Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇവര്‍ ക്യാപ്റ്റന്‍മാരെ മാറ്റും! അടുത്ത സീസണില്‍ പുതിയ നായകന്‍, മൂന്ന് ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെയും അഞ്ചാം ഐപിഎല്‍ കിരീടനേട്ടത്തോടെ 16ാം സീസണിനു തിരശീല വീണിരിക്കുകയാണ്. ഇനിയുള്ള മാസങ്ങള്‍ ഫ്രാഞ്ചൈസികളെ സംബന്ധിച്ച് അടുത്ത അങ്കത്തിനുള്ള തയ്യാറെടുപ്പുകളുടെ സമയമാണ്. എന്തൊക്കെയാണ് സീസണില്‍ ടീമിന്റെ പോസിറ്റീവുകളും നെഗറ്റീവകളുമെന്നു തിരിച്ചറിയേണ്ടതുണ്ട്. അതോടൊപ്പം പോരായ്മകള്‍ പരിഹരിച്ച് അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരാന്‍ എന്തൊക്കെയാണ് വേണ്ടതെന്നും പ്ലാന്‍ ചെയ്യണം.

മികച്ച താരനിരയുണ്ടായിട്ടും കഴിഞ്ഞ സീസണില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ പല ടീമുകളെയും നമുക്കു കാണാന്‍ സാധിക്കും. ഈ ഫ്രാഞ്ചൈസികളില്‍ വലിയ അഴിച്ചുപണികള്‍ നമുക്കു അടുത്ത വര്‍ഷം പ്രതീക്ഷിക്കുകയും ചെയ്യാം. ചില ടീമുകള്‍ നിലവിലെ ക്യാപ്റ്റനെയും കോച്ചിനെയും മാറ്റാനുള്ള സാധ്യതയും കൂടുതലാണ്. അടുത്ത സീസണിലെ പുതിയ നായകനെ പരീക്ഷിക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

SHIKHAR DHAWAN

പഞ്ചാബ് കിങ്‌സാണ് ഈ ലിസ്റ്റിലെ ആദ്യത്തെ ടീം. ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനായിരുന്നു ഈ സീസണില്‍ പഞ്ചാബിനെ നയിച്ചത്. പക്ഷെ വളരെ സന്തുലിതമായ ടീമുണ്ടായിട്ടും പഞ്ചാബിനെ പ്ലേഓഫില്‍ പോലുമെത്തിക്കാന്‍ ധവാനു സാധിച്ചില്ല. മാച്ച് വിന്നര്‍മാരായ നിരവധി കളിക്കാര്‍ ടീമിലുണ്ടായിട്ടും അവരെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിലും അദ്ദേഹം തികഞ്ഞ പരാജയമായി മാറി. മാത്രമല്ല കളിക്കിടെ ധവാന്റെ ചില തീരുമാനങ്ങള്‍ വന്‍ ഫ്‌ളോപ്പാവുകയും ഇതു പഞ്ചാബിന്റെ പരാജയത്തിനു വഴിയൊരുക്കുകയും ചെയ്തു.

ഓള്‍റൗണ്ടറെന്ന നിലയില്‍ ഹര്‍പ്രീത് ബ്രാറിനെ വേണ്ടത്ര ഉപയോഗിക്കാന്‍ കളിയാതെ പോയതും മാച്ച് വിന്നറായ സിക്കന്തര്‍ റസ്സയെ പലപ്പോഴും പുറത്തിരുത്തിയതും ശിഖര്‍ ധവാന്റെ ഏറ്റവും വലിയ വീഴ്ച തന്നെയാണ്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മാച്ചിലെ അവസാന ഓവറില്‍ ബ്രാറിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ചത് ധവാന്റെ അത്തരമൊരു മണ്ടത്തരമായിരുന്നു.

ശിഖര്‍ ധവാനു പകരം ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ അടുത്ത സീസണില്‍ പഞ്ചാബിന്റെ പുതിയ നായകനായേക്കും. കഴിഞ്ഞ സീസണില്‍ ധവാന്‍ പരിക്കു കാരണം കുറച്ചു മല്‍സരങ്ങളില്‍ പുറത്തിരുന്നപ്പോള്‍ പകരം നായകനായി വന്ന കറെന്‍ മികച്ച രീതിയില്‍ ടീമിനെ നയിച്ചിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റനെ നിയമിക്കാനിടയുള്ള മറ്റൊരു ഫ്രാഞ്ചൈസി. സൗത്താഫ്രിക്കയുടെ മധ്യനിര ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രമായിരുന്നു എസ്ആര്‍എച്ചിനെ ഇത്തവണ നയിച്ചത്. പക്ഷെ ക്യാപ്റ്റന്റെ കുപ്പായത്തില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറി.

AIDEN MARKRAM

മാത്രല്ല നായകസ്ഥാനമേറ്റെടുത്തത് ബാറ്റിങില്‍ മാര്‍ക്രമിന്റെ ഫോമിനെ സാരമായി ബാധിക്കുകയും ചെയ്തു. ശക്തമായ ടീമിനെയായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. പക്ഷെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണം മാത്രമേ ഓറഞ്ച് ആര്‍മിക്കു ജയിക്കാനായുള്ളൂ. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.

മാര്‍ക്രമിന്റെ ബാറ്റിങിലേക്കു വരികയാണെങ്കില്‍ 11 മല്‍സരങ്ങളില്‍ നിന്നും 217 റണ്‍സ് മാത്രമേ സീസണില്‍ സ്‌കോര്‍ ചെയ്യാനായുള്ളൂ. അടുത്ത സീസണില്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും മാറ്റി ബാറ്റിങില്‍ പരമാവധി പ്രയോജനപ്പെടുത്താനായിരിക്കും ഹൈദരാബാദിന്റെ ശ്രമം. മാര്‍ക്രമിനു പകരം മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി എന്നിവരിലൊരാള്‍ക്കു ക്യാപ്റ്റന്‍സിയും ലഭിച്ചേക്കും.

KL RAHUL

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പുതിയ നായകനെ പരീക്ഷിക്കാനിടയുള്ള മൂന്നാമത്തെ ഫ്രാഞ്ചൈസി. രണ്ടു ക്യാപ്റ്റന്‍മാരായിരുന്നു സീസണില്‍ ലഖ്‌നൗവിനെ നയിച്ചത്. കെഎല്‍ രാഹുല്‍ പകുതിയിലേറെ മല്‍സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. എന്നാല്‍ അദ്ദേഹം പരിക്കേറ്റു പിന്‍മാറിയതോടെ ശേഷിച്ച മല്‍സരങ്ങളില്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു നയിച്ചത്. രാഹുലിനു മാത്രമല്ല ക്രുനാലിനും ക്യാപ്റ്റന്‍സിയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല.

മാത്രമല്ല ക്യാപ്റ്റന്‍സി രാഹുലിന്റെ ബാറ്റിങിനെയും ബാധിച്ചിരുന്നു. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഇത്തവണ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം രാഹുലില്‍ നിന്നും എടുത്തു മാറ്റാനായിരിക്കും ലഖ്‌നൗ ശ്രമിക്കുക. പകരം ചുമതല മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്യും. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ കൂടിയായ ക്വിന്റണ്‍ ഡികോക്കും വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും നല്ല ഓപ്ഷനുകളാണ്.

Story first published: Friday, June 2, 2023, 19:34 [IST]
Other articles published on Jun 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+