഫയറിലും ഓറഞ്ച് ആര്‍മിയെ കെകെആര്‍ കെട്ടുകെട്ടിച്ചു. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഇനി ഫൈനലിലും കെകെആറിനു ഈ മേധാവിത്വം തുടരാന്‍ സാധിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

Story first published: Sunday, May 26, 2024, 15:05 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+