Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ നിര്‍ത്തിയിട്ടില്ല? 3 പേരെക്കൂടി 'പൊക്കും'! റോയല്‍സ് പേസറും

ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ ഇതിനകം ഒരു വമ്പന്‍ ട്രാന്‍സ്ഫറിലൂടെ എല്ലാവയെും ഞെട്ടിച്ചു കഴിഞ്ഞ മുംബൈ ഇന്ത്യന്‍സ് ഇതു കൊണ്ടും നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍. ഈ മാസം 19നു ദുബായില്‍ നടക്കാനിരിക്കുന്ന ലേലത്തിനു മുമ്പ് മറ്റു ചില താരങ്ങളെക്കൂടി മുംബൈ റാഞ്ചിയേക്കുമെന്നാണ് വിവരം. ഈ മാസം 12 വരെ ട്രേഡ് വിന്‍ഡോയില്‍ ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം താരങ്ങളെ വാങ്ങാനും വില്‍ക്കാനുമെല്ലാം സമയമുണ്ട്.

അടുത്ത സീസണിനു മുന്നോടിയായി അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈയ്ക്കു ബാറ്റങിന്റെ കാര്യത്തില്‍ ആശങ്കകളൊന്നും തന്നെയില്ല. പക്ഷെ സ്പിന്‍ ബൗളിങ്, പേസ് ബൗളിങ് എന്നിവയില്‍ ചില പോരായ്മകള്‍ മുംബൈയ്ക്കു പരിഹരിച്ചേ തീരൂ. അതുകൊണ്ടു തന്നെ ബളര്‍മാരെ ടീമിലെത്തിക്കാനായിരിക്കും ഇനി മുംബൈയുടെ നീക്കം. പഴ്‌സില്‍ മോശമല്ലാത്ത തുകയുള്ളതിനാല്‍ തന്നെ മറ്റു ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ ചിലരെ വാങ്ങിക്കാന്‍ മുംബൈയ്ക്കു ശേഷിയുമുണ്ട്.

MAYANK MARKANDE

ട്രേഡ് വിന്‍ഡോയില്‍ മുംബൈയ്ക്കു നോട്ടമിടാവുന്ന മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയാണ് ഒരാള്‍. നേരത്തേ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹത്തെ മുംബൈ തിരികെ വാങ്ങിയേക്കുമെന്നു റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷം അതു സംഭവിച്ചില്ലെങ്കിലും കൂടുമാറ്റത്തിനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടപ്പമാണ് 26കാരനായ സ്പിന്നറുള്ളത്.

മികച്ച ലെഗ് സ്പിന്നറാണ് മാര്‍ക്കാണ്ഡെ. അടുത്ത സീസണില്‍ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയ്ക്കു മികച്ച പങ്കാളിയാവാനും മുംബൈയില്‍ അദ്ദേഹത്തിനു സാധിക്കും. ഇരുവര്‍ക്കും ഒരേ പ്ലെയിങ് ഇലവനില്‍ കളിക്കാന്‍ കഴിയില്ലെങ്കിലും പുതുതായി പലതും ചൗളയില്‍ നിന്നും പഠിക്കാന്‍ മാര്‍ക്കാണ്ഡെയ്ക്കു കഴിയും. ലഭിക്കുന്ന അവസരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ ചൗളയെ പിന്തള്ളി പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായി മാറാനും താരത്തിനു അവസരമുണ്ട്.

ഐപിഎല്‍ കരിയറെടുത്താല്‍ ഇതുവരെ 30 മല്‍സരങ്ങളിലാണ് മാര്‍ക്കാണ്ഡെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 27.93 ശരാശരിയില്‍ 8.27 ഇക്കോണമി റേറ്റില്‍ 30 വിക്കറ്റുകളും താരം വീഴ്ത്തി. 15 റണ്‍സ് വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കിയതാണ് മികച്ച പ്രകടനം. കഴിഞ്ഞ സീസണില്‍ എസ്ആര്‍എച്ചിനായി മാര്‍ക്കാണ്ഡെ 12 വിക്കറ്റുകള്‍ നേടിയിരുന്നു.

ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഇന്ത്യന്‍ പേസര്‍ കുല്‍ദീപ് സെന്നാണ്. നിലവില്‍ റോയല്‍സ് ടീമില്‍ ഒരുപാട് ഇന്ത്യന്‍ പേസര്‍മാരുണ്ട്. അതുകൊണ്ടു തന്നെ മുംബൈ സമീപിച്ചാല്‍ കുല്‍ദീപിനെ വിട്ടുനല്‍കാന്‍ റോയല്‍സ് തയ്യാറായേക്കും.

പുതുതായി ട്രേഡ് വിന്‍ഡോയില്‍ ആവേശ് ഖാനെ വാങ്ങിയതോടെ റോയല്‍സില്‍ കുല്‍ദീപിനു അവസരങ്ങള്‍ കുറഞ്ഞേക്കും. 2022ല്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ അദ്ദേഹം ഇതിനകം ഒമ്പതു മല്‍സരങ്ങളിലാണ് കളിച്ചത്. ഇവയില്‍ നിന്നും എട്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.

KULDEEP SEN

ഓള്‍റൗണ്ടര്‍ അനുകുല്‍ റോയിയാണ് മുബൈയ്ക്കു ട്രേഡ് വിന്‍ഡോയില്‍ വാങ്ങിക്കാവുന്ന മുന്നാമത്തെ താരം. നേരക്കേ മുംബൈ ടീമിനോടൊപ്പമുണ്ടായിരുന്ന അദ്ദേഹം ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടൊപ്പമാണ്. ലേലത്തിനു മുമ്പ് അനുകുലിനെ കെകെആര്‍ നിലനിര്‍ത്തുകയും ചെയ്കിരുന്നു.

പക്ഷെ ഒരു ഓഫര്‍ ലഭിച്ചാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ ഫ്രാഞ്ചൈസി മടിയും കാണിച്ചേക്കില്ല. അനുകുലിനെപ്പോലെയൊരു ഓള്‍റൗണ്ടര്‍ ടീമിലുണ്ടാവുന്നത് മുംബൈ ഇഷ്ടപ്പെടും. ഷാംസ് മ്യുലാനി ഓള്‍റൗണ്ടറായി ടീമിലുണ്ടെങ്കിലും ഐപിഎല്ലില്‍ കുറേക്കൂടി മല്‍സര പരിചയമുള്ളത് അനുകുലിനാണ്. മാത്രമല്ല ഫീല്‍ഡിങിലും മിടുക്കനാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ടീമിലേക്കു തിരികെയെത്തിക്കാന്‍ മുംബൈ നീക്കം നടത്തിയേക്കും.

Story first published: Sunday, December 3, 2023, 3:30 [IST]
Other articles published on Dec 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+