Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇന്ത്യക്കായി കളിച്ചില്ല, പക്ഷെ ലേലത്തില്‍ ഇവര്‍ക്ക് 10 കോടിക്ക് മുകളില്‍! മൂന്ന് പേര്‍

ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം ഈ മാസം 19നു നടക്കാനിരിക്കുകയാണ്. ദുബായിലാണ് ഇത്തവണ ലേലത്തിനു ആതിഥേയത്വം വഹിക്കുക. 1166 കളിക്കാര്‍ ലേലത്തിനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവരില്‍ ഭൂരിഭാഗം പേരും അണ്‍ക്യാപ്ഡ് താരങ്ങളാണ്. കുറഞ്ഞ അടിസ്ഥാന വിലയുള്ള ചില കളിക്കാര്‍ക്കു ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുണ്ട്. 10 കോടി രൂപയ്ക്കു മുകളില്‍ പ്രതിഫലം ലേലത്തില്‍ ലഭിക്കാനിടയുള്ള അണ്‍ക്യാപ്ഡ് താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഇന്ത്യയുടെ യുവ ഫാസ്റ്റ് ഫാസ്റ്റ് ബൗളര്‍ കാര്‍ത്തിക് ത്യാഗിയാണ് ഈ ലിസ്റ്റിലെ ഒരാള്‍. ലേലത്തില്‍ പല ഫ്രാഞ്ചൈസികളും നല്ലൊരു ഇന്ത്യന്‍ ബൗളറെ നോട്ടമിടുന്നുണ്ട്. നിലവില്‍ ലഭ്യമായ പഴ്‌സിലെ തുകയില്‍ 50 ശതമാനത്തിനു മുകളില്‍ ഒരു താരത്തിനു വേണ്ടി ചെലവഴിക്കാവും ഈ ഫ്രാഞ്ചൈസികള്‍ മടിക്കില്ല. ലേലത്തില്‍ വളരെയധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ത്യാഗി.

SHAHRUKH KHAN

ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ അദ്ദേഹം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരുപാട് ഇന്ത്യന്‍ ബൗളര്‍മാര്‍ സ്‌ക്വാഡിലുളളതിനാല്‍ തന്നെ ത്യാഗിക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് സീസണിനു ശേഷം താരത്തെ ഒഴിവാക്കാന്‍ ഹൈദരാബാദ് തീരുമാനിച്ചത്.

ലേലത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്, മുന്‍ വിജയികളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകള്‍ ത്യാഗിക്കു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. ഈ ഫ്രാഞ്ചൈസികള്‍ തമ്മില്‍ ലേലത്തില്‍ പേസര്‍ക്കായി ഇഞ്ചോടിഞ്ച് പൊരുതാനും സാധ്യതയുണ്ട്. ഇതോടെ ത്യാഗിയൂടെ വിലയും കുത്തനെ ഉയരുമെന്നുറപ്പാണ്.

തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാനാണ് ലേലത്തില്‍ 10 കോടി രൂപയ്ക്കു മുകളില്‍ ലഭിക്കാനിടയുള്ള രണ്ടാമത്തെ താരം. വമ്പനടിക്കാരനായ ബാറ്റര്‍ക്കു തന്റേതായ ദിവസം തനിച്ചു കളി ജയിപ്പിക്കാനുള്ള മിടുക്കുണ്ട്. അതുകൊണ്ടു തന്നെ ലേലത്തില്‍ പല ഫ്രാഞ്ചൈസികളും ഷാരൂഖിനെ നോട്ടമിട്ടേക്കും. കഴിഞ്ഞ സീണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം.

KARTIK TYAGI

ഭേദപ്പെട്ട പ്രകടനങ്ങള്‍ ഷാരൂഖ് കാഴ്ചവച്ചിട്ടും പഞ്ചാബ് അടുത്ത സീസണിലേക്കു നിലനിര്‍ത്താതെ ഒഴിവാക്കുകയായിരുന്നു. അപകടകാരിയായ ബാറ്റര്‍ മാത്രമല്ല മോശമല്ലാത്ത ഓഫ് സ്പിന്നറും കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ലേലത്തില്‍ ഷാരൂഖിനെ പലരും റാഞ്ചാന്‍ ശ്രമിക്കുമെന്നുറപ്പാണ്. ഹോം ഫ്രാഞ്ചൈസി കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്തു വില കൊടുത്തും അദ്ദേഹം ടീമിലെത്തിക്കാന്‍ ശ്രമിച്ചേക്കും.

തമിഴ്‌നാട്ടുകാരനായ വിക്കറ്റ് കീപ്പര്‍ ജി അജിതേഷാണ് ലേലത്തില്‍ വലിയ തുക നേടി ഞെട്ടിക്കാന്‍ ശേഷിയുള്ള മൂന്നാമത്തെ താരം. നിലവില്‍ അജിതേഷിനെ അധികമാര്‍ക്കും അറിയില്ലെന്നത് സത്യം തന്നെയാണ്. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ ചില വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അഗ്രസീവായ ബാറ്റര്‍ മാത്രമല്ല മികച്ച വിക്കറ്റ് കീപ്പറും കൂടിയാണ് അദ്ദേഹം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കെല്ലാം ഒരു വിക്കറ്റ് കീപ്പറെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ലേലത്തില്‍ ഇവര്‍ പരിഗണിക്കാനിടയുള്ള താരമാണ് അദ്ദേഹം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ നോട്ടമിടുന്നുണ്ട്. അവരും അജിതേഷിനായി നീക്കം നടത്തിയേക്കും. ഇവര്‍ക്കൊപ്പം മറ്റു ചില ഫ്രാഞ്ചൈസികള്‍ കൂടി താരത്തിനായി രംഗത്തിറങ്ങിയാല്‍ അതു മൂല്യം വര്‍ധിക്കാനും വഴിയൊരുക്കും.

Story first published: Sunday, December 3, 2023, 16:00 [IST]
Other articles published on Dec 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+